ഫോണില്‍ നിറയെ വാസു അണ്ണന്‍ ട്രോളുകളാണ്! അത് കണ്ട് ഒരുപാട് പേര്‍ വിളിച്ചുവെന്ന് സായികുമാര്‍

By Prashant V R

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ട്രോളുകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് വാസു അണ്ണന്‍. കുഞ്ഞിക്കൂനന്‍ സിനിമയില്‍ നടന്‍ സായികുമാര്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന്റെ പേരാണ് വാസു അണ്ണന്‍. ദിലീപ് നായകവേഷത്തില്‍ എത്തിയ ചിത്രത്തില്‍ മന്യയും നവ്യാ നായരുമായിരുന്നു നായികമാര്‍. കുഞ്ഞിക്കൂനനില്‍ മന്യ അവതരിപ്പിച്ച ലക്ഷ്മിയും വാസുവും തമ്മിലുളള വിവാഹമായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി ട്രോളുകളില്‍ നിറഞ്ഞത്.

മന്യയുടെ വിവാഹ ഫോട്ടോ എഡിറ്റ് ചെയ്ത് അതില്‍ സായികുമാറിന്റെ മുഖം ചേര്‍ക്കുകയായിരുന്നു ട്രോളന്മാര്‍. ഇത് സമൂഹ മാധ്യമങ്ങളിലെല്ലാം തന്നെ വ്യാപകമായി പ്രചരിച്ചിരുന്നു. വാസു അണ്ണന്‍ ട്രോളുകളില്‍ ആദ്യം പ്രതികരണവുമായി എത്തിയത് മന്യയായിരുന്നു. ഇപ്പോഴിതാ തന്റെ കഥാപാത്രത്തി്‌ന്റെ പേരിലുളള ട്രോളുകളില്‍ മനസുതുറന്ന് സായികുമാറും എത്തിയിരിക്കുകയാണ്. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ സംസാരിച്ചത്.

വാസു അണ്ണന്‍ ട്രോളുകള്‍

വാസു അണ്ണന്‍ ട്രോളുകള്‍ ഞാന്‍ ഒന്നു രണ്ടെണ്ണം കണ്ടിരുന്നതായി സായികുമാര്‍ പറയുന്നു. പക്ഷേ ആ കോണ്‍സപ്റ്റ് കൊളളാം കേട്ടോ. ഇങ്ങനെയൊരു ആളെ കൊണ്ട് ഇങ്ങനെയൊരു പെണ്ണിനെ കല്യാണം കഴിപ്പിക്കുക. അവര്‍ക്ക് കുട്ടികളുണ്ടാവുക. അതിനൊക്കെ മുഖച്ഛായ ഒരേപോലാവുക എന്നൊക്കെ പറയുന്നത് ഒരു വ്യത്യസ്തമായ സംഭവമാണ്.

അതിനെ കുറിച്ച്

അതിനെ കുറിച്ച് കൂടുതല് ഞാന്‍ എന്താ പറയാ. അത് ആരാണ് ആ ട്രോള്‍ ഇട്ടതെങ്കിലും ആ ട്രോളന് ഒരു ഹായ്. സാറിന് ഒരുപാട് ആളുകള്‍ ഈ ട്രോള് അയച്ചുതരുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരുപാട് പേര്‍ വിളിക്കുന്നുണ്ട് എന്നായിരുന്നു സായി കുമാറിന്റെ മറുപടി. എന്റെ ഫോണിലൊക്കെ ഇപ്പോ എറ്റവും കൂടുതല് വരുന്നത് അതാണ്. വാസു അണ്ണന്‍ ട്രോളുകളാണ്.

വാസു അണ്ണന്‍

വാസു അണ്ണന്‍ താടിവെച്ചത്, മൊട്ടയടിച്ചത്. വാസു അണ്ണന്‍ വേറൊരു വാസു അണ്ണന്റെ തലയ്ക്കടിച്ചത്. അങ്ങനെ എന്തൊക്കെയോ വരുന്നുണ്ട്. വാസു അണ്ണന്റെ ഫാമിലി ഫോട്ടോ, വാസു അണ്ണന്റെ റൊമാന്റിക്ക് സോംഗ് അങ്ങനെയൊക്കെ വരുന്നുണ്ട്. ശരിക്കും എങ്ങനെയാണ് ആ ലുക്കിലേക്ക് എത്തിയതെന്ന് ചോദിച്ചപ്പോള്‍ അന്ന് ഷാജി കൈലാസിന്റെ ചതുരംഗം സിനിമയ്ക്കായി ഞാന്‍ മൊട്ടയടിച്ചിരുന്നതായി സായി കുമാര്‍ പറയുന്നു.

അപ്പോ

അപ്പോ അത് കഴിഞ്ഞിട്ട് ചെറിയ മുടിയേ ഉണ്ടായിരുന്നൂളളു. അപ്പോ വിഗ് വെക്കാന്‍ നോക്കിയപ്പോ പിന്നീട് അത് വേണ്ടെന്ന് തീരുമാനിച്ചു. അപ്പോ പിന്നെ എന്ത് ചെയ്യാമെന്ന് ഞാനും മേക്കപ്പ്മാന്‍ പട്ടണം റഷീദും കൂടി ചേര്‍ന്ന് ആലോചിച്ച് ഒരു രൂപം കിട്ടി. പിന്നാലെ ഡയറക്ടര്‍ ശശിശങ്കറും ദിലീപും കണ്ട് ഇത് മതിയെന്ന് പറഞ്ഞ് ഫിക്‌സ് ചെയ്തതാ.

Recommended Video

Mammootty's Kalabhairavan Video trolled Virally | FIlmiBeat Malayalam
ദശമൂലം ദാമുവിനെ

ദശമൂലം ദാമുവിനെ പോലെ വാസു അണ്ണനും ഒരു സെക്കന്‍ഡ് പാര്‍ട്ട് ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോള്‍ അത് തനിക്കറിയില്ലെന്നായിരുന്നു നടന്റെ മറുപടി. ഈ ട്രോളുകള്‍ ഉണ്ടാകിയത് ആരാണെന്നും എനിക്കറിയില്ല. ദശമൂലം ദാമു ഉണ്ടായ അതേ ആളില്‍ നിന്നുതന്നെയാണ് വാസു അണ്ണനും വന്നത്. ബെന്നി പി നായരമ്പലമാണ് കുഞ്ഞിക്കൂനനും തിരക്കഥ എഴുതിയത്.

More from Filmibeat

Read more about: saikumar manya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X