സച്ചിയുടെ അവസാനത്തെ ആഗ്രഹം! കണ്ണുകള്‍ ദാനം ചെയ്തു! മരണത്തെ തോല്‍പ്പിച്ച കലാകാരന്‍!
സിനിമാപ്രേമികളെ ഒന്നടങ്കം വേദനയിലാഴ്ത്തിയൊരു വിയോഗം കൂടി. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകവും പ്രേക്ഷകരും എത്തിക്കൊണ്ടിരിക്കുകയാണ്. ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹം ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു വിട വാങ്ങിയത്. 48 വയസ്സായിരുന്നു അദ്ദേഹത്തിന്. തലച്ചോറിലേക്ക് രക്തമെത്തുന്നത് നിലച്ചതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായത്.
അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് സച്ചി സിനിമയിലേക്ക് എത്തിയത്. 13 വര്‍ഷമായി അദ്ദേഹം സിനിമയില്‍ സജീവമായിട്ട്. പറഞ്ഞുതീരാത്തത്ര കഥകളും തിരക്കഥകളും സ്വപ്‌നങ്ങളുമൊക്കെ അവശേഷിപ്പിച്ചാണ് സച്ചി യാത്രയായത്. ചോക്ലേറ്റില്‍ തുടങ്ങിയ സിനിമാജീവിതം അയ്യപ്പനും കോശിയില്‍ അവസാനിച്ചിരിക്കുകയാണ്. തിരക്കഥാകൃത്തായി തുടങ്ങി സംവിധാനത്തിലേക്ക് തിരിയുകയായിരുന്നു. ആദ്യ സംവിധാന സംരംഭമായ അനാര്‍ക്കലിയും രണ്ടാമത്തെ സിനിമയായ അയ്യപ്പനും കോശിയും വന്‍വിജയമാണ് സ്വന്തമാക്കിയത്.
മരണശേഷം കണ്ണുകള്‍ ദാനം ചെയ്ത് മാതൃകയായിരിക്കുകയാണ് സച്ചി. സഹജീവികളോട് കരുണ കാണിക്കുന്നതിനെക്കുറിച്ച് പറയുക മാത്രമല്ല അവസാന യാത്രയിലും അത് പാലിച്ചിരിക്കുകയാണ് അദ്ദേഹം. മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് കണ്ണുകള്‍ ദാനം ചെയ്‌തെന്ന വിവരവും പുറത്തുവന്നത്. വളരെ നേരത്തെയാണ് അദ്ദേഹത്തിന്റെ യാത്രയെന്നും പകരം വെക്കാനില്ലാത്ത പ്രതിഭയാണ് അദ്ദേഹമെന്നുമായിരുന്നു സഹപ്രവര്‍ത്തകര്‍ ഒരുപോലെ പറഞ്ഞത്.
Recommended Video

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയ കലാകാരനാണ് സച്ചി. കൊടുങ്ങല്ലൂരിലാണ് സച്ചി ജനിച്ചത്. കൊമേഴ്‌സില്‍ ബിരുദവും ലോ കോളേജില്‍ നിന്ന് ബിരുദവും സ്വന്തമാക്കി 8 വര്‍ഷത്തോളം വക്കീലായി പ്രവര്‍ത്തിച്ചതിന് ശേഷമായാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. ചോക്ലേറ്റെന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് സച്ചി-സേതു ഹിറ്റ് കോംപോ പിറന്നത്.
ആദ്യ സിനിമ തന്നെ വന്‍വിജയമായി മാറിയതോടെ സച്ചി-സേതു ടീമിന്റെ വിളിക്കായി കാത്തിരിക്കുകയായിരുന്നു താരങ്ങളും സംവിധായകരും. ഡബിള്‍സ് എന്ന ചിത്രം മാത്രമായിരുന്നു പരാജയപ്പെട്ടത്. ഇതിന് ശേഷമായാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞതും. റണ്‍ ബേബി റണ്‍, ചേട്ടായീസ്, ഷെര്‍ലക് ടോംസ്, രാമലീല, ഡ്രൈവിങ് ലൈസന്‍സ് ഈ സിനിമകള്‍ക്കെല്ലാം തിരക്കഥ ഒരുക്കിയത് സച്ചിയായിരുന്നു. പൃഥ്വിരാജിനൊപ്പമുള്ള പുതിയ സിനിമയെന്ന മോഹം ബാക്കിയാണ് ആ വിയോഗം.


Click it and Unblock the Notifications