ഒരു യഥാര്‍ത്ഥ മനുഷ്യനാണ് മമ്മൂക്ക! ഇത് അദ്ദേഹത്തിനുളള നന്ദി പ്രകടനമാണ്! വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
Recommended Video

മമ്മൂക്കയുടെതായി പുറത്തിറങ്ങിയ പേരന്‍പ് തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമ കണ്ട പ്രേക്ഷകരെല്ലാം തന്നെ നല്ല അഭിപ്രായങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചിത്രത്തില്‍ മമ്മൂക്കയെക്കൊപ്പം പാപ്പയായി എത്തിയ സാധനയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.
മമ്മൂക്കയെ കാണാനായി സാധനയും കുടുംബവും എത്തിയതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. മെഗാസ്റ്റാറിന്റെ ക്ഷണ പ്രകാരമായിരുന്നു ഇവര്‍ വീട്ടിലെത്തിയിരുന്നത്. ചിത്രങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനും ഒപ്പമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം മികച്ച സ്വീകാര്യതയാണ് ഈ ചിത്രങ്ങള്‍ക്ക ലഭിച്ചത്. അതേസമയം മമ്മൂക്കയെ വീണ്ടും കണ്ടതിന്‌റെ സന്തോഷം സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ വെങ്കിടേഷ് പങ്കുവെച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തങ്ങളുടെ സന്തോഷം പങ്കുവെച്ചത്.

മമ്മൂക്കയുടെ വീട്ടില്‍ സാധന
പേരന്‍പ് എന്ന ചെറിയ സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായത് മമ്മൂക്കയുടെയും സാധനയുടെയും പ്രകടനങ്ങള്‍ തന്നെയായിരുന്നു അമുദവനും പാപ്പയുമായി ജീവിക്കുകയായിരുന്നു ഇവര്‍. അച്ഛനും മകളും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ഗംഭീര പ്രകടനം തന്നെ രണ്ടുപേരും നടത്തി. കഴിഞ്ഞ ദിവസമായിരുന്നു മമ്മൂക്കയുടെ വീട്ടിലേക്ക് സാധനയും കുടുംബവും എത്തിയത്. സാധനയ്‌ക്കൊപ്പം അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു.

ദുല്‍ഖറിനൊപ്പം
മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനുമൊപ്പമുളള ഇവരുടെ ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നത്. മമ്മൂക്കയുടെ കൊച്ചിയിലെ വീട്ടിലായിരുന്നു സാധനയുടെയും കുടുംബത്തിന്‌റെയും സന്ദര്‍ശനം. അമുദവനെ കാണാനായി പാപ്പ എത്തിയപ്പോള്‍ എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചത്. ചിത്രങ്ങള്‍ മമ്മൂക്കയുടെ ഫാന്‍സ് പേജുകളിലും മറ്റ് ഗ്രൂപ്പുകളിലുമടക്കം വൈറലായി മാറിയിരുന്നു.

ശങ്കരനാരായണന്റെ പോസ്റ്റ്
ചിത്രങ്ങള്‍ വൈറലായ ശേഷം സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ വെങ്കിടേഷ് മെഗാസ്റ്റാറിനെയും കുടുംബത്തെയും കുറിച്ച് പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. ഒരു യഥാര്‍ത്ഥ മനുഷ്യനാണ് മമ്മൂക്കയെന്നും ഈ കുറിപ്പ് മെഗാസ്റ്റാറിനുളള ഒരു നന്ദി പ്രകടനമാണെന്നും പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

സാധനയുടെ അച്ഛന്‍ പോസ്റ്റ് ഇങ്ങനെ
ഒരു യഥാര്‍ത്ഥ മനുഷ്യനാണ് മമ്മൂക്ക.ഈ കുറിപ്പ് മെഗാസ്റ്റാറിനുളള ഒരു നന്ദി പ്രകടനമാണ്. ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചതിനും ദുല്‍ഖര്‍ സല്‍മാനെ പരിചയപ്പെടാന്‍ കഴിഞ്ഞതിനും. ദുല്‍ഖറിന്റെ വലിയ ആരാധികയാണ് ചെല്ലമ്മ. ദുല്‍ഖറിന്റെ വിനയം ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ശേഷമെത്തിയ അദ്ദേഹം ഒരു മണിക്കൂര്‍ നേരം ഞങ്ങള്‍ക്കൊപ്പം ചെലവിട്ടു. റാമിനെയും സാധനയെയും പ്രശംസിച്ചു.

സ്‌നേഹം നിറഞ്ഞൊരു ലോകത്തിലാണ്
മമ്മൂട്ടി സാറും വളരെ സന്തോഷവാനായിരുന്നു. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. തിരികെ പോരുമ്പാള്‍ എല്ലാവരും ചേര്‍ന്ന് ഒരു വലിയ കുടുംബമായിരിക്കുന്നതായി തോന്നി. പേരന്‍പിന്റെ പേരില്‍ ഞങ്ങള്‍ക്ക് കിട്ടുന്ന ആദ്യ അവാര്‍ഡ് ഇതാണെന്ന് തോന്നുന്നു.ഈയൊരു ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്ത് വെക്കും. ഇതെല്ലാം ഒരാള്‍ ഉളളതുകൊണ്ട് മാത്രം സാധിച്ചതാണ്. സംവിധായകന്‍ റാം. അദ്ദേഹത്തിനോടുളള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. സ്‌നേഹം നിറഞ്ഞൊരു ലോകത്തിലാണ് നമ്മളെല്ലാം ഉളളതെന്ന് തോന്നുന്നു. സാധനയുടെ അച്ഛന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


Click it and Unblock the Notifications











