സാഗര്‍ തുടര്‍ക്കഥയല്ല
ലാലിനെ സൂപ്പര്താര പദവിയിലേക്കുയര്ത്തിയ കഥാപാത്രം വീണ്ടും വെള്ളിത്തിരയിലേക്കെത്തുമ്പോള് പ്രേക്ഷക പ്രതീക്ഷകള് മാനം മുട്ടുമെന്ന കാര്യമുറപ്പാണ്.
ലാലും സുരേഷ് ഗോപിയും മത്സരിച്ചഭിനയിച്ച ഇരുപതാം നൂറ്റാണ്ട് മലയാളത്തിലെ എണ്ണപ്പെട്ട ആക്ഷന് ചിത്രങ്ങളുടെ ശ്രേണിയില് ഇടം പിടിച്ചത് സാഗര് ഏലിയാസ് ജാക്കിയെന്ന കഥാപാത്രത്തിന്റെ കരളുറപ്പിന്റെ പിന്ബലത്തിലായിരുന്നു.
ഇപ്പോള് രണ്ടു പതിറ്റാണ്ടിന് ശേഷം സാഗര് മടങ്ങിയെത്തുമ്പോള് ഇരുപതാംനൂറ്റാണ്ടിന്റെ തുടര്ച്ചയാണ് പ്രേക്ഷകര് പ്രതീക്ഷിയ്ക്കുന്നതെങ്കില് തെറ്റി.
അത്തരമൊരു പ്രതീക്ഷ തീരെ വേണ്ടെന്നാണ് സംവിധായകന് അമല്നീരദ് നല്കുന്ന സൂചന. 1987ല് എസ്എന് സ്വാമി ജന്മം കൊടുത്ത സാഗര് ഏലിയാസ് ജാക്കി മാത്രമായിരിക്കും പുതിയ സിനിമയിലൂണ്ടാകുക.ബാക്കിയെല്ലാ കാര്യങ്ങളും കഥാപാത്രങ്ങളും വ്യത്യസ്തമായിരിക്കുമെന്ന് അമല് നീരദ് പറയുന്നു.
രാം ഗോപാല് വര്മ്മ ഫാക്ടറി പ്രൊഡക്ടായ അമല് നീരദ് വര്മ്മ ഒരുക്കിയ ജെയിംസ്, ശിവ തുടങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്ത്തിച്ചാണ് സംവിധാന രംഗത്തേക്ക് ചുവട് വെയ്ക്കുന്നത്.
2007ല് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ബിഗ് ബി അന്നുവരെ മോളിവുഡില് നിലനിന്നിരുന്ന സിനിമാ സൗന്ദര്യ സങ്കല്പങ്ങളെയായിരുന്നു മാറ്റിമറിച്ചത്.
തന്റെ രണ്ടാമത്തെ ചിത്രവുമായെത്തുമ്പോള് പ്രേക്ഷകര് ഏറെ പ്രതീക്ഷിയ്ക്കുമെന്ന് നീരദിനറിയാം. അതു കൊണ്ട് ബിഗ് ബിയ്ക്കുമപ്പുറം ഒരു ബോണ്ട് ശൈലിയില് തന്റെ രണ്ടാം ചിത്രമൊരുക്കാനാണ് അമല് നീരദിന്റെ ശ്രമം.
സാഗര് ഏലിയാസ് ജാക്കിയുടെ ചിത്രീകരണം നവംബര് ആദ്യവാരം ആരംഭിയ്ക്കും. അമേരിക്കന് സന്ദര്ശനത്തിലായിരുന്ന ലാല് സാഗര് ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗിനായി ഉടന് നാട്ടിലെത്തും.
ണ്ട ഷെഡ്യൂളുകളിലായി സാഗര് പൂര്ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആദ്യ ഷെഡ്യൂളില് രണ്ട് ഗാനങ്ങള് ചിത്രീകരിയ്ക്കും. ഡിസംബര് മധ്യത്തോടെ ആരംഭിയ്ക്കുന്ന രണ്ടാം ഷെഡ്യൂളില് മാത്രമേ സിനിമയുടെ പൂര്ണതോതിലുള്ള ചിത്രീകരണം ആരംഭിയ്ക്കുകയുള്ളൂ.
ലാലിനെക്കൂടാതെ മനോജ് കെ ജയനും ഭാവനയുമാണ് സാഗറിലെ മറ്റു പ്രധാന കഥാപാത്രങ്ങള്. ആശീര്വാദ് പ്രൊഡക്ഷന്സിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് നിര്മ്മിയ്ക്കുന്ന സാഗര് ഏലിയാസ് ജാക്കിയുടെ തിരക്കഥയൊരുക്കുന്നത് സാഗറിന് ജന്മം കൊടുത്ത എസ്എന് സ്വാമി തന്നെയാണ്.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications