For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടെക്കിടന്നാലേ രാപ്പനി അറിയൂ! പേളിയേയും ശ്രീനിയേയും ശപിക്കുന്നവരോട് സാധികയ്ക്ക് പറയാനുള്ളത്? കാണൂ!

|

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയജോഡികളായ ശ്രിനിഷ് അരവിന്ദും പേളി മാണിയും വിവാഹിതരായത് അടുത്തിടെയായിരുന്നു. ബിഗ് ബോസ് മലയാള പതിപ്പിലൂടെയായിരുന്നു ഇരുവരും പ്രണയത്തിലായത്. ഈ പ്രണയം തേപ്പിലാണ് അവസാനിക്കാന്‍ പോവുന്നതെന്നായിരുന്നു പലരും വിധിയെഴുതിയത്. ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുക മാത്രമല്ല ആ സ്വപ്‌നം സഫലീകരിച്ചിരിക്കുകയാണ് ഇരുവരും. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങിന് പിന്നാലെയായാണ് ഹിന്ദു ആചാരത്തിലുള്ള വിവാഹവും നടത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു. സിനിമ-സീരിയല്‍ രംഗത്തുള്ളവരെല്ലാം നവദമ്പതികളെ ആശീര്‍വദിക്കുന്നതിനായി എത്തിയിരുന്നു.

വെട്ടുകത്തിയുമായി പേളി മാണി! ശ്രിനിഷിന്റെ വീട്ടിലെ മാതൃകാ കുടുംബിനി! വീഡിയോ വൈറലാവുന്നു! കാണൂ!

പേളിഷ് വിവാഹത്തെക്കുറിച്ച് രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഒരുവിഭാഗമെത്തിയിരുന്നു. എന്നാണ് ഇവരുടെ വേര്‍പിരിയല്‍ എന്ന തരത്തിലുള്ള പോസ്റ്റുകളും പുറത്തുവന്നിരുന്നു. അധികം വൈകാതെ തന്നെ ഇതും പിരിയുമെന്നും എന്തിനാണ് ആ ചെറുക്കന്റെ ജീവിതം നശിപ്പിക്കുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളുമായാണ് ചിലരെത്തിയത്. നാളെ പരിയാനല്ലേ, ഈ വിവാഹം വേണ്ടായിരുന്നു എന്ന തരത്തിലുള്ള കമന്റുകള്‍ വരെ ഉയര്‍ന്നുവന്നിരുന്നു. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായാണ് പേളിഷ് ദമ്പതികള്‍ക്ക് പിന്തുണയുമായി സാധിക വേണുഗോപാല്‍ എത്തിയത്. താരത്തിന്റെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

താരപുത്രി കീര്‍ത്തി സുരേഷ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നോ? സംഭവിച്ചതിനെക്കുറിച്ച് മേനക

മനുഷ്യരല്ലാതാവുന്നില്ല

പേളിഷ് പ്രണയത്തെ ആഘോഷിച്ചവര്‍ അവരുടെ വിവാഹവും ആഘോഷമാക്കി മാറ്റിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു. എന്നാല്‍ ഇവരെ വിമര്‍ശിച്ച് എത്തിയവരും കുറവല്ലായിരുന്നു. എന്നാണ് ഇവരുടെ വേര്‍പിരിയല്‍ എന്ന തരത്തിലായിരുന്നു വിമര്‍ശനം. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് സ്വന്തം അഭിപ്രായവുമായി സാധിക വേണുഗോപാലും എത്തിയത്. ഈ ഡിവോഴ്സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ല. സിനിമയിലോ സീരിയലിലോ അഭിനയിച്ചെന്നു കരുതി അവർ മനുഷ്യർ അല്ലാതാകുന്നതും ഇല്ല. ഒരുമിച്ചു മുന്നോട്ടു ജീവിതം കൊണ്ടുപോകാൻ ആകുന്നില്ല എന്ന് മനസ്സിലാക്കുമ്പോൾ വിവേകത്തോടെ എടുക്കുന്ന ഒരു തീരുമാനം അത്രയേ ഉള്ളു (കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ ). ഇങ്ങനെ പറഞ്ഞാണ് സാധികയുടെ കുറിപ്പ് തുടങ്ങുന്നത്.

എല്ലാവരും അറിയുന്നതിനാല്‍

ദിവസവും ഒരുപാട് വേര്‍പിരിയലുകൾ കേരളത്തിൽ നടക്കുന്നുണ്ട് അതിൽ വിരലിൽ എണ്ണാവുന്നതു മാത്രമാണ് സിനിമയിൽ ഉണ്ടാകുന്നതു പിന്നെ അവരെ എല്ലാവരും അറിയുന്നതുകൊണ്ടു അത് വൈറൽ ആകുന്നു എല്ലാരും അറിയുന്നു വാർത്തയാകുന്നു ചർച്ചയാകുന്നു എന്ന് മാത്രം. അല്ലാതെ വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല. സിനിമയില്‍ നിന്നുള്ളവരുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. അതിനാല്‍ത്തന്നെ ഇത്തരം കാര്യങ്ങള്‍ വൈറലായി മാറാറുമുണ്ട്.

ശാപവും കുറ്റപ്പെടുത്തലുകളും

ഞാൻ ഇത് ഇപ്പോൾ പറയാൻ കാരണം കഴിഞ്ഞ ദിവസം പേർളിയുടെ കല്യാണം കഴിഞ്ഞപ്പോ അവരെ ആശിർവദിക്കുന്നതിനു പകരം ശപിക്കുന്നതും കുറ്റപ്പെടുത്തുന്നതു കാണാൻ ഇടയായി,( ഇനിയിതും പിരിയും, എന്തിനാ ആ ചെക്കന്റെ ജീവിതം നശിപ്പിക്കുന്നെ? കല്യാണം വേണ്ടായിരുന്നു നാളെ പിരിയാനല്ലേ എന്നിങ്ങനെ ) ഈ കലാകാരികൾ കല്യാണം പിരിയുമ്പോൾ എന്തുകൊണ്ടു പെണ്ണുങ്ങൾ മാത്രം മോശക്കാരും ചെക്കനും വീട്ടുകാരും ക്രൂശിക്കപ്പെട്ടവരും ആകുന്നു? ( ഉയ്യോ മറന്നു കലാകാരികൾക്ക്‌ നിങ്ങളുടെ കണ്ണിൽ വ്യഭിചാരമാണല്ലോ തൊഴിൽ അല്ലെ? ) ഇങ്ങനെയും സാധിക ചോദിക്കുന്നുണ്ട്.

കലാകാരികൾക്കു ബാധകമല്ലേ?

കലാകാരികളല്ലാത്ത പെണ‍മക്കൾ കല്യാണത്തിന് ശേഷം വിഷമിക്കുമ്പോൾ അച്ഛനും അമ്മയും കുടുംബക്കാരും പറയും ഉയ്യോ എന്റെ മോള് ആ വീട്ടിൽ ഒരുപാട് സഹിക്കുന്നു എന്ന്... അപ്പൊ എന്താ ഇതൊന്നും ഈ കലാകാരികൾക്കു ബാധകമല്ലേ? ഉയ്യോ നാട്ടുകാരെന്തു വിചാരിക്കും എന്നോർത്ത് അനാവശ്യമായി സഹിക്കാനും ക്ഷമിക്കാനും വിഷമിക്കാനും ഇന്നത്തെ പെണ്ണ് തയ്യാറാവില്ല അത് അവളുടെ അഹങ്കാരം അല്ല മറിച്ചു സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ആണ്. ഒരു പെണ്ണിനേയും അവളുടെ സ്വഭാവത്തെയും, ജീവിതത്തെയും അവൾ ചെയ്യുന്ന തൊഴിലോ, അവൾ ധരിക്കുന്ന വസ്ത്രത്തിന്റെയോ അവൾ സംസാരിക്കുന്ന ഭാഷയുടെയോ തുലാസിൽ തൂക്കി അളക്കരുത്. പെണ്ണിന്റെ മനസിന് അതിനേക്കാൾ കരുത്തുണ്ട് അവളുടെ തീരുമാനങ്ങൾക്കും.

അവസാനത്തെ തീരുമാനം

ഒരു പെണ്ണും തമാശക്ക് അവളുടെ ജീവിതം ഇല്ലാതാക്കാറില്ല. അവൾക്കാവശ്യം അവളെ ഒപ്പം നിർത്തുന്ന ചേർത്തുപിടിക്കുന്ന ഒരു കൂട്ടുകാരനെയാണ് അല്ലാതെ അടിമയായി കാണുന്ന രാജാവിനെയല്ല. വിവാഹജീവിതത്തിൽ ആണിനും പെണ്ണിനും തുല്യ പങ്കാണുള്ളത്. മിക്ക വിവാഹ മോചനങ്ങളും ക്ഷമയുടെയും സഹനത്തിന്റെയും അവസാനത്തെ തീരുമാനം ആണ്. വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനോട് പ്രേമം" തോന്നാൻ ജീവിതം സിനിമയല്ല.

അന്തസ്സായി പിരിയാം

ഒരു വീട്ടിൽ രണ്ടു മുറിയിൽ കഴിഞ്ഞു നാട്ടുകാരെയും കൂട്ടുകാരെയും വീട്ടുകാരെയും സ്വന്തം മനഃസാക്ഷിയെയും പറ്റിക്കുന്നതിനേക്കാൾ നല്ലതു അന്തസ്സായി പിരിയുന്നത് തന്നെയാണ്. (എന്റെ മാത്രം ചിന്തയാവാം) പരസ്പരം സ്നേഹിച്ചു, വിശ്വസിച്ചു മനസ്സിലാക്കി, ബഹുമാനിച്ചു, വഴക്കിട്ടു, ഒന്നായി, ഒരു കൈത്താങ്ങായി കരുതലോടെ മുന്നോട്ടു പോകാൻ കഴിഞ്ഞാൽ ദാമ്പത്യ ജീവിതത്തെക്കാൾ മനോഹരമായി മറ്റൊരു ബന്ധവുമില്ല ജീവിതത്തിൽ.

എനിക്ക് പറ്റാത്തത്

എന്റെ അച്ഛനും അമ്മയും ആണ് എന്റെ ഉദാഹരണം എനിക്കതിനു പറ്റാത്തത് എന്റെ തെറ്റാകാം, ശെരിയാകാം. എന്നാൽ എന്റെ തീരുമാനം എന്റെ ശെരിയാണ് അത് എന്റെ മാത്രം തീരുമാനവും ആണ് കാരണം എന്റെ ജീവിതം ജീവിക്കുന്നത് ഞാൻ ആണ് .ആരും പിരിയാനായി ഒന്നിക്കുന്നില്ല സാഹചര്യങ്ങൾ, പെരുമാറുന്ന രീതികൾ എല്ലാം ആണ് ജീവിതം തീരുമാനിക്കുന്നത്. ആളുകളെ സ്വയം വിലയിരുത്താതെ മറ്റുള്ളവരുടെ ഭാഗം നിന്നുകൂടെ ചിന്തിച്ചു വിലയിരുത്തൂവെന്നും സാധിക കുറിച്ചിട്ടുണ്ട്.

പോസ്റ്റ് കാണാം

സാധിക വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Sadhika Venugopal supports Pearle Maaney and Srinish

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more