എന്തൊരു മാറ്റം! സാബുമോന്‍ പഴയ സാബുവല്ലെന്ന് സോഷ്യല്‍ മീഡിയ! ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍

By Midhun Raj

ബിഗ് ബോസ് മലയാളത്തിന് ശേഷം മലയാളത്തില്‍ തിരക്കേറിയ താരമാണ് സാബുമോന്‍ അബ്ദുസമദ്. ബിഗ് ബോസിലെ ഒന്നാം സ്ഥാനം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണുണ്ടാക്കിയത്. ഷോയില്‍ വരുന്നതിന് മുന്‍പ് സിനിമയില്‍ എത്തിയെങ്കിലും വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജിനൊപ്പമുളള കരിയറിന്റെ തുടക്കത്തില്‍ നക്ഷത്രക്കണ്ണുളള രാജകുമാരന്‍ അവള്‍ക്കുണ്ടൊരു രാജകുമാരി എന്ന ചിത്രത്തില്‍ നടന്‍ അഭിനയിച്ചിരുന്നു.

prithviraj-sabumon

രാജസേനന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഒരു ചെറിയ റോളിലാണ് നടന്‍ അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജിനൊപ്പം വീണ്ടും ഒന്നിച്ചപ്പോള്‍ സാബുവിന് വലിയ മാറ്റമാണുണ്ടായതെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. പൃഥ്വിരാജിന്റെ എറ്റവും പുതിയ ചിത്രമായ അയ്യപ്പനും കോശിയും എന്ന സിനിമയില്‍ സാബുമോനും എത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറില്‍ പൃഥ്വിക്കൊപ്പം നടനുമുണ്ടായിരുന്നു.

രണ്ട് സിനിമകളിലെയും ചിത്രങ്ങള്‍ വെച്ചുകൊണ്ടാണ് നടന്റെ മാറ്റത്തെക്കുറിച്ച് എല്ലാവരും പറയുന്നത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൃഥ്വിരാജിനൊപ്പം വീണ്ടുമൊരു ചിത്രത്തില്‍ സാബു എത്തുന്നത്. സച്ചിയാണ് അയ്യപ്പനും കോശിയും സംവിധാനം ചെയ്യുന്നത്. ബിജു മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അയ്യപ്പനും കോശിക്കും മുന്‍പ് ജനമൈത്രി, ജല്ലിക്കട്ട്, ധമാക്ക തുടങ്ങിയ സിനിമകളും നടന്റെതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

Read more about: prithviraj sabumon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X