twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സായ് പല്ലവി ചാലഞ്ച് ഏറ്റെടുത്തു! റാണയേയും സാമന്തയേയും വെല്ലുവിളിച്ച് താരം! ചിത്രം വൈറലാവുന്നു!

    |

    പ്രേമത്തിലെ മലര്‍ മിസ്സിന് ആരാധകരേറെയാണ്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു സായ് പല്ലവി നായികയായി അരങ്ങേറിയത്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു താരം. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു താരം സിനിമയില്‍ എത്തിയത്. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താനെന്ന് താരം തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

    വിരാടപര്‍വ്വമെന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. മലയാളത്തിന് പിന്നാലെയായി അന്യഭാഷയിലേക്ക് പ്രവേശിച്ച സായ് പല്ലവിക്ക് മികച്ച അവസരങ്ങളാണ് ലഭിച്ചത്. കലി, അതിരന്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചത്. സൂര്യ നായകനായെത്തിയ എന്‍ജികെയായിരുന്നു താരത്തിന്റെതായി അടുത്തിടെ എത്തിയ തമിഴ് ചിത്രം. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി നിറഞ്ഞുനില്‍ക്കുകയാണ് സായ് പല്ലവി. ഇപ്പോഴിതാ ട്രീ ചാലഞ്ച് ഏറ്റെടുത്ത വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സായ് പല്ലവി.

    എന്‍റെ വേദിയല്ല അമ്മയുടെയാണ്! തൊണ്ടയിടറി വാക്കുകള്‍ കിട്ടാതെ നീരജ് മാധവ്! കുറിപ്പ് വൈറലാവുന്നു!എന്‍റെ വേദിയല്ല അമ്മയുടെയാണ്! തൊണ്ടയിടറി വാക്കുകള്‍ കിട്ടാതെ നീരജ് മാധവ്! കുറിപ്പ് വൈറലാവുന്നു!

    സായ് പല്ലവിക്ക് വരുണ്‍ തേജിന്റെ വെല്ലുവിളി

    ഗ്രീന്‍ ഇന്ത്യ ക്യാംപെയന്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമാലോകവും ഈ ക്യാംപെയിന് പിന്തുണ അറിയിച്ച് എത്തിയിരുന്നു. താരങ്ങളില്‍ പലരും ചാലഞ്ച് ചെയ്തും ചാലഞ്ച് സ്വീകരിച്ചുമൊക്കെ എത്തിക്കൊണ്ടിരിക്കുകയാണ്. വരുണ്‍ തേജായിരുന്നു സായ് പല്ലവിക്ക് ട്രീ ചാല#്ച് നല്‍കിയത്. താന്‍ ചാലഞ്ച് സ്വീകരിച്ചുവെന്ന് വ്യക്തമാക്കിയതിന് പിന്നാലെയായാണ് താരം സായ് പല്ലവിക്ക് വെല്ലുവിളി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ വരുണ്‍ തേജിന്റെ ഫോട്ടോ വൈറലായി മാറിയിരുന്നു.

    വിവാഹം കഴിക്കാന്‍ താല്‍പര്യം

    സായ് പല്ലവിയുടെ ആദ്യതെലുങ്ക് ചിത്രമായ ഫിദയില്‍ നായകനായെത്തിയത് വരുണ്‍ തേജായിരുന്നു. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ഭാനുമതി എന്ന കഥാപാത്രത്തെയായിരുന്നു സായ് പല്ലവി അവതരിപ്പിച്ചത്. അടുത്തിടെയായിരുന്നു വരുണ്‍ സായ് പല്ലവിയെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയത്. ഹീറ്റ് അപ് വിത്ത് സ്റ്റാര്‍സിനിടയില്‍ ലക്ഷ്മി മഞ്ചുവായിരുന്നു വരുണിനോട് ഇതേക്കുറിച്ച് ചോദിച്ചത്. സായ് പല്ലവി , റാഷി ഖന്ന, പൂജ ഹെഡ്‌ഗെ ഇവരിലാരെ വിവാഹം ചെയ്യുമെന്ന് ചോദിച്ചപ്പോഴായിരുന്നു താരം സായ് പല്ലവിയെ തിരഞ്ഞെടുത്തത്.

    വരുണിന് നന്ദി

    തനിക്ക് ട്രീ ചാലഞ്ച് നല്‍കിയ വരുണിന് നന്ദി അറിയിച്ചാണ് സായ് പല്ലവി എത്തിയത്. ചാലഞ്ച് സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്ന ചിത്രവും കുറിപ്പും താരം പോസ്റ്റ് ചെയ്തിരുന്നു. ശുദ്ധവായുവെന്നത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്, വല്ലാതെ ഭയപ്പെടുത്തുന്നുണ്ട് ഇക്കാര്യം. അതിനാല്‍ എല്ലാവരും ഒരു മരമെങ്കിലും നട്ട് പിടിപ്പിക്കണം എന്നായിരുന്നു താരം കുറിച്ചത്. സായ് പല്ലവിയുടെ പോസ്റ്റ് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    റാണയ്ക്കും സാമന്തയ്ക്കും ചാലഞ്ച്

    വരുണ്‍ തേജിന്റെ ചാലഞ്ച് സ്വീകരിച്ച സായ് പല്ലവി സാമന്തയ്ക്കും റാണ ദഗ്ഗുപതിക്കുമാണ് ട്രീ ചാലഞ്ച് നല്‍കിയിട്ടുള്ളത്. റാണ നയാകനായെത്തുന്ന വിരാടപര്‍വ്വത്തിന്റെ തിരക്കിലാണ് സായ് പല്ലവി ഇപ്പോള്‍. പൊളിറ്റിക്കല്‍ ത്രില്ലറായൊരുക്കുന്ന ചിത്രത്തില്‍ മനോഹരമായൊരു പ്രണയകഥയുമുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ശക്തമായ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. സാധാരണക്കാരിയായാണ് ഇത്തവണ താരം എത്തുന്നത്. തെലുങ്കില്‍ ഒരുക്കുന്ന ചിത്രം മറ്റ് ഭാഷകളിലേക്കും എത്തും.

    പോസ്റ്റ് വൈറല്‍

    സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ ലഭിക്കുന്ന താരങ്ങളിലൊരാളാണ് സായ് പല്ലവി. സിനിമയ്ക്കപ്പുറത്ത് വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ ശ്രദ്ധേയമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സായ് പല്ലവി തുടക്കം കുറിച്ചത്. മീര ജാസ്മിന് പുറകില്‍ നിന്നിരുന്ന ഈ താരത്തെ അറിയുമോയെന്ന തരത്തിലുള്ള പോസ്റ്റുകള്‍ വൈറലായി മാറിയിരുന്നു.

    കാത്തിരിക്കുന്നു

    താരത്തിന്റെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം വരവറിയിച്ച സായ് പല്ലവി ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. വന്‍പ്രതീക്ഷകളോടെയായിരുന്നു എന്‍ജികെ തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ സായ് പല്ലവിയുടെ പ്രകടനത്തിന് വ്യത്യസ്തമായ പ്രതികരണമായിരുന്നു ലഭിച്ചത്.

    English summary
    Sai Pallavi accepted the Tree challenge.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X