അന്നും ഇന്നും ഒരേ സ്വഭാവം,അതുതന്നെ ആണ് ജോജുചേട്ടന്റെ പ്രത്യേകതയും, എന്നും ഇങ്ങനെ തന്നെ ആവട്ടെ

By Midhun Raj

ജോജു ജോര്‍ജ്ജിന്‌റെ 43ാം പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. മലയാളത്തില്‍ നായകനായും സഹനടനായുമൊക്കെ തിളങ്ങിനില്‍ക്കുന്ന താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കളും ആരാധകരുമെല്ലാം എത്തിയിരുന്നു. ജോസഫിന്റെ വലിയ വിജയത്തിന് പിന്നാലെയാണ് നടന് മോളിവുഡില്‍ അവസരങ്ങള്‍ കൂടിയത്. തുടര്‍ന്ന് തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം. ധനുഷിന്റെ എറ്റവും പുതിയ ചിത്രമായ ജഗമേ തന്ദിരത്തിലാണ് ജോജു അഭിനയിച്ചത്. ജോജു ജോര്‍ജ്ജിനൊപ്പം മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

joju-george

അതേസമയം ജോജു ജോര്‍ജ്ജിന് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുളള നടി സാധിക വേണുഗോപാലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. ജോജുവിനൊപ്പമുളള ഒരു ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ചായിരുന്നു സാധിക ആശംസ നേര്‍ന്നത്. ഫോട്ടോയില്‍ ജോജുവിനും സാധികയ്ക്കും ഒപ്പം മാളവിക, സ്വാസിക, രമ്യ തുടങ്ങിയ താരങ്ങളും ഉണ്ട്. സാധികയുടെ വാക്കുകളിലേക്ക്: പൊറിഞ്ചുവിന് ഒരായിരം ജന്മദിനാശംസകള്‍, ഹാപ്പി ബെര്‍ത്ത്‌ഡേ ജോജു ചേട്ടാ. ജോഷി സര്‍ന്റെ സെവന്‍സ്‌ മൂവി കാലിക്കറ്റ് എന്റെ നാട്ടില്‍ ചിത്രീകരണം നടക്കുമ്പോള്‍ മുതല്‍ ഉള്ള പരിചയം ആണ്.

അതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞു ജോഷിസാറിന്റെ തിരിച്ചു വരവില്‍ ആ ചിത്രത്തില്‍ ഒരുമിച്ചു ജോജുചേട്ടനൊപ്പം അഭിനയിക്കാനും സാധിച്ചു. അന്നും ഇന്നും ഒരേ സ്വഭാവം, അതുതന്നെ ആണ് ജോജുചേട്ടന്റെ പ്രത്യേകതയും. എന്നും ഇങ്ങനെ തന്നെ ആവട്ടെ, ഇനിയും ഒരുപാട് നല്ല ചിത്രങ്ങള്‍ തേടി വരട്ടെ എന്ന് ആശംസിക്കുന്നു...എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. ജോജുവിന് ആശംസകള്‍ നേര്‍ന്ന് സാധിക വേണുഗോപാല്‍ കുറിച്ചു.

അതേസമയം കഴിഞ്ഞ വര്‍ഷമാണ് ജോജു നായകനായ പൊറിഞ്ചുമറിയം ജോസ് തിയ്യേറ്ററുകളില്‍ എത്തിയത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് മികച്ച വരവേല്‍പ്പായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചത്. ജോഷിയുടെ ശക്തമായ തിരിച്ചുവരവാണ് പൊറിഞ്ചു മറിയം ജോസിലൂടെ പ്രേക്ഷകര്‍ കണ്ടത്. ഒപ്പം ജോജു, ചെമ്പന്‍, നൈല തുടങ്ങിയ താരങ്ങളുടെ മികച്ച പ്രകടനങ്ങളും പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചു.

Read more about: joju george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X