ബാലകൃഷ്ണനും മത്തായിച്ചേട്ടനും വീണ്ടും! കുടുംബത്തിനൊപ്പം സായികുമാറിന്റെ ടിക്ക് ടോക്ക് വീഡിയോ
മലയാളികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് സായി കുമാറിന്റെത്. ഭാര്യ ബിന്ദു പണിക്കറിനും മകള്‍ കല്യാണിക്കുമൊപ്പമുളള നടന്റെ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവരും കാത്തിരിക്കാറുണ്ട്. ഇവരുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. അടുത്തിടെ കല്യാണിക്കൊപ്പം ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് സായികുമാറും ബിന്ദു പണിക്കറും എത്തിയിരുന്നത്.
ഇരുവരും അഭിനയിച്ച പഴയ സിനിമകളിലെ ഹിറ്റ് ഡയലോഗുകള്‍ക്കൊപ്പമായിരുന്നു വീഡിയോകള്‍ ചെയ്തിരുന്നത്. താരകുടുംബത്തിന്റെ വീഡിയോകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയത്. കല്യാണിയുടെതായി വരാറുളള മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. ബിന്ദു പണിക്കരുടെ ഡയലോഗുകള്‍ അനുകരിച്ചും കല്യാണി വീഡിയോകള്‍ ചെയ്യാറുണ്ട്.

അമ്മയെ പോലെ മകള്‍ക്കും ഭാവിയുണ്ടെന്നാണ് കല്യാണിയുടെ വീഡിയോ കണ്ട് പലരും അഭിപ്രായപ്പെടാറുളളത്,. എന്നാല്‍ അഭിനയത്തിലേക്ക് ഇപ്പോഴില്ലെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നുമാണ് മുന്‍പ് കല്യാണി പറഞ്ഞത്. സഹനടിയായുളള വേഷങ്ങളിലൂടെയാണ് ബിന്ദു പണിക്കര്‍ മോളിവുഡില്‍ തിളങ്ങിയത്. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ തന്റെ കരിയറില്‍ നടി ചെയ്തിരുന്നു.

ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം പോലുളള ബിന്ദു പണിക്കരുടെ സിനിമകള്‍ ഇന്നും പ്രേക്ഷകമനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. ഇന്ദുമതി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നടി തിളങ്ങിയിരുന്നത്. ഇത്തവണ മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന സിനിമയിലെ രംഗം അഭിനയിച്ചുകൊണ്ട് സായികുമാറും കുടുംബവും എത്തിയത്. പുതിയ വീഡിയോയില്‍ ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായി തന്നെയാണ് സായ്കുമാര്‍ എത്തിയിരിക്കുന്നത്.

ഇന്നസെന്റ് ചെയ്ത റോളില്‍ ബിന്ദു പണിക്കരും മുകേഷിന്റെ റോളില്‍ കല്യാണിയും അഭിനയിച്ചിരിക്കുന്നു. മാന്നാര്‍ മത്തായി സ്പീക്കിംഗിലെ രസകരമായ ഒരു രംഗമാണ് ഇവര്‍ വീഡിയോയ്ക്കായി തിരഞ്ഞെടുത്തത്. വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. സായ്കുമാറിനെ വീണ്ടും ബാലകൃഷ്ണനായി കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അതേസമയം സിനിമകളില്‍ ഇപ്പോഴും സജീവമാണ് ബിന്ദു പണിക്കരും സായി കുമാറും.

സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് സായികുമാര്‍ സിനിമകളില്‍ എത്താറുളളത്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറില്‍ പ്രധാന വേഷത്തില്‍ നടനും എത്തിയിരുന്നു. മാര്‍ഗ്ഗംകളി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ബിന്ദു പണിക്കര്‍ കഴിഞ്ഞ വര്‍ഷം എത്തിയത്. ഇവരുടെ ഹിറ്റ് ചിത്രത്തിലെ ഡയലോഗുകള്‍ക്കൊപ്പം അഭിനയിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.

പുതിയ തലമുറയില്‍ ഉളളവരടക്കം ബിന്ദു പണിക്കരെ അനുകരിച്ച് ഡബ്സമാഷ് വീഡിയോകള്‍ ചെയ്യാറുണ്ട്. ബിന്ദു പണിക്കരുടെ മകള്‍ കല്യാണിയും എല്ലാവര്‍ക്കും സുപരിചിതയാണ്. ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് താരപുത്രി എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്. ടിക്ക് ടോക്കില്‍ മാത്രമല്ല നൃത്തത്തിലും തനിക്ക് കഴിവുണ്ടെന്ന് മുന്‍പ് കല്യാണി തെളിയിച്ചിരുന്നു.

മുന്‍പ് കോളേജില്‍ വെച്ചുളള ഡാന്‍സ് വീഡിയോയും താരപുത്രിയുടെതായി വൈറലായിരുന്നു. മുന്‍പ് മഞ്ജു വാര്യര്‍ കോളേജില്‍ വന്ന സമയത്തും കല്യാണി ഒപ്പം ചേര്‍ന്ന് ഡാന്‍സ് കളിച്ചിരുന്നു. മുന്‍പ് അമ്മയുടെ സിനിമകളില്‍ തന്റെ ഇഷ്ട ചിത്രം ജോക്കറാണെന്ന് കല്യാണി പറഞ്ഞിരുന്നു. കല്യാണിയുടെ സിനിമാ അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications