സംയുക്ത വര്‍മ്മയും രജിഷ വിജയനും തിളങ്ങി! സച്ചിന്‍ വാര്യരുടെ വിവാഹത്തിനെത്തിയ താരങ്ങള്‍! കാണൂ!
തട്ടത്തിന്‍ മറയത്ത് എന്ന സിനിമ കണ്ടവരാരും മുത്തുച്ചിപ്പി പോലുള്ള എന്ന റൊമാന്റിക് ഗാനവും ഓര്‍ത്തിരിക്കും. സച്ചിന്‍ വാര്യര്‍ എന്ന ഗായകന്റെ കരിയര്‍ ബ്രേക്കായിരുന്നു ഈ ഗാനം. തട്ടത്തിന്‍ മറയത്തെ പെണ്ണേ എന്ന ഗാനം ആലപിച്ചതും സച്ചിനായിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു സച്ചിന്‍ വാര്യര്‍ പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്. നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഗായകന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. തൃശ്ശൂര്‍ സ്വദേശിനിയായ പൂജ പുഷ്പരാജിനെയാണ് സച്ചിന്‍ ജീവിത പങ്കാളിയാക്കിയത്. ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം.
തൃശ്ശൂരില്‍ വെച്ച് നടത്തിയ വിവാഹ ചടങ്ങില്‍ നിരവധി പേരാണ് പങ്കെടുത്തത്. സംയുക്ത വര്‍മ്മ, ഇര്‍ഷാദ്, ജയരാജ് വാര്യര്‍, രജിഷ വിജയന്‍, വിശാഖ് നായര്‍, അന്ന ബെന്‍, സംവിധായകനായ ഗണേഷ് രാജ് തുടങ്ങി നിരവധി പേരാണ് നവദമ്പതികളെ ആശീര്‍വദിക്കാനായി എത്തിയത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആനന്ദത്തിലെ താരങ്ങളും സംവിധായകനും വീണ്ടും ഒത്തൊരുമിച്ച വേദി കൂടിയായി മാറുകയായിരുന്നു ഇത്. ഇവര്‍ക്കൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്താണ് സംവിധായകനെത്തിയിട്ടുള്ളത്. മുത്തുവും ചിപ്പിയും വിവാഹിതരായി എന്നും മുത്തിച്ചിപ്പി ഇപ്പോഴും ട്രെന്‍ഡിംഗായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

നാളുകള്‍ക്ക് ശേഷം പ്രിയതാരങ്ങളെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയില്‍ സജീവമല്ലെങ്കിലും ഇത്തരം ചടങ്ങുകളിലെല്ലാം കൃത്യമായി പങ്കെടുക്കാറുണ്ട് സംയുക്ത വര്‍മ്മ. മഞ്ഞ സാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് താരമെത്തിയത്. സംയുക്തയുടെ വരവിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തൃശ്ശൂരിന്റെ സ്വന്തം താരമായ സംയുക്ത എന്നാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം. മലയാളം കാത്തിരിക്കുകയാണ് ഈ താരത്തിന്റെ തിരിച്ചുവരവിനായി.


Click it and Unblock the Notifications