മോഹന്‍ലാല്‍ തന്നെ, മനസ്സ് കീഴടക്കിയ മലയാള താരത്തെക്കുറിച്ച് ദുല്‍ഖറിന്റെ നായിക വാചാലയാവുന്നു!

Recommended Video

ലാലേട്ടനെക്കുറിച്ചു വാചാലയായി ധൻസിക | filmibeat Malayalam

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമായ മോഹന്‍ലാലിനെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. വിമര്‍ശകര്‍ പോലും അദ്ദേഹത്തെ സ്വകാര്യമായി ഇഷ്ടപ്പെടുന്ന കാഴ്ചയാണ് പലപ്പോഴും കാണാറുള്ളത്. അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതിന് പിന്നിലെ പ്രധാന കാരണം അദ്ദേഹത്തിന്റെ അഭിനയ മികവ് തന്നെയാണെന്ന് നിസംശയം പറയാം. രജനീകാന്തിന്‍രെ കബാലിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമായ സായ് ധന്‍സിക ഇപ്പോള്‍ മലയാളികളുടെയും പ്രിയപ്പെട്ട അഭിനേത്രിയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സോളോയിലൂടെയാണ് താരം മലയാളത്തില്‍ തുടക്കം കുറിച്ചത്. പതിവ് സിനിമകളില്‍ നിന്നും മാറിയുള്ള പരീക്ഷണ ചിത്രമായിരുന്നു ഇത്. മലയാള സിനിമയില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട താരം ആരാണെന്നും കബാലിയിലൂടെ ലഭിച്ച അവസരത്തെക്കുറിച്ചുമൊക്കെ താരം പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

അന്യഭാഷാ താരങ്ങളും വാചാലരാവുന്നു

അന്യഭാഷാ താരങ്ങളും വാചാലരാവുന്നു

മലയാള സിനിമയുടെ അതുല്യ പ്രതിഭകളിലൊരാളായ മോഹന്‍ലാലിനെ മാറ്റി നിര്‍ത്തിയുള്ള ചിത്രങ്ങളെക്കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലനായ നരേന്ദ്രനിലൂടെയാണ് മോഹന്‍ലാലിന്റെ സിനിമാജീവിതം ആരംഭിച്ചത്. മോഹന്‍ലാല്‍ എന്ന താരത്തിന്റെ അഭിനയത്തെക്കുറിച്ച് പലപ്പോഴും അന്യഭാഷാ താരങ്ങളും സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ അഭിനയ മികവിനെക്കുറിച്ചാണ് അടുത്തിടെ സായ് ധന്‍സികയും സംസാരിച്ചത്.

മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്?

മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്?

ക്ലബ് എംഎമ്മിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ധന്‍സിക മോഹന്‍ലാലിനോടുള്ള ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മലയാളത്തിലെ താരങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട താരം മോഹന്‍ലാലാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ വേറെ താരങ്ങളും അദ്ദേഹത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

നായികമാരില്‍ ഇഷ്ടപ്പെട്ടത്?

നായികമാരില്‍ ഇഷ്ടപ്പെട്ടത്?

മലയാളത്തിലെ നായികമാരില്‍ തനിക്ക് ഏറെ ഇഷ്ടം പാര്‍വതിയോടാണെന്നും താരം പറയുന്നു. നോട്ട് ബുക്കിലൂടെ ശ്രദ്ധിക്കപ്പെട്ട പാര്‍വതി ഇപ്പോള്‍ മലയാളത്തിലെ യുവഅഭിനേത്രികളില്‍ പ്രധാനിയാണ്. പോയവര്‍ഷത്തില്‍ പുറത്തിറങ്ങിയ ടേക്ക് ഓഫില്‍ അസാമാന്യമായ അഭിനയ മികവായിരുന്നു താരം കാഴ്ച വെച്ചത്. സിനിമാപ്രേമികള്‍ ഒന്നടങ്കം താരത്തിന്റെ അഭിനയത്തെ അംഗീകരിക്കാറുണ്ട്.

രജനീകാന്ത് ചിത്രത്തില്‍

രജനീകാന്ത് ചിത്രത്തില്‍

രജനീകാന്ത് ചിത്രമായ കബാലിയിലൂടെയാണ് സായ് ധന്‍സിക ശ്രദ്ധിക്കപ്പെട്ടത്. പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിലെ ഡയലോഗുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോക്‌സോഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചാണ് സിനിമ മുന്നേറിയത്. ഉരു, ആരവന്‍ തുടങ്ങിയ സിനിമകളിലും സായ് വേഷമിട്ടിരുന്നു.

രജനീകാന്തിനെക്കുറിച്ച് പറഞ്ഞത്?

രജനീകാന്തിനെക്കുറിച്ച് പറഞ്ഞത്?

ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍ സ്റ്റാറുകളിലൊരാളായ സ്റ്റൈല്‍ മന്നനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ തന്നെ വലിയ ഭാഗ്യമാണ്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം അദ്ദേഹം നല്‍കിയ ഊര്‍ജം അതൊന്നു വേറെ തന്നെയാണ്. അദ്ദേഹത്തിന്‍രെ ഡൗണ്‍ ടു എര്‍ത്തായ പെരുമാറ്റം തന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും താരം പറയുന്നു.

മലയാളത്തില്‍ അഭിനയിച്ചത്

മലയാളത്തില്‍ അഭിനയിച്ചത്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോയിലൂടെയാണ് ധന്‍സിക മലയാളത്തിലേക്ക് എത്തിയത്. വേള്‍ഡ് ഓഫ് ശേഖര്‍ എന്ന ഭാഗത്തിലാണ് താരം എത്തിയത്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ഈ സിനിമയെ ഏറ്റെടുത്തത്. മലയാളത്തില്‍ നിന്നും മികച്ച അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സായ് ധന്‍സിക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X