»   » വമ്പന്‍ തുക വാഗ്ദാനം നല്‍കി വിളിച്ചിട്ടും സായി പല്ലവി പോയില്ല, പറഞ്ഞ മറുപടി കേട്ടോ.. ?

വമ്പന്‍ തുക വാഗ്ദാനം നല്‍കി വിളിച്ചിട്ടും സായി പല്ലവി പോയില്ല, പറഞ്ഞ മറുപടി കേട്ടോ.. ?

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് മിന്നിക്കയറിയ താരമാണ് സായി പല്ലവി. ഫിദ എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ തെലുങ്കരുടെ പ്രിയവും പിടിച്ചുപറ്റി. ചിത്രത്തിലെ ഭാനുമതി എന്ന കഥാപാത്രം ഹിറ്റായതോടെ ധാരാളം അവസരങ്ങളും സായി പല്ലവിയെ തേടിയെത്തുന്നു.

കൈയ്യില്ലാത്ത കുഞ്ഞുടുപ്പിടാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ച, സായി പല്ലവി പറഞ്ഞ മറുപടി

സിനിമയില്‍ മാത്രമല്ല, സിനിമയ്ക്ക് പുറത്തുള്ള പൊതു പരിപാടികളിലും മറ്റും സായിയ്ക്ക് ക്ഷണം ലഭിയ്ക്കുന്നുണ്ട്. എന്നാല്‍ ഉദ്ഘാടനം പോലുള്ള പൊതു പരിപാടികളിലൊന്നും എത്ര പണം തരാം എന്ന് പറഞ്ഞാലും സായി പല്ലവി പോവില്ല. വമ്പന്‍ തുക വാഗ്ദാനം നല്‍കി വിളിച്ചവരോട് സായി പറഞ്ഞ മറുപടി എന്താണെന്ന് അറിയാമോ.. ?

മാള്‍ ഉദ്ഘാടനം

ഫിദ എന്ന ചിത്രം വമ്പന്‍ വിജയമായി, സായി പല്ലവി തെലുങ്കിലെ മുന്‍നിര നായികയായി മാറുകയാണ്. ഈ സാഹചര്യത്തില്‍ ഒരുപാട് മികച്ച ഓഫറുകള്‍ സായി പല്ലവിയ്ക്ക് സിനിമാ ലോകത്ത് നിന്ന് വരുന്നുണ്ട്. അതിനിടയിലാണ് വന്‍ തുക വാഗ്ദാനം നല്‍കി ഒരു ഷോപ്പിങ് മാള്‍ ഉദ്ഘാടനത്തിന് നടിയെ വിളിച്ചത്.

ഓഫര്‍ നിരസിച്ചു

എന്നാല്‍ ആ ഓഫര്‍ സായി പല്ലവി നിരസിച്ചു. അത്തരം കാര്യങ്ങളില്‍ തനിക്ക് താത്പര്യമില്ല എന്നാണ് സായി പല്ലവി പറഞ്ഞത്. ഞാനൊരു ഡോക്ടര്‍ കൂടെയാണ്. ഹോസ്പിറ്റല്‍ ഉദ്ഘാടനമോ, സേവന പരമായ കാര്യങ്ങളോ ആണെങ്കില്‍, ഷൂട്ടിങ് തിരക്ക് ഇല്ലെങ്കില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ വന്ന് ചെയ്തു തരും.

എന്റെ ആഗ്രഹം

എന്റെ ആഗ്രഹം ഒരു ഡോക്ടര്‍ ആകണം എന്നതായിരുന്നു. ഇനി എനിക്ക് ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. അതിനിടയില്‍ നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ സിനിമയില്‍ അഭിനയിക്കും, അത് ഏത് ഭാഷയില്‍ ആണെങ്കിലും - സായി പല്ലവി പറഞ്ഞു. പ്രമുഖ തെലുങ്ക് ഓണ്‍ലൈന്‍ പോര്‍ട്ടലായ മിര്‍ച്ചി9 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വമ്പന്‍ പ്രതിഫലമോ?

അതിനിടയില്‍ ഡിമാന്റ് കൂടിയതോടെ സിനിമയില്‍ അഭിനയിക്കുന്നതിന് സായി പല്ലവി വന്‍ പ്രതിഫലം ആവശ്യപ്പെടുന്നതായി കിംവദന്തികളുണ്ട്. 40 ലക്ഷമാണ് ഫിദ എന്ന ചിത്രത്തിന് വേണ്ടി സായി വാങ്ങിയത്. 40 ല്‍ നിന്ന് ഇപ്പോള്‍ 70 ലക്ഷത്തിലേക്ക് നടി പ്രതിഫലം ഉയര്‍ത്തിയത്രെ.

പുതിയ ചിത്രം

തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും ഇപ്പോള്‍ സായി പല്ലവിയ്ക്ക് ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. നാനിയ്‌ക്കൊപ്പമുള്ള എംസിഎ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു, ഡിസംബര്‍ മാസത്തോടെ സിനിമ റിലീസ് ചെയ്യും. തമിഴിലും പല പ്രൊജക്ടുകളും പറഞ്ഞു കേള്‍ക്കുന്നു.

English summary
Sai Pallavi Is Completely Different From Other Heroines

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X