പ്രഭാസിന്റെ 300കോടി ബഡ്ജറ്റ് ചിത്രം! സാഹോയുടെ കിടിലന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

By Midhun Raj

ബാഹുബലിക്ക് ശേഷമുളള പ്രഭാസിന്റെ സാഹോയ്ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആഗസ്റ്റ് പതിനഞ്ചിനാണ് ബിഗ് ബഡ്ജറ്റ് ചിത്രം റിലീസ് ചെയ്യുന്നത്. ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂര്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നു. സാഹോയുടെ പുതിയൊരു പോസ്റ്റര്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ബൈക്കില്‍ കുതിക്കുന്ന പ്രഭാസിനെയാണ് പുതിയ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. സാഹോ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മലയാളത്തില്‍ നിന്ന് സംവിധായകനും നടനുമായ ലാലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

saaho

സുജീത്താണ് സാഹോ സംവിധാനം ചെയ്യുന്നത്. ശങ്കര്‍ എഹ്സാന്‍ ലോയ് സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നു. ആര്‍ മധി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ ചിത്രവുമായി പ്രഭാസ് എത്തുന്നത്.

തെലുങ്ക് പതിപ്പിനൊപ്പം തമിഴ്,മലയാളം,ഹിന്ദി ഭാഷകളിലും സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. 300 കോടി ബഡ്ജറ്റിലാണ് സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നേരത്തെ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും മേക്കിങ് വീഡിയോയുമെല്ലാം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X