ആ വിജയ തരംഗം നിലനിര്‍ത്താന്‍ സായി പല്ലവിയ്ക്ക് സാധിച്ചില്ലേ...?
സായി പല്ലവി തൊടുന്നതെല്ലാം പൊന്നാണെന്നൊരു വിശ്വാസമുണ്ടായിരുന്നുപ്രേക്ഷകര്‍ക്ക്. മലയാളത്തില്‍ മലര്‍ വസന്തം തീര്‍ത്ത് തെലുങ്കിലേക്ക് പോയ സായി പല്ലവിയ്ക്ക് അവിടെയും താളപ്പിഴകള്‍ സംഭവിച്ചിരുന്നില്ല. ഫിദ, എംസിഎ എന്നീ ചിത്രങ്ങളിലൂടെ സായി പല്ലവി മലര്‍ മിസിന്റെ പേര് കാത്തു!!
എന്നാല്‍ ഏറ്റവും ഒടുവില്‍ തെലുങ്കില്‍ റിലീസ് ചെയ്ത സായി പല്ലവിയുടെ പടി പടി ലേചെ മനുസു എന്ന ചിത്രത്തിന് ആ വിജയ തരംഗം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്നാണ് തെലുങ്ക് സിനിമാ നിരീക്ഷരുടെ വിലയിരുത്തല്‍. സായി പല്ലവിയോട് പ്രേക്ഷകര്‍ക്കുള്ള വിശ്വാസം കൊണ്ട് സിനിമയുടെ ഓപ്പണിങ് ഡേ മോശമല്ലായിരുന്നു.

എന്നാല്‍ ഓഡിയന്‍സ് റിവ്യു പുറത്ത് വരാന്‍ തുടങ്ങിയതോടെ പടി പടി ലേചെ മനുസു പടിയിറങ്ങാന്‍ തുടങ്ങി. തെലുങ്കിലും തമിഴിലും മലയാളത്തിലും ബോളിവുഡിലും എല്ലാം മത്സരിച്ച് സിനിമകള്‍ ഇറങ്ങിയ കഴിഞ്ഞ വെള്ളിയാഴ്ച (21 ഡിസംബര്‍) സായി പല്ലവി ചിത്രത്തിന് പ്രതീക്ഷിച്ച ഉയരം കീഴടക്കാന്‍ കഴിഞ്ഞില്ല.
തെലുങ്കില്‍ മാത്രമല്ല, കഴിഞ്ഞ വെള്ളിയാഴ്ചയാണ് സായി പല്ലവിയുടെ ആദ്യ തമിഴ് ചിത്രവും തിയേറ്ററിലെത്തിയത്. ധനുഷിനൊപ്പം അഭിനയിച്ച മാരി 2 വിലും വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മാരിയോളം തരംഗം സൃഷ്ടിക്കാന്‍ മാരി 2 ന് കഴിഞ്ഞില്ല എന്നാണ് പ്രേക്ഷക പ്രതികരണം.


Click it and Unblock the Notifications











