സാഹോ ടീസര്‍ ഇറങ്ങിയതും എസ് എസ് രാജമൗലിയ്ക്ക് ടെന്‍ഷന്‍, പ്രഭാസിനോട് ഏറ്റുമുട്ടാനില്ല!!
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ചിത്രങ്ങളാണ് പ്രഭാസിന് കരിയര്‍ ബ്രേക്ക് നല്‍കിയത്. അന്താരാഷ്ട്ര തലത്തില്‍ നടന് പേരും പ്രശസ്തിയും ഉണ്ടായി. എന്നാല്‍ അതേ സംവിധായകന്‍ ഇന്ന് പ്രഭാസിനെയും അദ്ദേഹത്തിന്റെ ചിത്രത്തെയും ഭയക്കുന്നു.
ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് ചെയ്യുന്ന ചിത്രമാണ് സുജീത് സംവിധാനം ചെയ്യുന്ന സാഹോ. ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷന്‍ എന്റര്‍ടൈനര്‍ എന്ന ലേബലോടെ എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂറാണ് നായിക.

കഴിഞ്ഞ ദിവസം സാഹോയുടെ ടീസര്‍ റിലീസ് ചെയ്തിരുന്നു. വന്‍ സ്വീകരണമാണ് ടീസറിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ബാഹുബലിയ്‌ക്കൊപ്പമോ അതിന് മുകളിലോ പേരും പ്രശസ്തിയും ചിത്രം പ്രഭാസിന് നേടിക്കൊടുക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
സാഹോയുടെ ടീസര്‍ ഇറങ്ങിയതോടെ സാഹോയ്‌ക്കൊപ്പമോ, ആ ഡേറ്റിനോട് അടുപ്പിച്ചോ റിലീസ് വച്ച മറ്റ് ചിത്രങ്ങള്‍ ഭയന്ന് പിന്മാറിയിരിയ്ക്കുകയാണെന്നാണ് കേള്‍ക്കുന്നത്. അക്കൂട്ടത്തിലാണ് എസ് എസ് രാജമൗലിയും.
രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അലിയ ഭട്ട്, അജയ് ദേവഗണ്‍ എന്നിവരെ അണിനിരത്തി ഒരുക്കുന്ന ആര്‍ ആര്‍ ആര്‍ സാഹോയ്‌ക്കൊപ്പം ആഗസ്റ്റ് 15 ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. സാഹോയുടെ ടീസര്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ ആര്‍ ആര്‍ ആറിന്റെ റിലീസ് നീട്ടിവച്ചു.


Click it and Unblock the Notifications











