ജാക്കിയെത്തുന്നു, വിഷുവിന്...
സാഗര്‍ ഏലിയാസ് ജാക്കി. ഇരുപതാം നൂറ്റാണ്ട് എന്ന ചരിത്രത്തിലിടം പിടിച്ച ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ കുടിയേറിപ്പാര്‍ത്ത മോഹന്‍ലാല്‍ കഥാപാത്രം. ബിഗ് ബിയിലൂടെ പൗരുഷമുളള സിനിമാ ഫ്രെയിമുകള്‍ക്ക് പുതിയ നിര്‍വചനം നല്‍കിയ അമല്‍ നീരദിന്റെ ഭാവനയില്‍ സാഗര്‍ വീണ്ടുമെത്തുന്നു.. അടുത്ത വിഷുവിന്...
ഇരുപതാം നൂറ്റാണ്ട് എന്ന കെ മധു ചിത്രത്തിലൂടെ സാഗര്‍ ഏലിയാസ് ജാക്കി തീയേറ്ററുകള്‍ കീഴടക്കുമ്പോള്‍ അമല്‍ നീരദ് ഒരു സ്ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. അത്ഭുതങ്ങളൊളിപ്പിച്ച് വര്‍ഷങ്ങള്‍ ഓടിമറഞ്ഞപ്പോള്‍ ഒരുകാലത്ത് തന്റെ ആരാധനാപാത്രമായിരുന്ന നായകനെ പുതിയ രൂപത്തിലും ഭാവത്തിലും ഭൂമികയിലും അവതരിപ്പിക്കാനുളള നിയോഗം ആ സ്ക്കൂള്‍ വിദ്യാര്‍ത്ഥിയില്‍ വന്നു ചേര്‍ന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടര്‍ച്ചയല്ല പുതിയ ചിത്രം. കഥാപാത്രത്തിനെ മാത്രമേ സ്വീകരിച്ചിട്ടുളളൂ. ഇരുപതാം നൂറ്റാണ്ടിലെ വില്ലന്‍വേഷം കൈകാര്യം ചെയ്ത സുരേഷ് ഗോപിയും ഈ ചിത്രത്തിലുണ്ടാകുമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗമായിരിക്കുമെന്നുമൊക്കെയായിരുന്നു ആദ്യ പ്രഖ്യാപനം.
എന്നാല്‍ വില്ലന്‍വേഷം കൈകാര്യം ചെയ്യാന്‍ വിസമ്മതിച്ച് സുരേഷ് ഗോപി പിന്മാറിയപ്പോള്‍, സാഗറിനു വേണ്ടി പുതിയ പശ്ചാത്തലം ഒരുങ്ങി. ദുബായ് നഗരത്തെ ഉളളം കൈയില്‍ അമ്മാനമാടുന്ന അധോലോക നായകനാണ് ഇപ്പോള്‍ ജാക്കി എന്ന വിളിപ്പേരുളള സാഗര്‍...
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രം നിര്‍മ്മിക്കുന്നത്. കഥയും തിരക്കഥയും എസ്എന്‍ സ്വാമി.
ദുബായ്, ലേ, ഗോവ, തിരുവനന്തപുരം, എന്നീ ലൊക്കേഷനുകളില്‍ ചിത്രീകരണം പൂര്‍ത്തിയാകുന്ന ചിത്രം വിഷുവിന് തീയേറ്ററുകളിലെത്തും. ഹിന്ദി, തമിഴ് സിനിമകളിലെ മുന്‍നിര താരങ്ങളും മോഹന്‍ലാലിനോടൊപ്പം ഈ ചിത്രത്തില്‍ വേഷമിടുന്നു.
മോഹന്‍ലാലിന്റെ ഏറ്റവും സ്റ്റൈലിഷ് വേഷമായിരിക്കും സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡില്‍ നാം കാണുക.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications