മമ്മൂട്ടിക്ക് വേണ്ടി സച്ചി കാത്തിരിക്കും, പുതിയ ചിത്രത്തിന് സ്ഥിരീകരണം!
തിരക്കഥാകൃത്ത് സച്ചിയുടെ ആദ്യത്തെ സംവിധാന സംരഭമായിരുന്നു അനാര്‍ക്കലി. പൃഥ്വിരാജിനെ നായകനാക്കി ലക്ഷദ്വീപില്‍ ചിത്രീകരിച്ച അനാര്‍ക്കലി മികച്ച വിജയം നേടുകെയും ചെയ്തു. ഇപ്പോള്‍ സച്ചി തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ആലോചനയിലാണ്. മമ്മൂട്ടിയെ നായകനാക്കിയാണ് സച്ചിയുടെ അടുത്ത ചിത്രമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല.
നിലവില്‍ മമ്മൂട്ടി ഏറ്റെടുത്ത പ്രോജക്ടുകള്‍ പൂര്‍ത്തിയായാല്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇപ്പോള്‍ മൂന്ന് ചിത്രങ്ങളുടെ തിരക്കിലാണ് സച്ചി. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം, ഷാഫി ബിജു മേനോന്‍ ചിത്രം, മുരളിഗോപി സംവിധാനം പുതിയ ചിത്രവും. പുതിയ ചിത്രത്തിന്റെ കഥയുടെ ഘടന മമ്മൂട്ടിയോട് പറഞ്ഞതായി മുമ്പ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വായിക്കൂ..

സച്ചിയുടെ രണ്ടാമത്തെ ചിത്രം
ചോക്ലേറ്റ്, റോബിന്‍ ഹുഡ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സച്ചിയുടെ ആദ്യത്തെ സംവിധാന സംരഭമായിരുന്നു അനാര്‍ക്കലി. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം ബോക്‌സോഫീസില്‍ വിജയം നേടി.

മമ്മൂട്ടി ചിത്രം
സച്ചിയുടെ അടുത്ത ചിത്രം മമ്മൂട്ടിയ്‌ക്കൊപ്പമാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ച് സ്ഥിരീകരണമുണ്ടിയില്ല. എന്നാല്‍ ചിത്രം ഉടന്‍ ഉണ്ടാകുമത്രേ. നിലവില്‍ ഏറ്റെടുത്ത പ്രോജക്ടുകള്‍ പൂര്‍ത്തിയായാല്‍ മമ്മൂട്ടി സച്ചി ചിത്രത്തിന്റെ ഭാഗമാകും.

തോപ്പില്‍ ജോപ്പന് ശേഷം
ജോണി ആന്റണി സംവിധാനം ചെയ്ത പുതിയ ചിത്രത്തിന് ശേഷം മമ്മൂട്ടി രഞ്ജിത്ത് സംവിധാനം ചെയ്ത വമ്പന്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ദ ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടി അടുത്ത പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

സച്ചി തിരക്കിലാണ്
അനാര്‍ക്കലിക്ക് ശേഷം സച്ചി മൂന്ന് ചിത്രങ്ങളുടെ തിരക്കിലാണ്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിങ് ലൈസന്‍സ്, ബിജു മേനോന്‍-ഷാഫി ചിത്രം, മുരളി ഗോപി സംവിധാനം ചെയ്യുന്ന ചിത്രവും.
മമ്മുക്കയുടെ ഫോട്ടോസിനായി


Click it and Unblock the Notifications