പ്രേമം 2 ല്‍ സായ് പല്ലവിയില്ലേ? വിളിച്ചാല്‍ ഉറപ്പായും വരുമെന്ന് താരം! വിളിക്കില്ലേയെന്ന് ആരാധകര്‍!

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായ് പല്ലവി ശ്രദ്ധിക്കപ്പെട്ടത്. മികച്ച സ്വീകാര്യതയാണ് ഈ താരത്തിന് ലഭിച്ചത്. പ്രേമത്തിന് ശേഷം അഭിനയിച്ച കലിയ്ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കേവലം രണ്ട് ചിത്രങ്ങളിലൂടെ തന്നെ പ്രശസ്തയാവുകയായിരുന്നു ഈ അഭിനേത്രി. മലയാളത്തിന് പുറമെ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമുള്ള അവസരങ്ങള്‍ ഈ താരത്തെ തേടിയെത്തിയിരുന്നു. തുടക്കക്കാരിയെന്ന നിലയില്‍ മറ്റ് താരങ്ങളെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള സ്വീകാര്യതയാണ് സായി പല്ലവിക്ക് ലഭിച്ചത്.

ദാം ദൂം, പ്രേമം, കലി, ഫിദ, മിഡില്‍ ക്ലാസ് അഭയ് (എംസിഎ) തുടങ്ങിയ ചിത്രങ്ങളിലും സായി് പല്ലവി ഇതുവരെ അഭിനയിച്ചിരുന്നു. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സെലക്ടീവാണ് ഈ താരം. കുട്ടിയുടുപ്പുകളിട്ട് ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ തുടക്കം കുറിച്ച നാള്‍ തൊട്ട് താരവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിവാദങ്ങള്‍ പ്രചരിച്ചിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്നും മലയാളം സംസാരിക്കാന്‍ കുറച്ച് പാടുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. അതിരനില്‍ അധികം സംഭാഷണമില്ലെന്നറിഞ്ഞപ്പോള്‍ സന്തോഷമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

Sai Pallavi

അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയ അതിരന് ശക്തമായ സ്വീകരണമായിരുന്നു ലഭിച്ചത്. സൂര്യയുടെ പുതിയ സിനിമയായ എന്‍ജികെയില്‍ സുപ്രധാന വേഷത്തില്‍ താരമെത്തുന്നുണ്ട്. മെയ് 31നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യ കാഴ്ചയില്‍ത്തന്നെ ആരോടും പ്രണയം തോന്നാറില്ലെന്നും ഇംപ്രഷന്‍ തോന്നാറുണ്ടെന്നും താരം പറയുന്നു. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളെയാണ് കൂടുതല്‍ ശ്രദ്ധിക്കാറുള്ളത്. മുടിയെക്കുറിച്ചും മറ്റുമാണ് തങ്ങള്‍ ചര്‍ച്ച ചെയ്യാറുള്ളതെന്നും താരം പറയുന്നു. എന്‍ജികെ മികച്ച അനുഭവമായിരുന്നു. പ്രേമം 2 ല്‍ അഭിനയിക്കില്ലേയെന്ന ചോദ്യവും ഉന്നയിച്ചിരുന്നു. സംവിധായകന്‍ വ്യത്യസ്തമായ രീതിയിലായിരിക്കും രണ്ടാം ഭാഗത്തെ സമീപിക്കുകയെന്നും അതിനാല്‍ തന്നെ വിളിക്കാന്‍ സാധ്യതയില്ലെന്നും താരം പറയുന്നു. തന്നെ വിളിച്ചാല്‍ തീര്‍ച്ചയായും താനെത്തുമെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X