ഫോർബ്സ് മാസികയിൽ ഇടം പിടിച്ച് നടി സായ് പല്ലവി, ''30 അണ്ടർ 30'', സന്തോഷം പങ്കുവെച്ച് താരം
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്തപ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടയാണ് സായ് പല്ലവി. മോളിവുഡ് പ്രേക്ഷകരുടെ മാത്രമല്ല ചുരുങ്ങിയ നാളു കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും ഹൃദയം കീഴടക്കാൻ സായ്ക്ക് കഴിഞ്ഞിരുന്നു. സിനിമ പശ്ചാത്തലമില്ലാതെ വെള്ളിത്തിരയിൽ എത്തുകയും പിന്നീട് തെന്നിന്ത്യൻ സിനിമയുടെ സ്ഥിരമുഖമായി മാറുകയായിരുന്നു താരം.
പ്രേക്ഷകരുടെ മുൻധാരണകൾ തെറ്റിച്ച നടി കൂടിയാണ് സായ്. നടിമാർ പൊതുവെ ഇങ്ങനെയാണ് അല്ലെങ്കിൽ ഇങ്ങനെയായിരിക്കുമെന്നുളള ധാരണകളാണ് തന്റെ ജീവിതത്തിലൂടെ താരം മാറ്റിയിരിക്കുന്നത്. ഇപ്പോഴിത തന്റെ അഭിനയ ജീവിതത്തിൽ പുത്തൻ നേട്ടം കൈവരിച്ചിരിക്കുകയാണ് താരം. ഫോർബ്സ് മാസികയുടെ 30 അണ്ടർ 30 ൽ ഇടം പിടിച്ചിരിക്കുകയാണ് സായ് പല്ലവി. നടി തന്നെയാണ് ട്വിറ്ററിലൂടെ ഈ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്.

എല്ലാവർഷം ഫോർബ്സ് മാസിക 30 അണ്ടർ 30 പട്ടിക തയ്യാറാക്കാറുണ്ട്. മുപ്പത് വയസ്സിന് താഴെയുളള സമൂഹത്തെ സ്വാധീനിച്ച വ്യക്തികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്. സൗത്തിന്ത്യൻ സിനിമയിൽ നിന്ന് സായ് പല്ലവി മാത്രമാണ് ഫോർബിൽ ഇടം പിടിച്ചിരിക്കുന്നത്. മൂപ്പത് വയസ്സിൽ താഴെയുളള, സമൂഹത്തിൽ ഏതെങ്കിലും രീതിയിൽ സ്വന്തം മികവ് തെളിയിച്ച ആളുകളെയാണ് 30 അണ്ടർ 30 ൽ പരിഗണിക്കുന്നത്.

അഭിനയത്തെ കുറിച്ച് ഒന്നും അറിയാതെയാണ് താൻ സിനിമയിൽ എത്തിയത്. ഒരായിരം പ്രതിസന്ധികൾ ഉണ്ടായിരുന്നു. എന്നാൽ ആത്മവിശ്വാസം ഉണ്ടായത് ജനങ്ങൾ സ്വീകരച്ചപ്പോഴായിരുന്നു. ഇന്ന് താനും തന്റെ ഏതെങ്കിലും പാതയും സ്ത്രീകൾക്ക് ആത്മവിശ്വാസവും ധൈര്യവും പകരുന്നുവെന്ന് അറിഞ്ഞതിൽ ഏറെ സന്തോഷവതിയാണ്. കൂടാതെ സമൂഹത്തിൽ സ്വാധീനിക്കാനുളള ശക്തി അൽപമെങ്കിലും എനിയ്ക്ക് ഉണ്ടെങ്കിൽ അതിനെ വേണ്ടവിധത്തിൽ ശരിയായി ഉപയോഗപ്പെടുത്താൻ താൻ ആഗ്രിക്കുന്നുണ്ടെന്നും സായ് ട്വിറ്ററിൽ കുറിച്ചു.

ഏറ്റവും വലിയ ഗ്ലാമർ ലോകമാണ് സിനിമ. സിനിമയിൽ സജീവമായി നിൽക്കുന്ന സായ് ഫെയർനസ്സ്ക്രീമുകൾക്ക് എതിരെ നിലപാട് എടുത്തത് ഏറെ ശ്രദ്ധേയമായിരുന്നു. രണ്ട് കോടി പ്രതിഫലം ഓഫാർ ചെയ്തിട്ടും പരസ്യ ചിത്രത്തിൽ നിന്ന് താരം വിട്ട് നിൽക്കുകയായിരുന്നു . എന്നാൽ എന്തുകൊണ്ട് ഇത്തരത്തിലുള്ള നിലപാട് എടുത്തതെന്ന് താരം വിശദീകരിക്കുകയും ചെയ്തിരുന്നു . ഇത്തരത്തിലുളള പരസ്യ ചിത്രങ്ങളിൽ നിന്ന് ലഭിക്കുന്ന പണം ഞാൻ എന്ത് ചെയ്യാനാണ്. ഞാൻ വീട്ടിൽ പോയി മൂന്ന് ചപ്പാത്തിയും ചോറും കഴിക്കും. അതിൽ കൂടുതൽ ആവശ്യങ്ങളൊന്നും തനിയ്ക്ക് ഇല്ല. കൂടാതെ നിറത്തെ കുറിച്ചുളള നമ്മുടെ നിലപാട് തെറ്റാണെന്ന് താൻ പറയും. കാരണം ഇത് ഇന്ത്യൻ നിറമാണ്. നമുക്ക് വിദേശികളുടെ അടുത്ത് പോയി അവരെന്ത് കൊണ്ടാണ് വെളുത്തിരിക്കുന്നതെന്ന് ചോദിക്കാൻ സാധിക്കില്ല. അത് അവരുടെ കളറാണ്. ഇത് നമ്മുടേയും

ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു സായ് പല്ലവി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തുന്നത്. അവിടെ നിന്നുമാണ് താരം സിനിമയിലേയ്ക്ക് ചുവട് വെയ്ക്കുന്നത്. സിനിമ താരം എന്നതിലുപരി ഒരു ഡോക്ടർ കൂടിയാണ് സായ്. എംബിബിഎസ് ഡിഗ്രി പഠന സമയത്താണ് സായ് പല്ലവി മലയാള ചിത്രമായ പ്രേമത്തിൽ എത്തുന്നത്. മലർ എന്ന തമിഴ് പെൺക്കുട്ടിയെയായിരുന്നു താരം അവതരിപ്പിച്ചത്. ചിത്രം മലയാളത്തിലും, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സൂപ്പർ ഹിറ്റായിരുന്നു. പ്രേമം ഹിറ്റായതോടെ മലയാളത്തിൽ നിന്നു മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിൽ നിന്നും ഓഫറുകൾ താരത്തെ തേടിയെത്തിരുന്നു. പഠനം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു സായ് പല്ലവി സിനിമയിൽ സജീവമായത്.


Click it and Unblock the Notifications