അഭിനയമാണ് തൊഴിലെന്ന് കരുതി കൂടെക്കിടക്കാന്‍ വിളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് നടി, കാണൂ!

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരോട് മോശമായി പെരുമാറുകയും അശ്ലീലം പറയുകയും ചെയ്യുന്ന സംഭവം ഇപ്പോഴുമുണ്ട്. സ്ത്രീകളോടാണ് പലരും ഇത്തരത്തില്‍ അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ച് പെരുമാറുന്നത്്. സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പലരും ഇത്തരം സംഭവങ്ങളെക്കുറിച്ച് തുറന്നുപറയാറുള്ളത്. അത്തരത്തില്‍ ഒരു സംഭവത്തെക്കുറിച്ചാണ് അഭിനേത്രിയായ സാധിക വേണുഗോപാലും പറയുന്നത്. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.


എന്നെ കൂടെ കിടക്കാൻ കിട്ടാനായി, ആരും we carine support ചെയ്യുകയോ, അതിനായി ശരത്തിനെ ആരും contact ചെയ്യുകയോ വേണ്ട.... ആത്മാർത്ഥതയോടെ സഹായങ്ങൾ ചെയ്യാനും ചാരിറ്റിയിൽ താല്പര്യം ഉള്ളവരും മാത്രം അതിന്റെ ഭാഗം ആയാല്‍ മതിയെന്ന് താരം കുറിച്ചിട്ടുണ്ട്.

display

പെണ്ണിനെ കാണുമ്പോൾ നിയന്ത്രണം വിടുന്ന ചേട്ടൻമാരും അനിയന്മാരും എന്നെ സപ്പോർട്ട് ചെയ്തു ഈ പേജിൽ ഇരുന്നു ബുദ്ധിമുട്ടേണ്ട

എന്നും വിനീതമായി എല്ലാ മര്യാദയോടും കൂടി അറിയിക്കുന്നു. നിങ്ങളുടെ ഒക്കെ 'അമ്മ പെങ്ങന്മാരൊക്കെ എങ്ങനെയാണോ പണിയെടുത്തു ജീവിക്കുന്നത് അതുപോലെ പണിയെടുത്താണ് ഞാൻ അടക്കം ഉള്ള മറ്റു സ്ത്രീകളും ജീവിക്കുന്നത്. ചെയ്യുന്ന തൊഴിൽ അഭിനയം ആയതുകൊണ്ടും അവിടെ കഥാപാത്രങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രവും സ്വഭാവവും കണ്ടു അവളുടെ സ്വഭാവം ഇതുപോലെ ആകും എന്ന് കരുതി ഇത്തരം msg അയക്കുന്ന സദാചാരികളോട് ഒന്ന് മാത്രം പറയുന്നു ഈ ചിരിക്കുന്ന മുഖത്തിനു പിറകിൽ വാളെടുക്കാൻ ധൈര്യം ഉള്ള ഒരു മനസ്സും ഉണ്ട്.

ഞാൻ പെണ്ണാണ് പെണ്ണായി തന്നെ ജീവിക്കും മരണം വരെയെന്നും സാധിക കുറിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X