»   » നിങ്ങളറിഞ്ഞോ മലര്‍ തിരിച്ചു വരുന്നു, ദുല്‍ഖറിന്റെ നായികയായി?

നിങ്ങളറിഞ്ഞോ മലര്‍ തിരിച്ചു വരുന്നു, ദുല്‍ഖറിന്റെ നായികയായി?

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയ നടി മലര്‍ എന്ന സായി പല്ലവിയ്ക്ക് അഭിനയം വേണ്ടന്ന് വച്ച് പെട്ടന്ന് അങ്ങ് പോകാന്‍ കഴിയുമോ. ഉറപ്പിച്ച് പറയാം കഴിയില്ല. പ്രേമത്തിന് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രത്തില്‍ മലര്‍ നായികയായി എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. എന്നാല്‍ മലര്‍ തിരിച്ചു വരും അത് ആസിഫ് അലിയുടെ നായികയായല്ല. യുവനായകന്‍ ദുല്‍ഖറിന്റെ നായികയായി.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയ്ക്ക് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിലൂടെയാണ് മലര്‍ മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ വീണ്ടുമെത്തുന്നത്. തുടര്‍ന്ന് വായിക്കുക.

നിങ്ങളറിഞ്ഞോ മലര്‍ തിരിച്ചു വരുന്നു, ദുല്‍ഖറിന്റെ നായികയായി?

പ്രേമത്തിന് ശേഷം സായി പല്ലവി അഭിനയിക്കുന്ന ചിത്രത്തെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇടി എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി സായി പല്ലവി എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് സായി പല്ലവി തന്നെ പിന്നീട് പ്രതികരിക്കുകയുണ്ടായി.

നിങ്ങളറിഞ്ഞോ മലര്‍ തിരിച്ചു വരുന്നു, ദുല്‍ഖറിന്റെ നായികയായി?

പ്രേമത്തിന് ശേഷം സായി പല്ലവി ഏത് ചിത്രത്തില്‍ അഭിനയിക്കും എന്ന് ചര്‍ച്ചകള്‍ നടക്കുമ്പോഴും, താരത്തിന് പ്രേമത്തിന്റെ ഹാങ് ഓവറിലായിരുന്നു. ഇനി മലരിനെ പോലുള്ള കഥാപാത്രങ്ങള്‍ വന്നാല്‍ മാത്രമേ താന്‍ സിനിമയിലേക്കുള്ളുവെന്നും സായ് പറഞ്ഞിരുന്നു.

നിങ്ങളറിഞ്ഞോ മലര്‍ തിരിച്ചു വരുന്നു, ദുല്‍ഖറിന്റെ നായികയായി?

പ്രേമത്തിന് ശേഷം മലരിനെ മലയാളി പ്രേക്ഷകര്‍ വല്ലാതെ സ്‌നേഹിച്ചു. അതുക്കൊണ്ട് തന്നെ സായ് പല്ലവി ഇനി അഭിനയിക്കുന്ന ചിത്രങ്ങളിലും മലരിനെ പോലെയാകുമെന്ന് പ്രേക്ഷകര്‍ കരുതുന്നുണ്ടാകാം. അതുക്കൊണ്ട് തന്നെ ഇനി ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ തനിയ്ക്ക് പേടിയാണെന്നും സായി സൂചിപ്പിച്ചിരുന്നു.

നിങ്ങളറിഞ്ഞോ മലര്‍ തിരിച്ചു വരുന്നു, ദുല്‍ഖറിന്റെ നായികയായി?

നിവിന്‍ പോളി നായകനായി എത്തുന്ന ആക്ഷന്‍ ഹീറോ ബിജുവില്‍ സായി പല്ലവി നായകയായി എത്തുന്നുവെന്ന് മറ്റൊരു വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

നിങ്ങളറിഞ്ഞോ മലര്‍ തിരിച്ചു വരുന്നു, ദുല്‍ഖറിന്റെ നായികയായി?

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയ്ക്ക് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിലാണ് സായി പല്ലവി നായികയായി എത്തുന്നത്. രാജേഷ് ഗോപിനാഥാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

English summary
sai pallavi, dulquer salman in sameer thahir's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam