twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൂസിഫര്‍ തെലുങ്കില്‍ ഒരുക്കാന്‍ സാഹോ സംവിധായകന്‍! സ്റ്റീഫന്‍ നെടുമ്പളളിയായി ചിരഞ്ജീവി

    By Midhun Raj
    |

    മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് ലൂസിഫര്‍. മികച്ച പ്രതികരണത്തൊടൊപ്പം കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു സിനിമ. ആരാധകരും പ്രേക്ഷകരും ഒരേപോലെ ഏറ്റെടുത്ത ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. മലയാള സിനിമാ ചരിത്രത്തില്‍ നാഴിക കല്ലായി മാറിയ സിനിമയാണ് ലൂസിഫര്‍ .

    പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്ന സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി വലിയ വിജയമാണ് നേടിയത്. 200 കോടി കളക്ഷന്‍ നേടിയ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായും മാറിയിരുന്നു. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്.

    ലൂസിഫറിന്റെ രണ്ടാം ഭാഗമായ

    ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും തിരക്കുകള്‍ കഴിഞ്ഞ ശേഷമായിരുന്നു രണ്ടാം ഭാഗം അണിയറ പ്രവര്‍ത്തകര്‍ ആരംഭിക്കുക. വലിയ ക്യാന്‍വാസില്‍ തന്നെയാകും ഇത്തവണയും ചിത്രം അണിയിച്ചൊരുക്കുകയെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. ലൂസിഫര്‍ വമ്പന്‍ വിജമായതിന് പിന്നാലെയാണ് ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

    ഖുറേഷി അബ്രഹാമിന്റെ കഥ

    ഖുറേഷി അബ്രഹാമിന്റെ കഥ പറഞ്ഞുകൊണ്ടാകും ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ നിര്‍മ്മിക്കുക. മോഹന്‍ലാല്‍ ഖുറേഷി അബ്രഹാം ആയി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാകും ഇത്തവണയും അണിനിരക്കുക. അതേസമയം ലൂസിഫര്‍ ബ്ലോക്ക്ബസ്റ്റര്‍ ആയതിന് പിന്നാലെയാണ് ചിത്രത്തിന്റെ റീമേക്ക് റൈറ്റ്‌സ് വിറ്റുപോയത്. ലൂസിഫറിന്റെ തെലുങ്ക് റിമേക്കാവകാശം മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് സ്വന്തമാക്കിയത്.

    സിനിമ കണ്ട്

    സിനിമ കണ്ട് ഇഷ്ടപ്പെട്ടമായതിന് പിന്നാലെയായിരുന്നു റീമേക്ക് അവകാശം ചിരഞ്ജീവി സ്വന്തമാക്കിയത്. ലൂസിഫര്‍ തെലുങ്കില്‍ സ്റ്റീഫന്‍ നെടുമ്പളളിയായി ചിരഞ്ജീവി തന്നെ എത്തുമെന്നുളള കാര്യം ഉറപ്പാണ്. നേരത്തെ സംവിധായകന്‍ സുകുമാറാണ് തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ സാഹോ സംവിധായകന്‍ സുജിത്ത് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

    ചിരു 153 എന്നാണ്

    ചിരു 153 എന്നാണ് സിനിമയ്ക്ക് താല്‍ക്കാലികമായി പേരിട്ടിക്കുന്നത്. നേരത്തെ തെലുങ്കില്‍ സയ്യിദ് മസൂദായി അഭിനയിക്കാന്‍ പൃഥ്വിരാജിനെ ചിരഞ്ജീവി ക്ഷണിച്ചിരുന്നു. എന്നാല്‍ ചിരഞ്ജീവിയുടെ മകന്‍ രാംചരണിനെ ആ വേഷം ഏല്‍പ്പിക്കാനാണ് പൃഥ്വി പറഞ്ഞത്. മലയാളത്തില്‍ നിന്നുളള എറ്റവും വലിയ ഹിറ്റ് എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ചിരഞ്ജീവി ചിത്രം കണ്ടത്.

    ലോക് ഡൗണില്‍ തല മൊട്ടയടിച്ച് ഇന്ദ്രജിത്ത്! മക്കളുടെ പണി ആണോയെന്ന് ആരാധകര്‍ലോക് ഡൗണില്‍ തല മൊട്ടയടിച്ച് ഇന്ദ്രജിത്ത്! മക്കളുടെ പണി ആണോയെന്ന് ആരാധകര്‍

    പൃഥ്വിരാജ് അത്

    പൃഥ്വിരാജ് അത് മനോഹരമായി ചെയ്തു. സിനിമ കണ്ടപ്പോള്‍ അത് തെലുങ്കിലും ഒരുക്കണമെന്ന് തോന്നി. അങ്ങനെയാണ് ലൂസിഫറിന്റെ റൈറ്റ്‌സ് വാങ്ങാന്‍ തീരുമാനിച്ചത്. തെലുങ്കില്‍ ഡബ്ബിംഗ് പതിപ്പ് വന്നതായി മനസിലാക്കിയെങ്കിലും തനിക്ക് അത് ചെയ്യണമെന്ന് തോന്നുകയായിരുന്നു. ചിരഞ്ജീവി മുന്‍പ് പറഞ്ഞ വാക്കുകളാണിവ.

    ജോര്‍ദാനില്‍ നിന്നും ബ്ലെസിയുടെ ഈസ്റ്റര്‍ ആശംസ! പൃഥ്വി എവിടെയെന്ന് ആരാധകര്‍ജോര്‍ദാനില്‍ നിന്നും ബ്ലെസിയുടെ ഈസ്റ്റര്‍ ആശംസ! പൃഥ്വി എവിടെയെന്ന് ആരാധകര്‍

    Read more about: chiranjeevi lucifer mohanlal
    English summary
    saaho director sujeet to direct lucifer telugu remake
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X