കോപ്പിയടി വിവാദത്തില്‍ കുടുങ്ങി പ്രഭാസിന്റെ സാഹോ! ആരോപണവുമായി ബാംഗ്ലൂര്‍ സ്വദേശി രംഗത്ത്
തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെ സാഹോ കഴിഞ്ഞ ദിവസമാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രം സമ്മിശ്ര പ്രതികരണം നേടി തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. സൂപ്പര്‍ താര ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

കഴിഞ്ഞ ദിവസം പ്രഭാസ് ചിത്രത്തിനെതിരെ ആരോപണവുമായി ബാംഗ്ലൂര്‍ സ്വദേശി രംഗത്തെത്തിയിരുന്നു. ഷിലോ ശിവ് സുലൈമാന്‍ എന്ന ചിത്രകാരിയാണ് തന്റെ കലാസൃഷ്ടി സാഹോ ടീം മോഷ്ടിച്ചതാണെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നത്. 2014ല്‍ ഇവര്‍ ചെയ്ത ആര്‍ട്ട് വര്‍ക്കാണ് സാഹോ ടീം കോപ്പിയടിച്ചതെന്നാണ് ആരോപണം.
ഷിലോയുടെ കലാസൃഷ്ടിയും സാഹോ പോസ്റ്ററും തമ്മില്‍ ചെറിയൊരു സാമ്യം തോന്നിപ്പിക്കുന്നുണ്ട്. ഇത് ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നുമുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ഷിലോ ആരോപണവുമായി എത്തിയിരുന്നത്. 350 കോടി മുതല്‍മുടക്കിലാണ് പ്രഭാസിന്റെ സാഹോ അണിയിച്ചൊരുക്കിയിരുന്നത്.
ബാഹുബലി അവസാന ഭാഗത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് തെലുങ്ക് സൂപ്പര്‍താരത്തിന്റെ പുതിയ ചിത്രമെത്തിയിരുന്നത്. വമ്പന്‍ താരനിര അണിനിരന്ന ചിത്രം മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തിയിരുന്നത്. സുജിത്ത് റെഡ്ഡി സംവിധാനം ചെയ്ത ചിത്രം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദാണ് നിര്‍മ്മിച്ചിരുന്നത്.


Click it and Unblock the Notifications