നീതി ഒരു ഉത്തരവാദിത്തമാണ്! നവാഗത സംവിധായകന്‍ ഈശ്വറിന്റെ അഡാറ് ചിത്രം സദ്ദാം വരുന്നു!

നവാഗത സംവിധായകന്മാരെ കൊണ്ട് മലയാള സിനിമ നിറഞ്ഞിരിക്കുകയാണ്. അരങ്ങേറ്റ സിനിമ തന്നെ സൂപ്പര്‍ ഹിറ്റാക്കിയാണ് പുതുമുഖങ്ങള്‍ കേരളക്കരയ്ക്ക് അഭിമാനമാവുന്നത്. ഇപ്പോഴിതാ ജയരാജ്, കമല്‍, റോഷന്‍ ആന്‍ഡ്രൂസ് തുടങ്ങിയവരുടെ അസോസിയേറ്റ് ആയിരുന്ന ഈശ്വര്‍ സ്വതന്ത്ര സംവിധായകനാവുന്ന സിനിമ വരികയാണ്. ഉടൻ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

sadham

ദേശീ ഫ്ളക്‌സിന്റെ ബാനറില്‍ ഈശ്വര്‍ സംവിധാനം ചെയ്യുന്ന കന്നി ചിത്രമാണ് 'സദ്ദാം'. പേര് പോലെ തന്നെ തന്റേടിയായ ഒരു പോലീസ് ഓഫീസറിന്റെയും കേരളത്തിലെ പ്രമുഖ ടെക്‌സ്റ്റൈല്‍ വ്യവസായിയായ പദ്മയുടെയും കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. വളരെയധികം സാമൂഹിക പ്രസക്തിയുള്ളതും, ആനുകാലികവുമായ ഒരു പ്രമേയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

Justice is a responsibiltiy (നീതി ഒരു ഉത്തരവാദിത്തമാണ്) എന്ന ടാഗ് ലൈനോടെയാണ് സിനിമ എത്തുന്നത്. വിഷ്ണു നാരായണന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന സദ്ദാമിന്റെ സംഗീതം ദീപാങ്കുരനാണ്. കൈതപ്രവും, ഡയറക്ടര്‍ ജയരാജ് എന്നിവര്‍ വരികളും. സിനു സാബുവും ജോബി ജോസും രചന നിര്‍വഹിക്കുന്നു. അശോകന്‍ ചെറുവത്തൂര്‍ കലാസംവിധാനവും റിനോക്‌സ് സേവ്യര്‍ മേക്കപ്പും, അരുണ്‍ മനോഹര്‍ കോസ്റ്റിയൂമും എഡി ശ്രീകുമാര്‍ പ്രൊഡക്ഷനും നിയന്ത്രിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X