സച്ചിന്റെ ജീവിത കഥയില്‍ സച്ചിന്‍ നായകന്‍
സച്ചിന്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞാല്‍ അതിലൊരു പുതുമയില്ല. ക്രീസില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് സച്ചിന്‍ ബൂസ്റ്റിന്റേതടക്കം നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞാലോ...?
അതെ ക്രിക്കറ്റില്‍ നിന്നും വിരമിച്ച് ദൈവം ഇനി വെള്ളിത്തിരയിലേക്കെത്തുന്നു. അടുത്ത വിഷയം സച്ചിന്‍ അഭിനയിക്കുന്ന സിനിമ ഏതാണെന്നാണ്. അതല്ല രസം, സച്ചിന്‍ സച്ചിനായി തന്നെയാണ് അഭിനയിക്കുന്നത്.

സച്ചിന്റെ ജീവിത കഥ സിനിമയാക്കുന്നുവെന്നും, സച്ചിനായി ആമീര്‍ ഖാന്‍ അഭിനയിക്കുമെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സച്ചിനായി സച്ചിന്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
മുംബൈ ആസ്ഥാനമായുള്ള 200 നോട്ടൗട്ട് എന്ന കമ്പനിയാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ ഏറ്റവും വാഴ്ത്തപ്പെട്ട താരത്തിന്റെ ജീവിതം സിനിമയാക്കുന്നത്. വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പില്‍ നിന്നും സച്ചിന്റെ ജീവിതം സിനിമയാക്കാനുള്ള അനുമതി 200 നോട്ടൗട്ട് സ്വന്തമാക്കിയതായാണ് അറിയുന്നത്.
സച്ചിന്റെ കഥ പറയുന്ന സിനിമയ്ക്ക് ഇനിയും പേര് നിശ്ചയിച്ചിട്ടില്ല. ലണ്ടനില്‍ നിന്നുള്ള അവാര്‍ഡ് ജേതാവ് ജയിംസ് എസ്‌കിനാകും ചിത്രം സംവിധാനം ചെയ്യുക എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications











