സാധിക വേണുഗോപാല്‍ ഹോട്ട് എന്ന് ഗൂഗിള്‍ ചെയ്തിട്ടുണ്ട്! വെളിപ്പെടുത്തലുമായി നടി
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാധികയുടെ ചിത്രങ്ങളും ഫോട്ടോ ഷൂട്ടും ഷോര്‍ട്ട് ഫിലിം ഒക്കെ നിമിഷനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. അഭിനയത്തിനും അപ്പുറത്ത് സമൂഹത്തിലെ മറ്റ് വിഷയങ്ങളില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയും താരമെത്താറുണ്ട്. വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയും താരം എത്താറുണ്ട്. വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞും താരമെത്തിയിരുന്നു. അടുത്തിടെ നടത്തിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ വ്യാപകവിമര്‍ശനമായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്.
ഗൂഗിളില്‍ സ്വന്തം പേര് ചര്‍ച്ച ചെയ്യുമ്പോള്‍ എന്തൊക്കെയാണ് വരുന്നതെന്ന കാര്യം ശ്രദ്ധിക്കാറുണ്ട്. വൈറല്‍ ക്ലിപ്‌സ്, ഷൂട്ട് ചെയ്ത രംഗങ്ങള്‍, സൂം ചെയ്ത ചിത്രങ്ങള്‍, സാധിക നേവല്‍ അങ്ങനെയൊക്കെയുള്ള കാര്യങ്ങളാണ് വരുന്നത്. ഇങ്ങനെ നോക്കുന്നതതിനാല്‍ പുതുതായി എന്താണ് വന്നതെന്ന കാര്യത്തെക്കുറിച്ച് സ്വന്തമായി അറിയാറുണ്ട്. പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയവരൊക്കെ മോഡലിംഗില്‍ നിന്നും സിനിമയിലേക്ക് എത്തിയവരാണ്. അതേക്കുറിച്ചൊക്കെ ചിന്തിച്ചായിരുന്നു ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ടിന് തയ്യാറായത്. അവര്‍ നേരത്തെ മോഡല്‍ കാണിച്ചുതന്നിരുന്നുവെങ്കിലും അങ്ങനെ ചെയ്യാനാവുമോയെന്നറിയില്ലായിരുന്നു.

ശബരിമല വിഷയത്തില്‍ നേരത്തെയും നിലപാട് വ്യക്തമാക്കിയ ആളാണ് താന്‍. അന്ന് ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ മതല്‍ ഉയര്‍ത്തിയവരില്‍ കുറച്ച് പേരെങ്കിലും മതിയായിരുന്നു പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടിയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ബോധ്യപ്പെടുത്താന്‍. ഒരു മതില്‍ ആ വിഷയത്തിലും ഉയര്‍ത്താമായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ വിശ്വാസമാണ്. വിശ്വാസമുള്ളവരെല്ലാം സ്ത്രീപ്രവേശനം വേണ്ടെന്ന നിലപാടിലാണ്. യഥാര്‍ത്ഥ വിശ്വാസികളാണോ ശബരിമലയിലേക്ക് പോയത് എന്നറിയില്ലെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications