അര്‍ച്ചന സുശീലന്റെ പുതിയ സംരംഭത്തിന് ആശംസ നേരാന്‍ സാബുവും രഞ്ജിനിയും! വീഡിയോ വൈറല്‍!
നൂറ് ദിനം പൂര്‍ത്തിയാക്കിയ ബിഗ് ബോസ് ഗ്രാന്റ് ഫിനാലെ കഴിഞ്ഞിട്ട് നാളുകളേറെയായില്ല. നാളുകള്‍ക്ക് ശേഷം വീട്ടിലെത്തിയതിന്റെ ത്രില്ലിലാണ് മത്സരാര്‍ത്ഥികള്‍. ഫോണും സുഹൃത്തുക്കളും കുടുംബാംഗങ്ങളും സോഷ്യല്‍ മീഡിയയൊന്നുമില്ലാതെ എങ്ങനെ കഴിയുമെന്നോര്‍ത്തായിരുന്നു പലരും ആശങ്കപ്പെട്ടത്. ആദ്യ ആഴ്ചയില്‍ത്തന്നെ പുറത്തേക്ക് വരണമെന്ന് പലരും പറഞ്ഞിരുന്നു. ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസറ്റും നിര്‍ണ്ണായകമായ എലിമിനേഷനുമൊക്കെയായാണ് ബിഗ് ബോസ് മുന്നേറിയത്. പേളി മാണി, ശ്രിനിഷ് അരവിന്ദ്, സാബു, സുരേഷ്, ഷിയാസ് എന്നിവരായിരുന്നു ഗ്രാന്റ് ഫിനാലെയില്‍ മത്സരിച്ചത്. സാബുവായിരുന്നു വിജയിയായത്.
ഗ്രാന്റ് ഫിനാലെയ്ക്ക് മുന്നോടിയായി നേരത്തെ മത്സരത്തില്‍ നിന്നും പുറത്തേക്ക് പോയവരെല്ലാം എത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് ഹൗസിലേക്ക് തിരിച്ചെത്തിയതിന്റെയും സുഹൃത്തുക്കളേയും കണ്ടതിന്റെ ത്രില്ലിലായിരുന്നു പലരും. നേരത്തെ മനസ്സിലാക്കിയത് പോലെയല്ല പലരുമെന്നും തെറ്റിദ്ധാരണകളെല്ലാം മാറി പലരും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷവും ഇവര്‍ സൗഹൃദം തുടരുന്നുണ്ട്. ഗ്രാന്റ് ഫിനാലെയിലേക്ക് എത്താന്‍ കഴിയാതിരുന്ന ശ്വേത മേനോന്‍ സാബുവിനെയും രഞ്ജിനിയേയും സന്ദര്‍ശിച്ചിരുന്നു. അര്‍ച്ചനയയും ദിയയും കൂടി സാബുവിന്റെ വീട്ടിലേക്കെത്തിയിരുന്നു. പേളിയെ കാണാനായി ഷിയാസും എത്തിയിരുന്നു.

സാബുവിനെ ജേഷ്ഠ്യനെപ്പോലെയാണ് കാണുന്നതെന്നും അദ്ദേഹം ശരിക്കും വിജയം അര്‍ഹിച്ചിരുന്നു അദ്ദേഹമെന്നും ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ താന്‍ ഏറെ സന്തോഷിച്ചിരുന്നുവെന്നും അര്‍ച്ചന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് മറ്റൊരു സന്തോഷവാര്‍ത്തയുമായി സാബു എത്തിയത്. അര്‍ച്ചന അല്ല നമ്മുടെ ജപ്പാന്‍ തിരുവനന്തപുരത്ത് പുതിയ ഹോട്ടല്‍ തുറന്നിട്ടുണ്ടെന്നും അതിന്റെ ഉദ്ഘാടനത്തിനായി താന്‍ അവിടേക്ക് എത്തുമെന്നുമായിരുന്നു സാബു പറഞ്ഞത്. അതിനിടയിലാണ് തനിക്കൊപ്പം വലിഞ്ഞുകയറി മറ്റൊരാള്‍ കൂടി വരുന്നുണ്ടെന്ന് താരം പറഞ്ഞത്. ഫേസ്ബുക്ക് ലൈവ് കാണാം.


Click it and Unblock the Notifications