»   »  ശബരിമലയിൽ പോയി അയ്യപ്പ ബ്രോയെ ഒന്ന് കാണണം!! ഇവരോട് നടി ശ്രിയയ്ക്ക് ചിലത് പറയാനുണ്ട്..

ശബരിമലയിൽ പോയി അയ്യപ്പ ബ്രോയെ ഒന്ന് കാണണം!! ഇവരോട് നടി ശ്രിയയ്ക്ക് ചിലത് പറയാനുണ്ട്..

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി വാദ-പ്രതിവാദങ്ങളാണ് ദിനം പ്രതി ഉയർന്ന് വരുന്നത്. ആർത്തവത്തിന്റെ പേരിലും ലിംഗ വിവേചനത്തിന്റെ പേരിലും സ്ത്രീകളെ ശബരിമലയിൽ നിന്നും മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും ഒഴിച്ച് നിർത്താൻ ആകില്ലെന്നും, പുരുഷന്മാരെ പേലെ സ്ത്രീകൾക്കും ശബരിമല സന്ദർശിക്കാമെന്ന് സുപ്രീം കോടതി വിധി വന്നതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ പ്രശ്നങ്ങൾ ഉയരുന്നത്. ലിംഗ വിവേചനത്തിനെതിരെ ഒരു കൂട്ടർ വാദിക്കുമ്പോൾ ആചാരത്തിന്റേയും അനുഷ്ഠാനത്തിന്റേയും പേരിൽ ശബരിമലയിൽ നിന്ന് സ്ത്രീകളെ മാറ്റി നിർത്തണമെന്ന‌ാണ് ഒരു കൂട്ടരുടെ അഭിപ്രായം.

    മിത്തിന് ശേഷം വീണ്ടും ഹ്രസ്വചിത്രവുമായി അടൂർ!! 'സുഖ്യാന്ത്യം'... ഒക്ടോബർ 11 ന് ആരംഭിക്കുന്നു...

    ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സമൂഹത്തിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമ താരങ്ങളായ രഞ്ജിനി, ഭാമ, നവ്യ, ഖുഷ്ബു, കമൽഹാസൻ, എന്നിവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത സ്ത്രീ പ്രവേശനത്തിനെതിരെ ആഞ്ഞടിച്ച് നടി ശ്രിയ രമേശ് രംഗത്തെത്തിയിട്ടുണ്ട്. ഭക്തിയുടേയും നിഷ്ഠയുടേയും കാര്യങ്ങളിൽ അവിശ്വാസികളല്ല വിശ്വാസികളാണ് തീരുമാനം എടുക്കേണ്ടതും കൈക്കൊള്ളേണ്ടതെന്നും ശ്രിയ പറയുന്നു. ശബരിമലയിൽ പോയി അയ്യപ്പ ബ്രോയേ ഒന്നു കാണണം എന്ന് പറയുന്നവർ ഭക്തരല്ലെന്നും അത്തരക്കാരുടെ ലക്ഷ്യം മറ്റ് പല അ‍ജണ്ടകളുമാണെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.

    ട്രോള്‍ മാത്രമല്ല സിനിമയും പിടിക്കും...!! കേരള പോലീസിന്റെ ഷോർട്ട് ഫിലിം 'വൈറല്‍' വൈറലായി

