twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശബരിമല കയറുന്ന സ്ത്രീകള്‍ക്ക് നടി ഗായത്രിയുടെ ഉപദേശം

    |

    കേരളത്തില്‍ കത്തി നില്‍ക്കുന്ന ശബരിമല പ്രശ്‌നം കുറേയെറെ തമിഴ്‌നാടിനെയും ബാധിച്ചിട്ടുണ്ട്. വര്‍ഷാവര്‍ഷം ശബരിമല കയറുന്ന തമിഴ് അയ്യപ്പഭക്തരുടെ എണ്ണം കുറഞ്ഞതൊന്നുമല്ല. ശബരിമല കയറാന്‍ പുരഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കു അവകാശമുണ്ട് എന്ന സുപ്രീം കോടതി വിധി വന്നതിന് ശേഷം കേരളത്തില്‍ പ്രളയത്തെക്കാള്‍ വലിയ ദുരന്തങ്ങളാണ് സംഭവിച്ചത്.

    <strong>ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചു എന്ന് വ്യാജ പ്രചരണം, എംഎല്‍എ യ്‌ക്കെതിരെ നടി </strong>ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചു എന്ന് വ്യാജ പ്രചരണം, എംഎല്‍എ യ്‌ക്കെതിരെ നടി

    വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ആചാരം സംരക്ഷിക്കണമെന്ന് ഒരു കൂട്ടരും കോടതി വിധി നടപ്പിലാക്കണമെന്ന് ഒരു കൂട്ടരും പറഞ്ഞതോടെ പ്രശ്‌നം നിയന്ത്രണവിധേയമാവുകയായിരുന്നു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് മലചവിട്ടാന്‍ കഴിയില്ല, 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് മാളികപ്പുറത്തമ്മയായി മല കയറാം എന്നാണ് വര്‍ഷങ്ങളായുള്ള ആചാരം.

    gayathri-raghuram

    ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രമുഖര്‍ക്കൊപ്പം സെലിബ്രിറ്റികളും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിയ്ക്കുന്നത് തമിഴ് നടി ഗായത്രി രഘുറാമാണ്. മലകയറുന്ന സ്ത്രീകള്‍ക്കുള്ള ഉപദേശവുമായി ഗായത്രി ട്വിറ്ററിലെത്തി.


    വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ശബരിമല ആചാരങ്ങളില്‍ വിശ്വാസമില്ലാത്ത സ്ത്രീകള്‍ എന്തിനാണ് വിശ്വാസത്തിന്റെ പേരില്‍ മലചവിട്ടാന്‍ വാശി കാണിക്കുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല. രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഈ വാശി എങ്കില്‍ നിങ്ങള്‍ പിന്മാറണം. എന്താണ് നിങ്ങള്‍ തെളിയിക്കാന്‍ ശ്രമിയ്ക്കുന്നത്. നിങ്ങള്‍ ശരിക്കുമൊരു അയ്യപ്പ വിശ്വാസിയാണെങ്കില്‍ 50 വയസ്സ് വരെ കാത്തിരിയ്ക്കൂ എന്നാണ് ഗായത്രി ട്വിറ്ററില്‍ കുറിച്ചത്

    English summary
    Gayathri Raghuram's sincere request to Sabarimala female devotees
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X