സിനിമ നന്നായില്ലെങ്കിലും അവരറിയില്ല! നിര്‍ബന്ധിച്ചിട്ടും പ്രേമം കാണാത്തവരെക്കുറിച്ച് സായ് പല്ലവി!

പ്രേമം എന്ന സിനിമയിലൂടെയാണ് സായ് പല്ലവി പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യത ലഭിച്ച താരത്തിന് പിന്നീട് സിനിമാലോകം ഏറ്റെടുക്കുകയായിരുന്നു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ പ്രേമത്തിലൂടെയാണ് സായ് പല്ലവി അഭിനയജീവിതം തുടങ്ങിയത്. താരത്തിന്റെ ജാതകം തന്നെ തിരുത്തിക്കുറിച്ച കഥാപാത്രമായിരുന്നു മലര്‍ മിസ്സ്. പ്രേമത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കലിയിലാണ് താരത്തെ കണ്ടത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും തുടക്കം കുറിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 3 വര്‍ഷത്തിന് ശേഷം അതിരനുമായാണ് താരമെത്തിയത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഡയലോഗില്ലാതെയും മാസ്സാവാന്‍ പറ്റുമെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്.

മലയാളത്തിലെപ്പോലെ തന്നെ അന്യഭാഷയില്‍ പ്രവേശിച്ചപ്പോഴും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. ദാം ദൂം, പ്രേമം, കലി, ഫിദ, മിഡില്‍ ക്ലാസ് അഭയ് (എംസിഎ) തുടങ്ങിയ ചിത്രങ്ങളിലാണ് സായ് പല്ലവി ഇതുവരെ അഭിനയിച്ചത്. പ്രേമത്തിലൂടെ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുന്നതിനിടയില്‍ നിരവധി അപവാദങ്ങളും താരത്തിനെക്കുറിച്ച് പ്രചരിച്ചിരുന്നു. മലയാളിയെന്ന സംബോധന ചെയ്ത മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചതും സെറ്റില്‍ നായകന്‍മാര്‍ക്കൊപ്പം വഴക്കിട്ടുവെന്ന തരത്തിലുമൊക്കയുള്ള കാര്യങ്ങളായിരുന്നു പ്രചരിച്ചത്. തന്‍റെ ആദ്യ സിനിമയായ പ്രേമം കാണാത്ത സുഹൃത്തുക്കള്‍ ഇപ്പോഴുമുണ്ടെന്നാണ് താരം പറയുന്നത്. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

അവരൊന്നും പ്രേമം കണ്ടിട്ടില്ല

അവരൊന്നും പ്രേമം കണ്ടിട്ടില്ല

മലയാളക്കര ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു പ്രേമം. മലര്‍ മിസ്സായുള്ള സായ് പല്ലവിയുടെ അരങ്ങേറ്റത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ താരമായി മാറുകയായിരുന്നു സായ്. തന്റെ സുഹൃത്തുക്കളെല്ലാം തമിഴ്‌നാട്ടുകാരാണെന്നും താന്‍ നിര്‍ബന്ധിച്ചാല്‍ പോലും അവര്‍ പ്രേമം കാണില്ലെന്നും അതുകൊണ്ട് തന്നെ തന്റെ അഭിനയത്തെക്കുറിച്ച് അവര്‍ക്ക് അറിയില്ലെന്നും താരം പറയുന്നു. അവര്‍ അറിയാതിരിക്കാന്‍ വേണ്ടിയാണ് പ്രേമം ചെയ്തത്.

മലയാളിത്തമുള്ള നായിക

മലയാളിത്തമുള്ള നായിക

പതിവ് നായികാ സങ്കല്‍പ്പത്തില്‍ നിന്നും വ്യത്യസ്തമായുള്ള വരവായിരുന്നു സായ് പല്ലവിയുടേത്. കവിള്‍ നിറയെ മുഖക്കുരുവുമായുള്ള വരവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. മുഖക്കുരുവും ചുരുണ്ട മുടിയുമായിരുന്നു താരത്തിന്‍റെ സവിശേഷത. ആദ്യ സിനിമയായിരുന്നിട്ട് കൂടി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാനും താരം തയ്യാറായിരുന്നു. തമിഴായിരുന്നു കൂടുതലുമെന്നുള്ളത് കൊണ്ട് പ്രേമത്തിലെ ഡബ്ബിംഗില്‍ പ്രശ്നമില്ലെന്നായിരുന്നു താരം പറഞ്ഞത്. എന്നാല്‍ ദുല്‍ഖര്‍ ചിത്രമായ കലിയുടെ ഡബ്ബിംഗിനിടയില്‍ താന്‍ നന്നായി വെള്ളം കുടിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അതിരനില്‍ അധികം ഡയലോഗില്ലാത്തതിനാല്‍ പ്രത്യേകിച്ച് ആശങ്കയൊന്നുമുണ്ടായിരുന്നില്ലെന്നും സായ് പല്ലവി പറഞ്ഞിരുന്നു.

