Don't Miss!
- News
ത്രിപുരയില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി; ബിപ്ലബ് കുമാറിന് സീറ്റില്ല
- Sports
IND vs AUS: ഞാന്‍ റെഡി, ടീമിലെടുക്കൂയെന്ന് സഞ്ജു! മടങ്ങിവരവ് മാര്‍ച്ചില്‍?
- Lifestyle
ഫെബ്രുവരി 2023: സംഖ്യാശാസ്ത്രത്തില്‍ ശനി അനുകൂലഭാവം നല്കി അനുഗ്രഹിക്കുന്നവര്‍
- Finance
ഈ നിക്ഷേപങ്ങൾ പാതി വഴിയിൽ അവസാനിപ്പിച്ചോ? ആദായ നികുതി ബാധ്യത വരും; ശ്രദ്ധിക്കാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
അയ്യപ്പന് നായരായി ലാലേട്ടനെ മനസില്‍ കണ്ട സച്ചി! ആ റോള്‍ ബിജു മേനോനിലേക്ക് എത്തിയത് ഇങ്ങനെ
സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അയ്യപ്പനും കോശിയും മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ്. അയ്യപ്പന് നായരായി ബിജു മേനോനും കോശിയായി പൃഥ്വിരാജും തകര്‍ത്തഭിനയിച്ച സിനിമ എല്ലാവരെയും ആവേശം കൊള്ളിച്ചിരുന്നു. അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചത്. ആറ് കോടി മുടക്കി അറുപത് കോടി നേടിയ സിനിമയായി അയ്യപ്പനും കോശിയും മാറിയിരുന്നു.
സിനിമയിലെ നായകസങ്കല്‍പ്പങ്ങളെയെല്ലാം പൊളിച്ചെഴുതിയ സിനിമ കൂടിയായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജിനും ബിജു മേനോനും ഒരേപോലെ പ്രാധാന്യം നല്‍കികൊണ്ടായിരുന്നു സച്ചി സിനിമ ഒരുക്കിയിരുന്നത്. തന്റെ മുന്‍സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായുളള ഒരു തിരക്കഥയായിരുന്നു സച്ചി എഴുതിയിരുന്നത്. അയ്യപ്പനും കോശിയും മലയാളികളെ പോലെ തന്നെ മറ്റു ഭാഷക്കാരും ഏറ്റെടുത്തിരുന്നു.

സിനിമ കണ്ടവരെല്ലാം ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പങ്കുവെച്ചിരുന്നത്. തിയ്യേറ്ററുകളില്‍ കാണാത്തവര്‍ ഇന്റര്‍നെറ്റില്‍ എത്തിയപ്പോള്‍ മികച്ച വരവേല്‍പ്പായിരുന്നു സിനിമയ്ക്ക് നല്‍കിയിരുന്നത്. അയ്യപ്പനും കോശിയും റീമേക്ക് അവകാശം സിനിമ വിജയമായ സമയത്ത് തന്നെ വിറ്റുപോയിരുന്നു. ബോളിവുഡില്‍ ജോണ്‍ എബ്രഹാമും, തമിഴില്‍ നിര്‍മ്മാതാവ് കതിരേശനുമായിരുന്നു ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയത്.
Recommended Video

തമിഴ് റീമേക്ക് അവകാശം വിറ്റുപോയ സമയത്ത് തന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ യോജിക്കുന്ന താരങ്ങളെ സച്ചി തന്നെ തുറന്നുപറഞ്ഞിരുന്നു. തമിഴില്‍ കോശിയായി കാര്‍ത്തിയുടെയും അയ്യപ്പന് നായരായി പാര്‍ത്ഥിപന്റെയും പേരുകളായിരുന്നു സംവിധായകന് നിര്‍ദ്ദേശിച്ചത്. ബോളിവുഡില്‍ കോശിയുടെ റോളിലേക്ക് ജോണ്‍ എബ്രഹാം, അഭിഷേക് ബച്ചന് എന്നിവരുടെ പേരുകളും അയ്യപ്പന് നായരായി നാനാ പടേക്കറിന്റെ പേരും സച്ചി പറഞ്ഞിരുന്നു.
'സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു'

മുന്‍പ് ഒരഭിമുഖത്തില്‍ വെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ തിരക്കഥ എഴുതിതീര്ന്ന സമയത്ത് അയ്യപ്പന് നായരായി മോഹന്‍ലാലിനെയാണ് ആദ്യം മനസില്‍ വന്നതെന്നും സംവിധായകന് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ താരമൂല്യം ആ കഥാപാത്രത്തിന് തടസമാകുമെന്ന് തോന്നിയെന്നും സംവിധായകന് പറഞ്ഞു. പിന്നീടാണ് ബിജു മേനോന് ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് തോന്നിയത്.
'സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസ്'! ആ ആഗ്രഹം സഫലമാക്കാനാവാതെ സച്ചി മടങ്ങി

അത്രയും മനോഹരമായാണ് ബിജു മേനോന് അയ്യപ്പന് നായരെ അവതരിപ്പിച്ചിരുന്നത്. സാധാരണ ഒരു പ്രോജക്ടുമായി മോഹന്‍ലാലിനെ സമീപീക്കാന്‍ തനിക്കിഷ്ടമായിരുന്നില്ല എന്നും സച്ചി പറഞ്ഞിരുന്നു. അദ്ദേഹത്തിനായി മനസില്‍ ചില ആശയങ്ങളുണ്ട്. മോഹന്‍ലാലിനൊപ്പം വീണ്ടുമൊരു ചിത്രം ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഇതിന്റെ സൂചനകള്‍ അവസാനമായി അനുവദിച്ച ഒരഭിമുഖത്തില്‍ സംവിധായകന് പറയുകയും ചെയ്തിരുന്നു.
സച്ചിയെ ബിജു മേനോനാണ് പരിചയപ്പെടുത്തിയത്! പാവം ബിജുവിന്റെ ചങ്ക് തകര്‍ന്നിട്ടുണ്ടാവും,വൈറല്‍ കുറിപ്പ്
-
അറിവില്ലായ്മ കാരണം അച്ഛനെ നോക്കാന്‍ പറ്റിയില്ല; പെട്ടെന്നുണ്ടായ പിതാവിന്റെ വേര്‍പാടിനെ കുറിച്ച് മനീഷ് കൃഷ്ണ
-
ഇനിയൊരു കുഞ്ഞ് കൂടി വേണം, പക്ഷേ ഗര്‍ഭകാലം ഇടിതീ പോലെ നില്‍ക്കുകയാണ്; പേടിച്ച് പോയ നിമിഷത്തെ പറ്റി ഡിംപിള്‍
-
എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം! ഞാന്‍ കൈകൂപ്പി പറഞ്ഞു; അമേരിക്കയില്‍ നിന്നും രക്ഷപ്പെട്ട മുകേഷ്