ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല! അന്നത്തെ തീരുമാനം പാഴായിപ്പോയെന്ന് സായ് പല്ലവിയുടെ തുറന്നുപറച്ചില്‍!

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം അഭിനേത്രികളിലൊരാളാണ് സായ് പല്ലവി. മെഡിക്കല്‍ ബിരുദ പഠനത്തിനിടയിലായിരുന്നു ഈ താരം സിനിമയിലേക്കെത്തിയത്. അല്‍ഫോണ്‍സ് പുത്രന്റെ സിനിമയായ പ്രേമത്തിലെ മലര്‍ മിസ്സിനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. മലയാളത്തില്‍ നിന്നും മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നും ഈ നായികയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. സിനിമയ്ക്ക് പുറമേ നൃത്തത്തിലും മികവ് പുലര്‍ത്തിയാണ് താരമെത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലെ വിജയി കൂടിയായിരുന്നു താരം. മെയ് 31ന് റിലീസ് ചെയ്ത എന്‍ജികെയില്‍ സൂര്യയുടെ നായികയായെത്തിയിരിക്കുകയാണ് താരം. മികച്ച സ്വീകരണമാണ് ലഭിക്കുന്നതെങ്കിലും അതിരനെ അനുസ്മരിപ്പിക്കുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു.

സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് സായ് പല്ലവി മുന്നേറുന്നത്. ഗ്ലാമറസ് പ്രകടനങ്ങളോട് താല്‍പര്യമില്ലെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. നായകന് കൂടുതല്‍ പ്രാധാന്യമുള്ള സിനിമായണെന്നറിഞ്ഞിട്ടും എന്‍ജികെ തിരഞ്ഞെടുത്തതിനെക്കുറിച്ച് ആരാധകര്‍ ചോദിച്ചപ്പോള്‍ കൃത്യമായ മറുപടിയാണ് താരം നല്‍കിയത്. ഒരു വര്‍ഷത്തോളമുള്ള അനുഭവത്തില്‍ നിന്നും നിരവധി കാര്യങ്ങളാണ് പഠിച്ചതെന്നായിരുന്നു താരത്തിന്റെ മറുപടി. മുന്‍പുണ്ടായിരുന്ന ധാരണകളും പരിചയവുമൊക്കെ മാറ്റിവെച്ച് പുതുമുഖത്തപ്പോലെയാണ് ക്യാമറയെ അഭിമുഖീകരിച്ചതെന്നും താരം പറഞ്ഞിരുന്നു.

Sai Pallavi, Diya

ഇതുവരെയുള്ള സിനിമാജീവിതത്തില്‍ ഒരൊറ്റ ചിത്രം മാത്രമേ തനിക്ക് അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പിച്ചിട്ടുള്ളൂവെന്നും താരം പറഞ്ഞിരുന്നു. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമൊക്കെ ഇത്രത്തോളം ധാരണയുണ്ടായിരുന്നില്ല അന്ന്. തിരക്കഥ കേള്‍ക്കും, തന്റെ കഥാപാത്രത്തിനാണ് പ്രാധാന്യമെന്ന് വ്യക്തമാവുന്നതോടെ അഭിനയിക്കാന്‍ തീരുമാനിക്കും. ഇതായിരുന്നു അന്നത്തെ രീതി. എന്നാല്‍ അന്നത്തെ ആ തീരുമാനം തെറ്റിയിരുന്നതായി ഇപ്പോള്‍ വ്യക്തമായെന്നും സായ് പല്ലവി പറയുന്നു. തമിഴ് ചിത്രമായ ദിയയില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്നാണ് താരം പറഞ്ഞത്. തതുളസി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഹൊറര്‍ ചിത്രമായെത്തിയ തുളസിയുടെ സംവിധായകന്‍ എ എല്‍ വിജയ് ആയിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സംവിധായകനും നായികയും തമ്മില്‍ പ്രണയത്തിലാണെന്ന കിംവദന്തിയും പ്രചരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X