സായി പല്ലവി മാധ്യമങ്ങളോട് അപേക്ഷിക്കൂന്നു; സത്യം മാത്രം പറയൂ...
വാര്‍ത്തകള്‍ സത്യമായി കൊടുക്കൂ എന്ന് പ്രേമം നായിക സായി പല്ലവി മാധ്യമങ്ങളോട് അപേക്ഷിക്കുന്നു. കഴിഞ്ഞ ദിവസം ദുബായില്‍ വച്ചു നടന്ന ഒരു പൊതു പരിപാടിയില്‍ താരം പറഞ്ഞ പല കാര്യങ്ങളും വളച്ചൊടിക്കപ്പെട്ടതിനെ കുറിച്ചാണ് സായി പറഞ്ഞു വരുന്നത്.
പ്രേമം എന്ന ചിത്രത്തിനെതിരെ ഡിജിപി സെന്‍ കുമാര്‍ പറഞ്ഞതിനോട് 'പ്രേക്ഷകര്‍ വാനരന്മാരല്ല എന്ന് ' സായി പല്ലവി പ്രതികരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. കോളേജുകളില്‍ പ്രേമം സ്‌റ്റൈല്‍ അനുകരിക്കുന്നതില്‍ തെറ്റില്ലെന്നും സായി പറഞ്ഞതായിട്ടായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍, തന്നോട് എന്താണ് ചോദിച്ചത്, അതിന് മറുപടിയായി താന്‍ എന്താണ് പറഞ്ഞത് എന്നൊക്കെ സായി തന്റെ പേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു. വാര്‍ത്തകള്‍ സത്യമായി കൊടുക്കൂ എന്ന് സായി പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
ജനങ്ങളും മാധ്യമവുമെല്ലാം എന്നെ ഒരുപാട് സ്‌നേഹിച്ചു. മറ്റൊരു സംസ്ഥാനത്തുനിന്നും വന്ന എന്നെ സ്വന്തം കുടുംബത്തിലെ ഒരാളെ പോലെ കണ്ടു. പക്ഷെ സോഷ്യല്‍ മീഡിയയോടും മാധ്യമങ്ങളോടും അപേക്ഷിക്കുകയാണ്, വാര്‍ത്തകള്‍ സത്യസന്ധമായി കൊടുക്കൂ..
Posted by Sai Pallavi on Wednesday, September 2, 2015


Click it and Unblock the Notifications