ബാലഭാസ്‌കറിന് പകരക്കാരനോ? ബാലുവിന്റെ മരണത്തിന് പിന്നാലെ വിവാദങ്ങള്‍! മറുപടിയുമായി ശബരീഷ് പ്രഭാകര്‍!!

സംഗീതപ്രേമികളെ സങ്കട കടലിലാഴ്ത്തിയാണ് പ്രശസ്ത വയലിനിസ്റ്റായ ബാലഭാസ്‌കര്‍ മരണത്തിന് കീഴടങ്ങിയത്. ബാലുവിന്റെ മരണം വിശ്വസിക്കാന്‍ കഴിയാതിരിക്കുകയാണ് സംഗീതലോകം. സെപ്റ്റംബര്‍ 25 ന് നടന്ന കാറപടകത്തിന് ശേഷം ചികിത്സയിലാണെങ്കിലും ബാലഭാസ്‌കര്‍ ജീവിതത്തിലേക്ക് തിരികെ വരുമെന്നായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളുമടക്കം എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ പെട്ടെന്നുണ്ടായ ഹൃദയാഘതത്തോടെ തുടര്‍ന്ന് താരം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബാലഭാസകറിന്റെ മരണത്തിന് തൊട്ട് പിന്നാലെ ചില വിവാദങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. ഒക്ടോബര്‍ ഏഴിന് ബാലഭാസ്‌കര്‍ ബംഗ്ലൂരില്‍ അവതരിപ്പിക്കാന്‍ ഏറ്റെടുത്ത പരിപാടിയുടെ പേരിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ബാലഭാസ്‌കറിന് പകരം വയലിനിസ്റ്റായ ശബരീഷ് പ്രഭാകർ പരിപാടി അവതരിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഒരു വിഭാഗം ആളുകള്‍ രൂക്ഷപ്രതികരണവുമായി എത്തിയത്.

(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

ശബരീഷ് എത്തും

ശബരീഷ് എത്തും

കേരളത്തിലും കുടകിലുമുണ്ടായ പ്രളയദുരന്തത്തിന് സഹായ ധനശേഖരണത്തിന് വേണ്ടിയാണ് ബാംഗ്ലൂരില്‍ ബാലഭാസ്‌കര്‍ പരിപാടി അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ഒരുമ എന്ന് പേരിട്ടിരിക്കുന്ന വയലിന്‍ ഫ്യൂഷനായിരുന്നു സംഘടിപ്പിച്ചത്. പരിപാടിയ്ക്ക് വേണ്ടി ടിക്കറ്റുകള്‍ വിറ്റ് തീര്‍ത്തിരുന്നു. എന്നാല്‍ അപ്രത്യക്ഷിതമായി മരണം ബാലുവിനെ തട്ടി എടുത്തതോടെ ബാലഭാസ്‌കറിന് പകരം ശബരീഷ് പ്രഭാകര്‍ പരിപാടി അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.

ശബരീഷ് പറയുന്നതിങ്ങനെ..

ശബരീഷ് പറയുന്നതിങ്ങനെ..

ഈ രാത്രി പത്ത് മണിക്ക് ലൈവ് വരുന്നത് എന്നെ കുറിച്ച് ബാലു ചേട്ടനെ കുറിച്ചുമുള്ള ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയ വഴി വൈറലാവുകയാണ്. എന്റെ സഹോദരതുല്യനാണ് ബാലുച്ചേട്ടന്‍. നിങ്ങള്‍ക്ക് എല്ലാവര്‍ക്കുമുള്ള പോലെ വിഷമം അതിന്റെ ഇരട്ടിയിലധികം എനിക്കുമുണ്ട്. ജീവിതത്തില്‍ ഞാന്‍ വയലിന്‍ പഠിച്ച് തുടങ്ങിയ കാലം തൊട്ട് അത് എനിക്ക് വലിയ ഇന്‍സ്പിരിഷേഷനാണ്. വെറുമൊരു കര്‍ണാടക സംഗീതം മാത്രം വായിച്ചിരുന്ന വ്യക്തിയായിരുന്നു ഞാന്‍. ഇതിന് ഇങ്ങനെയൊരു സാധ്യതയുണ്ടെന്ന് തെളിയിച്ച് തന്നത് ബാലു ചേട്ടനാണ്. അദ്ദേഹത്തിന് ശരിക്കും എന്നെ മനസിലാക്കാന്‍ പറ്റുന്ന സഹാചര്യമായിരുന്നു.

പകരക്കാരന്‍ ആവില്ല

പകരക്കാരന്‍ ആവില്ല

പകരക്കാരന്‍ ഇപ്പോള്‍ റെഡിയാണ്. ഇത്രയുമേ ഉള്ളു ജീവിതം. ഞാന്‍ ബാലുചേട്ടന് പകരക്കാരന്‍ ആവുമോ? അത് എന്തൊരു പോസ്റ്റാണെന്നും ശബരീഷ് ചോദിക്കുന്നു. ഞാന്‍ എങ്ങനെയാണ് ബാലു ചേട്ടന് പകരമാവുന്നത്. ബാലു ചേട്ടന്‍ ഒരു അവതാരമാണ്. അങ്ങനെയുള്ള ഒരാള്‍ക്ക് ഞാന്‍ എങ്ങനെയാണ് പകരക്കാരനാവുന്നത്. ഒരുപാട് വേദനയോടെയാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്നും ശബരീഷ് പറയുന്നു. ഒക്ടോബര്‍ 7-ാം തീയ്യതി നടക്കുന്ന പരിപാടി കാശിന് വേണ്ടിയാണ് ഏറ്റെടുത്തതെന്ന് പറയരുത്.

