അയ്യപ്പന്‍ നായരുടെ ചവിട്ടില്‍ വീണുപോയ കുട്ടമണി! അനുഭവം പങ്കുവെച്ച് സാബുമോന്‍
ബിഗ് ബോസ് വിന്നറായ ശേഷം മലയാളത്തില്‍ സജീവമായ താരമാണ് സാബുമോന്‍ അബ്ദുസമദ്. അടുത്തിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും ചെറിയ റോളുകളില്‍ നടന്‍ അഭിനയിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടില്‍ ഒരു പ്രധാന കഥാപാത്രത്തെ ആയിരുന്നു സാബുമോന്‍ അവതരിപ്പിച്ചിരുന്നത്. ജല്ലിക്കെട്ടിന് പിന്നാലെ പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച അയ്യപ്പനും കോശിയിലും നടന്‍ അഭിനയിച്ചിരുന്നു.
അയ്യപ്പനും കോശിയില്‍ കുട്ടമണി എന്ന കഥാപാത്രത്തെയായിരുന്നു സാബുമോന്‍ അവതരിപ്പിച്ചിരുന്നത്. നേഗറ്റീവ് ഷേഡുളള കഥാപാത്രം നടന്‍ ഗംഭീരമാക്കിയിരുന്നു. മലയാളത്തില്‍ ഈ വര്‍ഷം വലിയ വിജയം നേടിയ സിനിമകളില്‍ ഒന്നുകൂടിയാണ് അയ്യപ്പനും കോശിയും. ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയായിരുന്നു ചിത്രമൊരുക്കിയിരുന്നത്.

സിനിമയില്‍ അയ്യപ്പന്‍ നായരായി എത്തിയ ബിജു മേനോനും കോശി കുര്യനായി എത്തിയ പൃഥ്വിരാജും പൂണ്ടുവിളയാടിയിരുന്നു. അയ്യപ്പനും കോശിയും ചിത്രീകരണത്തിനിടെയുളള ഓര്‍മ്മകള്‍ സാബുമോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ബിജു മേനോനുമായുളള സംഘടന രംഗത്തിന് ശേഷം പരിക്കേറ്റതിന്റെ ചിത്രങ്ങളാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അയ്യപ്പന്‍ നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ. ആദ്യ ദിവസത്തെ മുണ്ടൂര്‍ മാടനുമായുളള അടി ഷൂട്ടിന്റെ അന്ന് വൈകുന്നേരത്തെ അനുഭവങ്ങള്‍ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സാബുമോന്‍ കുറിച്ചത്. അയ്യപ്പന്‍ നായരില്‍ നിന്നും ബിജു മേനോന്‍ മുണ്ടൂര്‍ മാടനായി മാറുന്ന ഒരു സീന്‍ ചിത്രത്തിലെ ഹൈലൈറ്റുകളിലൊന്നായിരുന്നു. ജെസിബി ഉപയോഗിച്ച് നിമിഷ നേരം കൊണ്ടാണ് ഒരു കടമുറി നടന്‍ പൊളിച്ച് അടുക്കിയത്.

കുട്ടമണിയെ ജെസിബിയില്‍ വാരിയെടുക്കുന്ന അയ്യപ്പന്‍ നായരുടെ രംഗം തിയ്യേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കിയിരുന്നു. ഈ സീന്‍ എടുക്കുന്നതിനിടെ ഉണ്ടായ അനുഭവങ്ങളാണ് സാബുമോന്‍ പങ്കുവെച്ചിരുന്നത്. സാബുമോന്റെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മുണ്ടൂര് മാടന്‍ ശരിക്കും ആവാഹിച്ചോ ആ സമയത്ത് ശരിക്കും ചാമ്പിയതായിരുന്നല്ലേ എന്നാണ് ഒരാള്‍ കുറിച്ചത്.
Recommended Video

മുണ്ടുര്‍ മാടനോട് കലിപ്പ് ഇടാന്‍ പോണായിരുന്നോ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു. ബൈ ദുബൈ, ബിജു ചേട്ടന്‍ ശരിക്കുമെടുത്തി ട്ടലക്കിയല്ലേ എന്ന് അടുത്തയാള്‍ കുറിച്ചു. പടം കണ്ടപ്പോ നിങ്ങക്കിട്ട് ഒന്ന് പൊട്ടിക്കാന്‍ എനിക്ക് വരെ തോന്നിയെന്നാണ് മറ്റൊരാള്‍ കുറിച്ചത്. അയ്യപ്പനും കോശിക്കും പുറമെ ഈ വര്‍ഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയും സാബുവിന്റെതായി പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനമൈത്രി, ജല്ലിക്കട്ട്, തൃശ്ശൂര്‍ പൂരം എന്നീ സിനിമകളാണ് നടന്റെതായി പുറത്തിറങ്ങിയത്. ബിഗ് ബോസില്‍ വിന്നറായ ശേഷമാണ് സാബുവിന് സിനിമയില്‍ തിരക്കേറിയത്.


Click it and Unblock the Notifications











