»   » 'പ്രേമം' തലയ്ക്ക് പിടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് പ്രേമത്തിന്റെ അവസാന ദിവസം!!

'പ്രേമം' തലയ്ക്ക് പിടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് പ്രേമത്തിന്റെ അവസാന ദിവസം!!

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ 230 ദിവസം പൂര്‍ത്തിയാക്കി പ്രേമം പ്രദര്‍ശനം അവസാനിപ്പിയ്ക്കുന്നു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം ഇന്ന് (ജനുവരി 13) അവസാന പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

ചെന്നൈയിലെ എസ്‌കേപ്പ് തിയേറ്ററിലാണ് അവസാന ഷോ നടക്കുന്നത്. 6.45 നുള്ള അവസാന ഷോയ്ക്കും ഹൗസ് ഫുള്‍ ആണ്. മലയാള സിനിമയില്‍ പുതിയ ചരിത്രമെഴുതിയ പ്രേമത്തിന്റെ ഡിവിഡി ഇപ്പോള്‍ ലഭ്യമാണ്. പ്രേമത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം...

'പ്രേമം' തലയ്ക്ക് പിടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് പ്രേമത്തിന്റെ അവസാന ദിവസം!!

നേരം എന്ന ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയും ഒന്നിയ്ക്കുന്നു എന്ന പ്രത്യേകതയോടെയാണ് പ്രേമം എന്ന ചിത്രം ആദ്യം പ്രേക്ഷക ശ്രദ്ധ നേടുന്നത്.

'പ്രേമം' തലയ്ക്ക് പിടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് പ്രേമത്തിന്റെ അവസാന ദിവസം!!

വളരെ അധികം സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് പ്രേമം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ നായികമാരെ ആരെയും അല്‍ഫോണ്‍സ് പുറത്ത് കാണിച്ചിരുന്നില്ല. ചിത്രത്തിന് ട്രെയിലര്‍ പോലുമുണ്ടായിരുന്നില്ല. പോസ്റ്ററും, ആലുവപ്പുഴ എന്ന് തുടങ്ങുന്ന പാട്ടുമാണ് പ്രേമത്തിലേക്കുള്ള ആദ്യത്തെ വാതില്‍ തുറന്നത്

'പ്രേമം' തലയ്ക്ക് പിടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് പ്രേമത്തിന്റെ അവസാന ദിവസം!!

എന്നാല്‍ റിലീസിന് ശേഷം അണിയറ പ്രവര്‍ത്തകരെ പോലും ഞെട്ടിച്ചുകൊണ്ട് പ്രേമം വമ്പന്‍ ഹിറ്റായി. വിജയമാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയ വിജയം അല്‍ഫോണ്‍സോ നിവിനോ മറ്റ് ടീം അംഗങ്ങളോ പ്രതീക്ഷിച്ചില്ല

'പ്രേമം' തലയ്ക്ക് പിടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് പ്രേമത്തിന്റെ അവസാന ദിവസം!!

ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രം കേരളത്തില്‍ തരംഗമായി. മലര്‍ മിസിന്റെ വിശേഷങ്ങളും ഫോട്ടോയും ഫേസ്ബുക്കില്‍ ഒഴുകി നടന്നു. ഒപ്പം ചിത്രത്തിലെ മറ്റ് രണ്ട് നായികമാരും ഹിറ്റായി

'പ്രേമം' തലയ്ക്ക് പിടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് പ്രേമത്തിന്റെ അവസാന ദിവസം!!

ചിത്രത്തിലൂടെ നിവിന്‍ പോളി സ്‌റ്റൈലും ആളുകള്‍ അനുകരിക്കാന്‍ തുടങ്ങി. ഓണത്തിന് നിവിന്‍ പോളിയെ അനുകരിച്ച് കോളജില്‍ വിദ്യാര്‍ത്ഥി മരിക്കുന്നതുവരെ എത്തി കാര്യങ്ങള്‍. കറുത്ത ഷര്‍ട്ടും മുട്ടും കൂളിങ് ഗ്ലാസും കേരളത്തിന്റെ പുതിയ ട്രെന്റായി

'പ്രേമം' തലയ്ക്ക് പിടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് പ്രേമത്തിന്റെ അവസാന ദിവസം!!

