ഷൂട്ടിങ്ങിന് ശേഷം മുരളി തന്നെ കാണാനെത്തി! കരയുകയായിരുന്നു, അനുഭവം പങ്കുവെച്ച് മോഹൻലാൽ

മോഹൻലാൽ- മുരളി കൂട്ട്ക്കെട്ടിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തിൽ പിറവി എടുത്ത്. സദയം, ലാൽ സലാം, നാടുവാഴികൾ, വരവേൽപ്പ് തുടങ്ങിയ ചിത്രങ്ങൾ ഇപ്പോഴും മോളിവുഡിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാണ്. മോഹൻലാലിന്റെ തികഞ്ഞ വില്ലനായിരുന്നു മുരളി. മലയാളത്തിലെ അനശ്വര നടൻ ഓർമയായിട്ട് ആഗസ്റ്റ് 6 ന് 10 വർഷം പൂർത്തിയായി. ഇപ്പോഴിത മുരളിയുമായുളള ഹൃദസ്പർശിയായ സംഭവം വെളിപ്പെടുത്തുകയാണ് മോഹൻലാൽ.

സദയം സിനിമ ഷൂട്ടിങ്

സദയം സിനിമ ഷൂട്ടിങ്

സദയം സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. തൂക്കാൻ വിധിച്ച ശേഷം ദയാഹർജി നൽകി വിധി കാത്തിരിക്കുന്ന തടവ് പുളളിയുട റോളായിരുന്നു തനിയ്ക്ക്. തടവ്പുള്ളിയെ തൂക്കിലേറ്റുന്നതാണ് സിനിമയുടെ ക്ലൈമാക്സ് . ചിത്രീകരിക്കുന്നതിനായി കണ്ണൂർ സെൻട്രൽ ജയിലിലെ യഥാർഥ കൊലമരമായിരുന്നു ഷൂട്ടിങ്ങിനായി ഉപയോഗിച്ചിരുന്നു.

ആകെ  നിശബ്ദത

ആകെ നിശബ്ദത

വെളുപ്പിന് തന്നെ ഷൂട്ടിങ് സ്ഥലത്ത് എത്തിയിരുന്നു. സൂചിയിട്ടാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയായിരുന്നു അവിടെ. കൊലമരത്തിന് കീഴെ ഞാന്‍ നിന്നശേഷം കുറ്റപത്രം വായിച്ചു കേട്ടു. കയര്‍ പതുക്കെ തലയിലൂടെ ഇട്ടു. കൈകള്‍ പിറകില്‍ കെട്ടിയിട്ടുണ്ടായിരുന്നു. കാലുകള്‍ കൂടെയുണ്ടായിരുന്ന ആരോ ചേര്‍ത്ത് വലിച്ചു. ലിവര്‍ വലിക്കാനായി ഒരാളുണ്ടായിരുന്നു അവിടെ.

ലിവർ വലിച്ചതും

ലിവർ വലിച്ചതും

സീൻ എടുക്കുന്നതിനായി സിബി മലയിൽ ആക്ഷൻ പറഞ്ഞു. ക്യാമറ ഓടുന്നതിന്റെ മുരള്‍ച്ച പോലും കേള്‍ക്കാമായിരുന്നു.കൊലമരത്തില്‍ ചവിട്ടി നില്‍ക്കുന്ന വാതില്‍ താഴോട്ട് തുറക്കുന്നതാണ് അവസാന ഷോട്ട്. ലിവര്‍ വലിച്ചപ്പോള്‍ വാതില്‍ തുറന്ന് ശക്തിയില്‍ മതിലില്‍ വന്നിടിച്ചതിന്റെ ശബ്ദം ജയിലില്‍ മുഴങ്ങി. ജയില്‍മരത്തിലെ വവ്വാലുകള്‍ കൂട്ടത്തോടെ പറയുന്നുയരുന്നത് ഞാന്‍ പുറത്തു നിന്ന് കണ്ടു. വധശിക്ഷ നടപ്പിലാക്കുന്നത് ജയിൽ അറിയുന്നത് ഈ ശബ്ദത്തോടെയാണ്.

മുരളിയുടെ കരച്ചിൽ

മുരളിയുടെ കരച്ചിൽ

ഷൂട്ട് കഴിഞ്ഞ് ഹോട്ടലിൽ എത്തിയപ്പോൾ തന്നെ തേടി മുരളി കാത്ത് നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതും അദ്ദേഹം മേശയിൽ താങ്ങി നിന്ന് കരഞ്ഞു . എന്നിട്ട് അദ്ദേഹംം എന്നോട് ഇങ്ങനെ പറഞ്ഞു.

അതൊരു യത്രമാണ്

അതൊരു യത്രമാണ്

ലാലേ അതൊരു യത്രം മാത്രമാണ്. ലാൽ കയറി നിൽക്കുമ്പോൾ ആ വാതിലെങ്ങാനും താഴോട്ട് തുറന്നു പോയിരുന്നെങ്കിലോ? ലിവര്‍ വലിക്കുന്നയാള്‍ക്ക് കൈപിഴച്ച് വലിച്ചുപോയിരുന്നെങ്കിലോ? എനിക്കു വയ്യ... എന്ന് പറഞ്ഞായിരുന്നു മുരളി വിങ്ങിയത്.

മുരളിയെ കരയിപ്പിക്കാൻ കാരണം

മുരളിയെ കരയിപ്പിക്കാൻ കാരണം

അന്ന് ഒരുമിച്ച് അഭിനയിക്കുമ്പോള്‍ രണ്ട് കഥാപാത്രങ്ങള്‍ക്കുമുണ്ടായ പൂര്‍ണതയാണ് മുരളിയെ അന്ന് കരയിപ്പിച്ചത്.അന്നൊരു ചെറിയൊരു പിഴവ് പറ്റിയിരുന്നെങ്കില്‍ ആ വാതില്‍ താഴോട്ട് തുറന്നുപോകുമായിരുന്നു. കൈകള്‍ പിറകില്‍ കെട്ടി തല മൂടിയ എനിക്ക് ഒന്നു കുതറാന്‍ പോലും സമയം കിട്ടില്ലായിരുന്നു. ലാൽ പറഞ്ഞു

More from Filmibeat

Read more about: mohanlal murali മുരളി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X