പ്രഭാസിന്റെ സാഹോ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് നടി ശ്രദ്ധ കപൂര്‍! ചിത്രം വൈറല്‍! കാണൂ
ബാഹുബലിക്ക് ശേഷം സൂപ്പര്‍താരം പ്രഭാസ് നായകനാവുന്ന ബ്രഹ്മാണ്ട ചിത്രമാണ് സാഹോ. ചിത്രത്തിനു വേണ്ടി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സാഹോയില്‍ ബോളിവുഡ് നടി ശ്രദ്ധ കപൂറാണ് നായികാ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ സെറ്റില്‍നിന്നും നടി പങ്കുവെച്ച ഒരു ലൊക്കേഷന്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഉച്ചഭക്ഷണത്തിനുളള വിഭവങ്ങളുടെ ഫോട്ടോയായിരുന്നു ശ്രദ്ധ പങ്കുവെച്ചിരുന്നത്. 20ലധികം കറികളാണ് ഫോട്ടോയിലുളളത്. എങ്ങനെ ഇതൊക്ക കഴിക്കുമെന്ന കൗതുകമാണ് ശ്രദ്ധ പങ്കുവെക്കുന്നത്. ആരാധകരുടെ കമന്റുകളും ഇത്തരത്തില്‍ തന്നെയാണ് വരുന്നത്.

സുജിത്ത് റെഡ്ഡിയാണ് പ്രഭാസിന്റെ സാഹോയുമായി എത്തുന്നത്. നടന്‍ ലാലും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്.യുവി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം തെലുങ്കിനു പുറമെ മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലും മൊഴിമാറ്റിയെത്തുന്നുണ്ട്. ബാഹുബലിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു റോളിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്.
വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജാക്കി ഷെറോഫ്,നീല്‍ നിതിന്‍ മുകേഷ്,അരുണ്‍ വിജയ്,മന്ദിര ബേദി,ചങ്കി പാണ്ഡെ,ടിനു ആനന്ദ്, മഹേഷ് മഞ്ജരേക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നൂറ്റി അമ്പത് കോടി ബഡ്ജറ്റിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പ്രഭാസിന്റെ കിടിലന് ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമാവുക.


Click it and Unblock the Notifications











