സിനിമ കുറഞ്ഞു, വിക്രമിന്‍റെ സൂപ്പര്‍ നായിക സദ വടിവേലുവിന്‍റെ നായികയാവുന്നു
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക ശേഷം സദ തമിഴില്‍ തിരിച്ചെത്തുന്നു. തന്റേതുള്‍പ്പടെ ഒട്ടേറെ ചിത്രങ്ങളില്‍ ഹാസ്യതാരമായി വേഷമിട്ട വടിവേലുവിന്റെ നായികയായിട്ടാണ് തിരിച്ച് വരവ്.
യുവരാജ് സംവിധാനം ചെയ്യുന്ന ഇളി എന്ന കോമഡി ചിത്രത്തിലൂടെയാണ് സദയുടെ തിരിച്ച് വരവ്. കോമഡി താരം വടിവേലുവാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ജയം, അന്യന്‍, ഉന്നാലെ ഉന്നാലെ ഒട്ടേറെ ചിത്രങ്ങളിലൂടെ തമിഴില്‍ മുന്‍നിര നായിക പദത്തിലേക്ക് ഉയര്‍ന്ന താരമാണ് സദ.

വിക്രം നായകനായ അന്ന്യന്‍ ആയിരുന്നു സദയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ ചിത്രം.

എന്നാല്‍ പിന്നീട് സിനിമ ലോകത്ത് ഭാഗ്യം സദയെ തുണച്ചില്ല. ഇതിനിടെ ചില മലയാള ചിത്രങ്ങളിലും തെലുങ്കിലുമൊക്കെ അഭിനയിച്ചെങ്കിലും പല ചിത്രങ്ങളും വന്‍ പരാജയമായി മാറി. ഇതോടെയാണ ്‌നടി വീണ്ടും തന്റെ തട്ടകമായ തമിഴിലേയ്ക്ക് ഭാഗ്യം തേടിയെത്തുന്നത് .

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ സദ ശനിയാഴ്ച എത്തി . ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിലായിരുന്നു താരം . ചിത്രത്തില്‍ വടിവേലുവിന്റെ സ്വപ്‌നങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കാമുകിയാണ് സദയെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications











