ആര് പറഞ്ഞു നിവിനിനൊപ്പം സായി പല്ലവി വീണ്ടുമെത്തുന്നു എന്ന്, അതും വ്യാജം
പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ജോര്‍ജ്ജും (നിവിന്‍ പോളി) മലരും (സായി പല്ലവി) വീണ്ടും ഒന്നിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നെതന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ അതും വ്യാജമാണ്. ചിത്രത്തില്‍ സായി പല്ലവി ഇല്ല എന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. നായികയുടെ പോര്‍ഷന്‍ ഷൂട്ടിങ് ആരംഭിയ്ക്കാനിരിക്കുന്നതേയുള്ളൂ. സായി പല്ലവിയെ ആ സ്ഥാനത്ത് ചിന്തിച്ചിട്ട് പോലുമില്ല എന്നാണ് അണിയറയുടെ വിശദീകരണം.

നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ വളരെ കുറച്ചു രംഗങ്ങളില്‍ സായി വന്നു പോകും എന്നായിരുന്നു വാര്‍ത്തകള്‍. ജോര്‍ജ്ജും മലരും വീണ്ടുമൊന്നിക്കുന്നു എന്ന വാര്‍ത്ത് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു.
ഇടി എന്ന ചിത്രത്തില്‍ ആസിഫിന്റെ നായികയായി സായി പല്ലവി വീണ്ടുമെത്തുന്നു എന്ന് ഇതിന് മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും താനിപ്പോഴും പ്രേമത്തിന്റെ ഹാങിലാണെന്നുമായിരുന്നു സായി പല്ലവിയുടെ പ്രതികരണം. എന്തായാലും മലരിന്റെ രണ്ടാം വരവിന് മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നു എന്ന് ഇതിലൂടെ വ്യക്തം


Click it and Unblock the Notifications