പ്രോഗ്രാം നടത്താതിരിക്കാന്‍ പറ്റില്ല

പ്രോഗ്രാം നടത്താതിരിക്കാന്‍ പറ്റില്ല

നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാത്ത ഒരു ബാലുച്ചേട്ടന്‍ ഉണ്ട്. ഒരു പ്രതിഫലവുമില്ലാതെ ചെയ്ത് കൊടുക്കുന്ന പരിപാടിയാണത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് പണമെത്തിക്കാന്‍ ചെയ്യുന്ന പരിപാടിയാണിത്. ഇത്തരമൊരു പരിപാടി ചെയ്യാതിരിക്കണമോ? ഒരു മലയാളി എന്ന നിലയ്ക്ക് എങ്ങനെയാണ് വേണ്ടെന്ന് വെക്കുന്നത്. ബാലു ചേട്ടന്റെ അനിയന്‍, അല്ലെങ്കില്‍ ഒരു മലയാളി, ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക് ചെറിയൊരു സംഗീതം വെച്ചാണ് ഞാന്‍ ചെയ്യുന്നത്. ഇങ്ങനെയുള്ള ഒരു കാര്യം നിങ്ങള്‍ എങ്ങനെയാണ് ഇങ്ങനെ പറയുന്നതെന്നും ശബീരിഷ് ചോദിക്കുന്നു. ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റ് പോയി. ഈ പ്രോഗ്രാം നടത്താതിരിക്കാന്‍ പറ്റില്ല.

 സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

തുടക്കം മുതല്‍ അവസാനം വരെ ബാലു ചേട്ടന് വേണ്ടിയെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് വേണ്ടി ഞാന്‍ ചെയ്ത് കൊടുക്കുന്ന ഒരു കാണിക്ക മാത്രമാണിത്. ആരും ആര്‍ക്കും പകരക്കാരനാവില്ല. അദ്ദേഹത്തിന്റെ സംഗീതം നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ട്. ഞാന്‍ ആരുടെയും തട്ടിപ്പറിച്ചെടുത്ത പ്രോഗ്രാം ഒന്നുമല്ല. എന്നാല്‍ പരിപാടിയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നതോടെ രൂക്ഷമായ സൈബര്‍ ആക്രമണമായിരുന്നു. എല്ലാവരും ഇതൊക്കെ മനസിലാക്കണമെന്നും ശബരീഷ് പറയുന്നു.

 കൈലാസ് മേനോന്‍ പറയുന്നതിങ്ങനെ..

കൈലാസ് മേനോന്‍ പറയുന്നതിങ്ങനെ..

ഈ വരുന്ന ഞായറാഴ്ച ബാംഗളൂരില്‍ പ്രളയദുരന്ത സഹായ ധനശേഖരണത്തിനു നടക്കുന്ന 'ഒരുമ' എന്ന പരിപാടിയില്‍ ബാലബാസ്‌കറിന്റെ വയലിന്‍ ഫ്യൂഷന്‍ കച്ചേരി ഉണ്ടാവേണ്ടതായിരുന്നു. ബാലു ഇന്നില്ല. ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞ, ധനശേഖരാര്‍ത്ഥം നടക്കുന്ന പരിപാടിയില്‍ ബാലുവിനു പകരം ആ ദൗത്യം ശബരീഷ് പ്രഭാകര്‍ എന്ന വയലിനിസ്റ്റ് ഏറ്റെടുത്തു.ആ പരിപാടി ഏറ്റെടുക്കുന്നതായും, ഒരുമ എന്ന പരിപാടി ബാലുവിനു സമര്‍പ്പിക്കുന്നതായും പറഞ്ഞുകൊണ്ട് വീഡിയോാ ശബരീഷ് ഇട്ടിരുന്നു.

പോസ്റ്ററുകള്‍ ഒന്നിപ്പിച്ചു

ബാലബാസ്‌കറിന്റെ പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയ പോസ്റ്ററില്‍ ബാലുവിനെ മാറ്റി ശബരീഷിനെ വച്ചാണ് രണ്ടാം പോസ്റ്റര്‍ വന്നത്. രണ്ടും രണ്ട് പോസ്റ്ററാണ്. പക്ഷെ രണ്ടിനേയും ഒരുമിച്ച് വച്ച്, 'ദാ കണ്ടോ, ബാലുവിനെ വെട്ടി ഒട്ടിച്ച് പകരക്കാരന്‍ കയറി' എന്ന ഭാഷയില്‍ ആളുകള്‍ പ്രതികരിക്കുന്നു. കഷ്ടമാണ്. നോണ്‍ പ്രോഫിറ്റ് പരിപാടിയാണ്. ബാലുവും ശബരീഷും പരിപാടി കമിറ്റ് ചെയ്തത് ലാഭം വാങ്ങാതെയാണ്. ഒരാളുടെ മരണത്തിനു ശേഷം അയാള്‍ തുടങ്ങി വച്ച / കമിറ്റ് ചെയ്ത ഒരു കാര്യം നടത്താന്‍ മറ്റൊരാള്‍ തയ്യാറാവുന്നത് തന്നെ ഒരു വലിയ ബഹുമാനമാണ്. ആ ജെസ്റ്റര്‍ കാണിച്ച ശബരീഷിനു നന്ദി. 'എന്നിലൂടെ ബാലു തന്നെയാവും വയലിന്‍ വായിക്കുക' എന്നാണ് ശബരീഷ് ആ വീഡിയോയില്‍ പറഞ്ഞത്. അതെന്നും അങ്ങനെയാണ് - അവസാന 20 വര്‍ഷത്തില്‍ വയലിന്‍ പഠിച്ച പലരിലൂടേയും വരുന്നത് ബാലബാസ്‌കറിന്റെ വയലിന്‍ സംഗിതം തന്നെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X