    ആചാരങ്ങൾ വ്യത്യാസം

    ഗുരുവായൂർ ക്ഷേത്രത്തിൽ വെണ്ണയും അമ്പലപ്പുഴയിൽ പാൽപ്പായസവും ശബരിമലയിൽ അരവണപായസവും പറശ്ശിനിക്കടവിലും കാനാടിയിലുമെല്ലാം മദ്യവും മത്സ്യവും മാംസവും കൊടുങ്ങല്ലൂരിൽ കോഴിക്കുരുതി. തൃശ്ശൂർ വടക്കും നാഥക്ഷേത്രത്തിൽ ചെന്നാൽ ആദ്യം നന്ദിയെ മണികൊട്ടി ഉണർത്തി അനുവാദം ചോദിച്ചു വേണം അകത്ത് പ്രവേശിക്കുവാൻ. എത്ര ശിവക്ഷേത്രങ്ങളിൽ ഉണ്ട് ആ ആചാരം? തൃപ്രയാർ പുഴയോട് ചേർന്നു നിൽക്കുന്നതിനാലാകാം ശ്രീരാമസ്വാമിക്ഷേത്രത്തിൽ മീനൂട്ട് എന്ന വഴിപാട് ഉള്ളത്. അതായത് വിവിധ ഹിന്ദു ക്ഷേത്രങ്ങളിലെ മൂർത്തികളുടെ പൂജയിലും, നിവേദ്യത്തിലും അവിടത്തെ ഉൽസവക്രമങ്ങളിലുമെല്ലാം വൈവിധ്യങ്ങൾ ഉണ്ട്. ഒരു അവിശ്വാസിയെ സംബന്ധിച്ച് എന്തുകൊണ്ട് വെണ്ണ നിവേദ്യവും മത്സ്യവും ഒരുപോലെ നേദ്യമായി എടുത്തുകൂടാ എന്ന ചോ
    ദ്യം ഉന്നയിക്കുവാൻ ബുദ്ധിമുട്ടുണ്ടാകില്ല എന്നാൽ വിശ്വാസിക്ക് അത് ചിന്തിക്കുവാൻ പോലും സാധിക്കില്ല.

    വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു

    ഏറ്റവും ഭക്തിയോടെയും നിഷ്ഠയോടെയും കാര്യങ്ങൾ ചെയ്യണമെങ്കിൽ വിശ്വാസികളാണ് അവിശ്വാസികളല്ല ക്ഷേത്രവിഷയങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളെണ്ടതും നടപ്പിലാക്കേണ്ടതും എന്നാണ് എന്റെ അഭിപ്രായം. അവിശ്വാസികൾക്ക് വിശ്വാസികൾ പാവനമായി കരുതുന്നവയെ മാനിക്കുവാനല്ല മറിച്ചു വ്രണപ്പെടുത്തുവാനാകും ഉൽസാഹം കൂടുതൽ.

    അയ്യപ്പ ബ്രോയെ ഒന്നു കാണണം

    ശബരിമലയിൽ ഒന്ന് പോകണം അയ്യപ്പ ബ്രോയെ ഒന്നു കാണണം എന്ന് പറയുന്നവർ ഭക്തരാണോ? ഭക്തിയും ആചാരാനുഷ്ഠാനങ്ങളും പാലിക്കുന്നവർ തീർച്ചയായും അത്തരത്തിൽ അല്ലല്ലോ പ്രതികരിക്കുക. അത്തരക്കാരുടെ ലക്ഷ്യം ഭഗവാനെ കണ്ട് തൊഴുത് സായൂജ്യമടയുകയോ അനുഗ്രഹം വാങ്ങുകയോ അല്ല എന്നത് വ്യക്തമാണ്. ശ്രദ്ധ പിടിച്ചുപറ്റൽ, വിവാദങ്ങൾ സൃഷ്ടിക്കുക, അവഹേളിക്കൽ അങ്ങിനെ പലർക്കും പല അജണ്ടകൾ ഉണ്ടാകാം. ദയവു ചെയ്ത് അത്തരക്കാർ ഞങ്ങൾ ഈശ്വര വിശ്വാസികളുടെ വികാരത്തെ കൂടെ കണക്കിലെടുക്കണം. വിശ്വാസികൾ അവരുടെ വഴിക്കും അവിശ്വാസികൾ അവരുടെ വഴിക്കും പോകട്ടെ എന്തിനാണ് വെറുതെ അസ്വസ്ഥത സൃഷ്ടിക്കുന്നത്?

