കുതിരപ്പുറത്ത് നിന്നിറങ്ങി, ഇപ്പോള്‍ ബൈക്കിലാണ് സാഹസം, സാഹോയുടെ പുതിയ ലുക്ക്
ബാഹുബലി എന്ന ചിത്രത്തിലെ സാഹസാഭിനയം കൊണ്ടൊന്നും പ്രഭാസിന് മതിയായില്ല. കുതിരപ്പുറത്ത് കയറിയും മറ്റുമുള്ള പ്രഭാസിന്റെ സാഹസാഭിനയമുഹൂര്‍ത്തങ്ങളോരോന്നും പ്രേക്ഷകര്‍ക്ക് ആവേശമായിരുന്നു. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസ് ചെയ്യുന്ന പുതിയ ചിത്രമാണ് സാഹോ.
തെലുങ്കിലും ബോളിവുഡിലുമായി ഒരുക്കുന്ന സാഹോ പ്രഖ്യാപിച്ചതുമുതല്‍ വാര്‍ത്തകളില്‍ നിറയുന്നു. പ്രഭാസിന്റെ ലുക്ക്, കഥയിലെ നായിക, അണിയറപ്രവര്‍ത്തകരുടെ മേന്‍മകള്‍ അങ്ങനെ പലതും വാര്‍ത്തയായി. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ലുക്ക് വൈറലാകുന്നു.

പ്രഭാസ് ബൈക്കില്‍ സാഹസം കാണിക്കുന്നതാണ് ചിത്രം. ഒരു സംഘട്ടന രംഗത്ത് എടുത്ത ചിത്രമാവാനാണ് സാധ്യത. കംപ്ലീന് ഒരു ആക്ഷന്‍ ത്രില്ലറാണ് സാഹോ. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ഫാസ്റ്റ് ആന്റ് ഫ്യൂരിസിന്റെയൊക്കെ സംഘട്ടന സംവിധായകനായ കെനി ബറ്റസ് ആണ് സാഹോയുടെയും സ്റ്റണ്ട് കൊറിയോഗ്രാഫര്‍.
കെനിയ്ക്ക് എല്ലാം യഥാര്‍ത്ഥമായി ചിത്രീകരിക്കണം എന്ന് ഒരു അഭിമുഖത്തില്‍ പ്രഭാസ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിലെ ബൈക്ക് റൈസും കാര്‍ റൈസുമൊക്കെ ശരിക്കും യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതാണത്രെ. സാഹോയില്‍ വളരെ കുറച്ച് മാത്രമേ കപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉള്ളൂ എന്നാണ് പ്രഭാസ് പറഞ്ഞത്.


Click it and Unblock the Notifications