ബിഗ് ബോസിലെ കളി എങ്ങനെ പോകുന്നുവെന്ന് കൃത്യമായി അറിഞ്ഞിരുന്നു! റഫറന്‍സ് തന്നത് റോബിനെന്ന് സായി കൃഷ്ണ
സായി കൃഷ്ണ എന്ന പേരിനെക്കാളും സീക്രട്ട് ഏജന്റ് എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ സായി ഇക്കഴിഞ്ഞ ബിഗ് ബോസിലും മത്സരിച്ചിരുന്നു. പുറത്ത് വലിയ വിവാദങ്ങളുണ്ടാക്കിയ സായി ബിഗ് ബോസിനകത്ത് വലിയൊരു ചലനം സൃഷ്ടിച്ചേക്കുമെന്ന് പലരും കരുതി.
എന്നാല്‍ ആരാധകര്‍ പോലും ഇതുവരെ കാണാത്ത ഒരാളായിട്ടാണ് താരം അതിനകത്ത് നിന്നത്. ബിഗ് ബോസിലായിരിക്കുമ്പോള്‍ പുറത്ത് നടക്കുന്നത് എന്തൊക്കെയാണെന്ന് തനിക്ക് കൃത്യമായി മനസിലായിരുന്നുവെന്നാണ് സായി ഇപ്പോള്‍ പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

ബിഗ് ബോസിലേക്ക് പോകാനുള്ള റഫറന്‍സ് തന്നത് റോബിനാണെന്നാണ് സായി കൃഷ്ണ പറയുന്നത്. അതിനെ കുറിച്ചുള്ള ഒരു വീഡിയോ അടക്കം അയച്ച് തന്നിട്ട് സായി ഇതിങ്ങനൊണ്, ഇതുപോലെയാണ് കാര്യങ്ങളെന്നും പറഞ്ഞു. മാത്രമല്ല ഈയൊരു വ്യക്തിയെ കോണ്‍ടാക്ട് ചെയ്യണമെന്ന് പറഞ്ഞ് ഒരു നമ്പറും തന്നു. ഇതിലേക്ക് എങ്ങനെ പോകണമെന്നുള്ള സ്ട്രഗിള്‍ റോബിനറിയാം. അദ്ദേഹവും കഷ്ടപ്പാടുകള്‍ അനുഭവിച്ച് പോയതാണ്.
ഞാനൊന്നും ചെയ്യാതെ ചിലര്‍ വിളിച്ചിട്ട് വെറുതേ കയറി പോയതാണെന്ന് പറയാന്‍ പറ്റില്ല. കാരണം അതുപോലെയുള്ള കഷ്ടപാടുകളിലൂടെയാണ് ഞാനും പോയത്. വളരെ റിയലായിട്ടാണ് ഞാന്‍ ബിഗ് ബോസിനകത്ത് നിന്നതെന്നും സായി കൂട്ടിച്ചേര്‍ത്തു.
ഫാമിലി റൗണ്ടില്‍ ഭാര്യ സ്‌നേഹ അകത്തേക്ക് വന്നിരുന്നു. പുറത്ത് എന്താണ്, എങ്ങനെയാണെന്ന് കൃത്യമായി എനിക്ക് പറഞ്ഞ് തന്നിരുന്നു. ഓരോ ഫാമിലി വരുമ്പോഴും പുറത്തെന്താണ് നടക്കുന്നതെന്ന് എനിക്ക് മനസിലാക്കാന്‍ സാധിച്ചു. ഓരോ വീക്കെന്‍ഡ് എപ്പിസോഡില്‍ ലാലേട്ടന്‍ വരുമ്പോഴും മനസിലാവും.
രണ്ടാഴ്ച കഴിഞ്ഞപ്പോഴെക്കും ഞാനെങ്ങനെയാണെന്നുള്ളത് അവിടെയിരിക്കുന്ന കാണികളുടെ കൈയ്യടിയില്‍ നിന്നും മനസിലാക്കാന്‍ പറ്റും. അതുപോലെ നമ്മളോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് കുറവായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌ക്രീന്‍ സ്‌പേസ് കുറവാകുമ്പോള്‍ പുറത്ത് അവസ്ഥ അറിയാന്‍ സാധിക്കും. കൂടുതല്‍ സമയം പുറത്തേക്ക് വരേണ്ട മത്സരാര്‍ഥികളെ ഗെയിം കളിക്കാനായി ആദ്യം വിളിക്കും.

ഇടയ്ക്ക് ആശുപത്രിയില്‍ പോയിട്ട് വന്നപ്പോഴാണ് സീക്രട്ട് ഏജന്റില്‍ നിന്നും ഞാന്‍ കണ്ണനായിട്ടാണ് പോവുന്നതെന്ന് അറിഞ്ഞത്. എനിക്ക് കൃത്യമായ മനസിലായ കാര്യം ഞാനതിനകത്ത് നിന്ന് വിളിച്ച് പറഞ്ഞെങ്കിലും അവര്‍ക്കത് പുറത്ത് കാണിക്കാന്‍ സാധിക്കില്ല.
സാബുവേട്ടന്‍ ബിഗ് ബോസിലേക്ക് വന്ന സമയത്ത് ഈ സീക്രട്ട് ഏജന്റ് എപ്പോഴാണ് ഓണ്‍ ആവുന്നത്. അതൊന്ന് ഓണാക്കി കാണിക്കാന്‍ പറഞ്ഞിരുന്നു. സാബുചേട്ടന്‍ അല്ല ഇനി ആര് വന്ന് പറഞ്ഞാലും സീക്രട്ട് ഏജന്റ് ഞാനിനി ഓണ്‍ ആക്കില്ലെന്ന് പറഞ്ഞു. ഞാനതിനകത്ത് ബഹളമൊക്കെ ഉണ്ടാക്കി നിന്നിട്ട് പുറത്ത് പൂച്ചക്കുട്ടിയെ പോലെയായാല്‍ ആളുകള്‍ എന്ത് പറയും.
പലരും രാജാവായി നില്‍ക്കാന്‍ വേണ്ടി തലക്കുത്തി മറിയുകയാണ്. ഇതേ അറ്റിറ്റിയൂഡില്‍ നില്‍ക്കാന്‍ വേണ്ടി കഷ്ടപ്പെടുകയാണ്. ഇതേ കാര്യം നിലനിര്‍ത്താന്‍ പറ്റിയില്ലെങ്കില്‍ ഇവനാണോ രാജാവെന്ന് ചോദിക്കും. ഇതിപ്പോള്‍ ചോദിച്ചില്ലെങ്കിലും അടുത്ത സീസണില്‍ ചോദിക്കുമെന്നും സായി കൃഷ്ണ പറയുന്നു.


Click it and Unblock the Notifications