ആരാധകര്‍ക്ക് സര്‍പ്രൈസുമായി സായ് പല്ലവി! അതിരന്‍ റീമേക്കുമായി താരം തെലുങ്കിലേക്ക് എത്തുന്നു!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് സായ് പല്ലവി. അഭിനയപ്രാധാന്യമുള്ള കഥാപാത്രവുമായാണ് ഓരോ തവണയും ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുള്ളത്. നിരവധി സിനിമകള്‍ എന്നതിനുമപ്പുറത്ത് കഥാപാത്രത്തിന്‍രെ പ്രാധാന്യത്തെക്കുറിച്ചാണ് താരം ശ്രദ്ധിക്കാറുള്ളത്. ഗ്ലാമറസ് പ്രകടനങ്ങളോട് താല്‍പര്യമില്ലെന്ന തരത്തിലുള്ള നിലപാടും താരം വ്യക്തമാക്കിയിരുന്നു. ഇടവേളയ്ക്ക് ശേഷം വീണ്ടും തെലുങ്കില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍. മലയാള ചിത്രമായ അതിരന്റെ തെലുങ്ക് പതിപ്പുമായാണ് താരം എത്തുന്നത്. അനുകോനി അതിഥിയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
നവംബര്‍ 15നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഫഹദ് ഫാസില്‍ നായകനായെത്തിയ ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണ്ണിയും പ്രകാശ് രാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഏപ്രിലിലായിരുന്നു അതിരന്‍ തിയേറ്ററികളിലേക്ക് എത്തിയത്. നാളുകള്‍ക്ക് ശേഷം വീണ്ടും മലയാള ചിത്രവുമായി സായ് പല്ലവിയെത്തിയപ്പോള്‍ ആരാധകര്‍ താരത്തിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയായാണ് എന്‍ജികെയുമായി താരം എത്തിയത്. സൂര്യയുടെ നായികയായുള്ള വരവിന് വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്.

ശേഖര്‍ കമുളയുടെ പുതിയ സിനിമയിലാണ് സായ് പല്ലവി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നാഗചൈതന്യയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. വേണു ഉടുഗുള സംവിധാനം ചെയ്യുന് വിരാടപര്‍വത്തില്‍ നായികയായി എത്തുന്നതും സായ് പല്ലവിയാണ്. റാണ ദഗ്ഗുപതിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.


Click it and Unblock the Notifications