പൃഥ്വിരാജ്-ബിജു മേനോന്‍ ചിത്രത്തിന് ശേഷം സച്ചിയുടെ കോമഡി ത്രില്ലര്‍ റൂഹ
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി പുതിയ സിനിമയുമായെത്തുന്നുവെന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. റണ്‍ ബേബി റണ്‍, ചേട്ടായീസ്, അനാര്‍ക്കലി, രാമലീല തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും സംവിധായകനായെത്തുകയാണ് അദ്ദേഹം. നവാഗതരായ അരുണും നിരഞ്ജനും ചേര്‍ന്നാണ് ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കുന്നത്. റൂഹ എന്ന പേരാണ് സിനിമയ്ക്ക് നല്‍കിയിട്ടുള്ളത്.
സംവിധായകനായ രഞ്ജിത്ത് നിര്‍മ്മിക്കുന്ന അയ്യപ്പനും കേശവനും എന്ന സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍. ജൂണിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഇതിന് പിന്നാലെയായാണ് റൂഹയിലേക്ക് കടക്കുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമയുമായാണ് ഇത്തവണയും തങ്ങളെത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന, പ്രേക്ഷകര്‍ക്ക് ആസ്വദിച്ച് കാണാനാവുന്ന സിനിമയുമായാണ് ഇത്തവണത്തെ വരവ്.

മലയാള സിനിമയില്‍ പുത്തന്‍ പ്രമോഷണല്‍ രീതികള്‍ പരീക്ഷിച്ച് ശ്രദ്ധേയരായവരാണ് അരുണും നിരഞ്ജനും. സംവിധായകനായ ജോഷിക്ക് വേണ്ടിയും ഇവര്‍ തിരക്കഥയൊരുക്കുന്നുണ്ട്. ഡോക്യുമെന്ററികള്‍ ഒരുക്കിയും ഇവര്‍ ശ്രദ്ധ നേടിയിരുന്നു. സച്ചിയുടെ തന്നെ തിരക്കഥയില്‍ പുറത്തിറങ്ങിയ ഷെര്‍ലക് ടോംസില്‍ നിരഞ്ജന്‍ അഭിനയിച്ചിരുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും പിന്നാലെയായി താരനിര്‍ണ്ണയത്തക്കുറിച്ചുമൊക്കെയുള്ള വിവരങ്ങളും പുറത്തുവിടും.


Click it and Unblock the Notifications