കൃത്യസമയത്ത് എത്തിയിരിക്കും

കൃത്യസമയത്ത് എത്തിയിരിക്കും

ഏത് പരിപാടിയായാലും ചിത്രീകരണമായാലും സമയത്ത് എത്തണമെന്ന കാര്യത്തില്‍ സായി പല്ലവിക്ക് നിര്‍ബന്ധമുണ്ട്. നേരത്തെ തന്നെ അംഗീകരിക്കപ്പെട്ട കാര്യം കൂടിയാണിത്. കാരുവിന്റെ തെലുങ്ക് റീമേക്കായ കാനത്തിന്റെ പ്രമോഷനല്‍ പരിപാടിയില്‍ കൃത്യസമയത്ത് എത്തുമെന് താരം അറിയിച്ചിരുന്നു. പ്രമോഷന്‍ പരിപാടി നടക്കുന്ന വേദിയിലേക്ക് സായി പല്ലവി വന്നിറങ്ങിയത് ബൈക്കിലായിരുന്നു.
ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് സമയത്തിന് എത്താന്‍ പറ്റില്ലെന്ന് മനസ്സിലായപ്പോഴാണ് താരം അസിസ്റ്റന്റിന്റെ ബൈക്കില്‍ കയറി പരിപാടിക്കെത്തിയത്. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് താരം തെളിയിച്ച സന്ദര്‍ഭം കൂടിയായിരുന്നു ഇത്.

മലയാളി വിശേഷണത്തോട് താല്‍പര്യമില്ല

മലയാളി വിശേഷണത്തോട് താല്‍പര്യമില്ല

മലയാളക്കരയില്‍ ലഭിച്ച പ്രശസ്തിയിലൂടെയാണ് താരത്തെ പലരും മലയാളിയെന്ന തരത്തില്‍ സംബോധന ചെയ്യാന്‍ കാരണമായത്.താന്‍ മലയാളി അല്ല. തമിഴ്‌നാട്ടുകാരിയാണ് താനെന്നായിരുന്നു സായി പല്ലവിയുടെ പ്രതികരണം.
തുടക്കം മലയാള സിനിമയിലൂടെ ആയത് കൊണ്ടാണ് പലരും താരത്തെ മലയാളിയെന്ന് വിശേഷിപ്പിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ജനപ്രീതിയാണ് താരത്തിന് ലഭിച്ചത്. മലരേ എന്ന ഗാനം കേരളക്കര ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

ഗ്ലാമറസാവാന്‍ പറ്റില്ല

ഗ്ലാമറസാവാന്‍ പറ്റില്ല

സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സെലക്ടീവാണ് സായ് പല്ലവി. കുട്ടിയുടുപ്പകളിട്ട് ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ തുടക്കം കുറിച്ച നാള്‍ തൊട്ട് സായി പല്ലവിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിവാദങ്ങള്‍ പ്രചരിച്ചിരുന്നു. നാനിയുമായി സായി വഴക്കിട്ടതും മലയാളി സംബോധനയില്‍ രോഷാകുലയായതുമൊക്കെ വിവാദമായിരുന്നു.

ക്ഷണിച്ചാല്‍ വരും

ക്ഷണിച്ചാല്‍ വരും

നിവിന്‍ പോളിയും സായ് പല്ലവിയും മത്സരിച്ച് അഭിനയിച്ച സിനിമയായ പ്രേമത്തിന്‍റെ രണ്ടാം ഭാഗം ഇറങ്ങിയേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്. സംവിധായകന്‍റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ടാം ഭാഗം ഇറങ്ങുന്പോള്‍ സായ് പല്ലവി അഭിനയിക്കില്ലേയെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. തന്നെ ക്ഷണിച്ചാല്‍ എന്തായാലും വന്നിരിക്കുമെന്നായിരുന്നു താരം പറഞ്ഞത്. അതിരന് ശേഷമുള്ള മലയാള ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X