ശസ്ത്രക്രിയ കഴിഞ്ഞ് സച്ചി നാലുവട്ടം സംസാരിച്ചു; അനസ്‌ത്യേഷയല്ല മരണകാരണമെന്ന്‌ ഡോക്ടര്‍

ഒരുപിടി സിനിമാസ്വപ്‌നങ്ങള്‍ ബാക്കിവെച്ചുകൊണ്ടാണ് സംവിധായകന്‍ സച്ചി വിടവാങ്ങിയിരിക്കുന്നത്. സച്ചിയുടെ അപ്രതീക്ഷിതമായ മരണം ഇപ്പോഴും വിശ്വസിക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. 13 വര്‍ഷമായി മലയാള സിനിമയില്‍ സജീവമായ സച്ചി ഹൈക്കോടതിയിലെ വക്കീല്‍ ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് കടന്നുവരുന്നത്. സേതുവിനൊപ്പം എഴുതിയ ചോക്ലേറ്റ് ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് തുടങ്ങിയ സിനിമകള്‍ ഇരുവരും ഒന്നിച്ചെഴുതി. എന്നാല്‍ ഡബിള്‍സ് എന്ന ചിത്രത്തിനുശേഷം ഇരുവരും പിരിഞ്ഞു. ജോഷി സംവിധാനം ചെയ്ത റണ്‍ റണ്‍ ബേബി റണ്‍ ആയിരുന്നു സച്ചി ഒറ്റയ്ക്ക് തിരക്കഥ എഴുതിയ ആദ്യ ചിത്രം.

Recommended Video

ചികിത്സാ പിഴവില്ല ; വിശദീകരണവുമായി ഡോക്ടര്‍ | Filmibeat Malayalam

തുടര്‍ന്ന്‌ പൃഥ്വിരാജ്, ബിജുമേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത അനാര്‍ക്കലിയിലൂടെ സംവിധാന രംഗത്തേക്കും സച്ചി കടന്നു. ചിത്രം ആ വര്‍ഷത്തെ ഹിറ്റു ചാര്‍ട്ടുകളില്‍ ഇടം പിടിക്കുകയും ചെയ്തു. ഈ ചിത്രത്തിനുശേഷം വീണ്ടും പൃഥ്വിയെയും ബിജുമേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്തു. 2020ലെ സൂപ്പര്‍ഹിറ്റു ചിത്രമായി അയ്യപ്പനും കോശിയും മാറി. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് സച്ചിയുടെ അപ്രതീക്ഷിത മരണം.

sachy

സച്ചിയുടെ മരണത്തിനു പിന്നാലെ മരണകാരണങ്ങളെക്കുറിച്ചും വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അദ്ധേഹത്തിന് അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഉണ്ടായ പിഴവാണ് മരണത്തിന് കാരണമെന്നായിരുന്നു പ്രധാനമായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍. ഇപ്പോഴിതാ ഇതിനു മറുപടി നല്‍കിയിരിക്കുകയാണ് സച്ചിയുടെ ശസ്ത്രക്രിയ നടത്തിയ വടക്കാഞ്ചേരി സ്വകാര്യആശുപത്രിയിലെ ഡോക്ടര്‍ പ്രേംകുമാര്‍. ശസ്ത്രക്രിയ കഴിഞ്ഞ് നാലുതവണ സച്ചി കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. ബോധം കെടുത്തുന്ന അനസ്‌തേഷ്യ അല്ല സച്ചിക്ക് നല്‍കിയത്. ശസ്ത്രക്രിയയ്ക്കുശേഷവും സച്ചി പൂര്‍ണ ആരോഗ്യവാനായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ്‌ എട്ടുമണിക്കൂറിനുശേഷമായിരുന്നു ഹൃദയാഘാതമെന്നും ഡോ പ്രേംകുമാര്‍ പറഞ്ഞു.

മെയ് ഒന്നിനായിരുന്നു സച്ചിയുടെ ആദ്യ ശസ്ത്രക്രിയ. ഇടുപ്പ് പ്രശ്‌നവുമായെത്തിയ സച്ചിയെ രണ്ടു ഘട്ടമായാണ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. മെയ് ഒന്നിനു നടത്തിയ ശസ്ത്രക്രിയക്കു ശേഷം മെയ് നാലിന് സച്ചി തിരിച്ചുപോയി. പിന്നീട് രണ്ടാംഘട്ട ശസ്ത്രക്രിയക്കായി ജൂണ്‍ പതിമൂന്നിന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയയും വിജയകരമായിരുന്നു. ശസ്ത്രക്രിയക്കുശേഷം ബോധം തിരിച്ചുകിട്ടിയ സച്ചി ഐ സി യുവില്‍ നിന്നും ഭാര്യയോടും തന്നോടും സംസാരിച്ചിരുന്നു. ഓര്‍മ്മ തിരിച്ചുവന്നതിനുശേഷമുള്ള ഹൃദയാഘാതമാണ് സച്ചിയെ പ്രശ്‌നത്തിലാക്കിയത്. പിന്നീട് സ്ഥിതി ഗൗരവമായതിനെതുടര്‍ന്ന് തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നുവെന്നും ഡോക്ടര്‍ പ്രേംകുമാര്‍ പറയുന്നു.

Read more about: സച്ചി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X