സിനിമ റിലീസ് ചെയ്ത് ഒരു ആഴ്ച പിന്നിടുമ്പോഴേക്കും വ്യാജ പ്രിന്റുകള്‍ ഇറങ്ങി. സെന്‍സര്‍ ബോര്‍ഡിന്റെ വാട്ടര്‍ മാര്‍ക്കോടെ പുറത്തുവന്ന പ്രിന്റുകള്‍ സിനിമയ്ക്ക് വലിയ തിരിച്ചടിയായി. തിയേറ്ററുകളിലേക്കുള്ള ആള്‍ക്കാരുടെ കുത്തിയൊഴുക്ക് പതിയെ കുറഞ്ഞു വന്നു.

'പ്രേമം' തലയ്ക്ക് പിടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് പ്രേമത്തിന്റെ അവസാന ദിവസം!!

നിവിന്‍ പോളിയെ സൂപ്പര്‍സ്റ്റാറായി അവരോധിച്ചുകൊണ്ടായിരുന്നു പിന്നെ ആക്രമണം. മോഹന്‍ലാലുമായുള്ള താരതമ്യം നടനെ നെഗറ്റീവായും പോസിറ്റീവായും ബാധിച്ചു.

'പ്രേമം' തലയ്ക്ക് പിടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് പ്രേമത്തിന്റെ അവസാന ദിവസം!!

പിന്നെ സമൂഹത്തിലെ പ്രമുഖര്‍, സിനിമയ്ക്കകത്തെ പരിചയ സമ്പന്നര്‍ തുടങ്ങിയൊരു കൂട്ടം ആളുകള്‍ പ്രേമത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. ടീച്ചറെ പ്രേമിക്കുന്നതും, ക്ലാസില്‍ ഇരുന്ന് മദ്യപിയ്ക്കുന്നതുമൊക്കെയായിരുന്നു വിമര്‍ശനത്തിന് കാരണം.

'പ്രേമം' തലയ്ക്ക് പിടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് പ്രേമത്തിന്റെ അവസാന ദിവസം!!

പ്രേമം തമിഴിലേക്ക് റീമേക്ക് ചെയ്യേണ്ടെന്ന് തമിഴര്‍ തന്നെ പറയുന്നു. ധനുഷ് ചിത്രമേറ്റെടുത്തു എന്നൊക്കെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും എല്ലാം കിംവദന്തികള്‍ മാത്രമായി. തമിഴ്‌നാട്ടില്‍ പ്രേമം വലിയ ഹിറ്റായി. ഇപ്പോള്‍ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്

'പ്രേമം' തലയ്ക്ക് പിടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് പ്രേമത്തിന്റെ അവസാന ദിവസം!!

എല്ലാം പ്രതിസന്ധികളും തരണം ചെയ്ത് ചിത്രം വിജയകരമായി 230 ദിവസം പൂര്‍ത്തിയാക്കി. ചിത്രത്തിന്റെ വ്യാജ പ്രിന്റുകള്‍ ഇറങ്ങിയപ്പോള്‍ 29 ദിവസം പോലും സിനിമ തിയേറ്ററില്‍ നില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ അവസാന ഷോയ്ക്കും തിയേറ്റര്‍ ഹൗസ് ഫുള്‍ ആണ്

English summary
The Himalayan 230 day run of Malayalam blockbuster film Premam, ends today the 13th January 2016. At times when films find it hard to cross 25 days in theatres, here we have a film which has gone on and on for a historic 230 days. Even after 6 plus months, Premam continues to garner some great response with constant houseful shows.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more