    ഈ ഉത്സാഹം ഈ കാര്യങ്ങളിൽ കൂടി

    മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ മതവിശ്വാസികളല്ലാത്തവർ കാണിക്കുന്ന അമിതാവേശം കാണുമ്പോൾ എനിക്ക് ചോദിക്കാനുള്ളത് ശബരിമലയിലെ ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾക്ക് സ്ത്രീപ്രവേശനം അനുവദിക്കലാണോ കേരളത്തിലെ സ്ത്രീ സമൂഹം നേരിടുന്ന കാതലായ പ്രശ്നം? ഒരേ തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ ശമ്പളമാണോ ലഭിക്കുന്നത്? പൊതു ഇടങ്ങളിലും ബാത്ത് റൂമിന്റെ സ്വകാര്യതയിലും വരെ കടന്നുവരുന്ന ആൺ നോട്ടങ്ങൾ, അതിക്രമങ്ങൾ മുതൽ പൊതു ടോയ്ലറ്റുകൾ ഇല്ലാത്തതു വരെ ഉള്ള കാതലായ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നു. ഒരു കാര്യം കൂടെ സ്ത്രീക്കും പുരുഷനും എൽ.ജി.ബി.ടിക്കും ശുചിമുറികൾ നിലനിർത്തുന്നതിനു കൃത്യമായ കാരണം ഉണ്ടല്ലോ. അതിനെ ഒരു വിവേചനമായി ഞാൻ കാണുന്നില്ല,ഒരു മത വിശ്വാസത്തിന്റെയും ഭാഗമായല്ല അത് ഈ സമൂഹത്തിൽ തുടരുന്നത്.

    രാഷ്ട്രീയവും മതവിശ്വാസവും രണ്ടാണ്

    രാഷ്ട്രീയം പോലെ അതാതു ദിവസത്തെ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിക്കൊണ്ട് മുന്നോട്ട് പോകുന്ന ഒന്നല്ല മതവിശ്വാസം. മനസ്സിലാക്കേണ്ട ഒരു കാര്യം ക്ഷേത്രവുമായി/പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹ്യങ്ങൾ, ചരിത്രങ്ങൾ, ആചാരങ്ങൾ, തന്ത്രവിധികൾ അങ്ങിനെ അനവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആചാരങ്ങളും പൂജാവിധികളും മറ്റും രൂപപ്പെടുന്നത്. അതിനെ ശാസ്ത്രയുക്തിയുടേയോ നിയമത്തിന്റെ വ്യാഖ്യാനങ്ങളിലൂടെയോ നോക്കിക്കണ്ടാൽ വിശ്വാസികൾക്ക് മനപ്രയാസം ഉണ്ടാക്കുന്ന തീരുമാനങ്ങളിലാകും പലപ്പോഴും എത്തിച്ചേരുക.

    ശബരിമലയെ ടാർഗറ്റ് ചെയ്യുന്നു

    ശബരിമലയിൽ പ്രവേശനം മാത്രമല്ല കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും പൂജ ചെയ്യുന്നത് സ്ത്രീകളല്ല മറിച്ച് പുരുഷന്മാരാണ്. അതു വിവേചനം അല്ലേ? ഒരു ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കുന്നു എന്നത് വിവേചനമായി കാണുന്നവർ എന്തുകൊണ്ട് ഭൂരിപക്ഷം ക്ഷേത്രങ്ങലിലും പൂജനടത്തുവാൻ സ്ത്രീകളെ അനുവദിക്കാത്തത് ഒരു വിഷയമായി കരുതുന്നില്ല? തീർച്ചയായും ശാബരിമലയെ ടാർഗറ്റ് ചെയ്യുന്നതിനും ഹിന്ദു ക്ഷേത്രങ്ങൾ ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരം വിവാദങ്ങൾ ഉയർത്തുന്നതിനും പിന്നിൽ എന്തോ ഒരു ഗൂഢമായ ഒരു അജണ്ട ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

    ശബരിമലയിൽ പോകേണ്ട

    പൂർണ്ണമായും ഒരു ഈശ്വര വിശ്വാസി എന്ന നിലയിൽ എന്റെ വ്യക്തിപരമായ തീരുമാനം ഇപ്പോൾ ശബരിമലയിൽ പോകേണ്ട എന്നുതന്നെയാണ്. അത് വിശ്വാസത്തിന്റെ ഭാഗമായാണ് അല്ലാതെ അതിനെ ഒരു വിവേചനമായി ഞാൻ കാണുന്നില്ല. പാർളമെന്റ് പോലെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായുള്ള ഒരു സ്ഥാപനത്തിലല്ല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുനത്. വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്ന പവിത്രമായി കാണുന്ന ഒരിടത്തേക്കാണ്.

    English summary
    sabarimala woman entry actoress sreeya remesh aganist court verdict
    ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more