കേരള സാരിയിൽ അതീവസുന്ദരിയായി സായ് പല്ലവി!! താരത്തിന്റെ പുതിയ ഗെറ്റപ്പ് പൊളിച്ചു
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സായ് പല്ലവി മലയാളത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ സായ് പല്ലവി ഇപ്പോൾ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. തമിഴിലും തെലുങ്കിലും കൈനിറയെ ആരാധകരാണ് താരത്തിനുള്ളത്. പെതുവേദിയിലും മറ്റ് ചടങ്ങുകളിലും പ്രത്യക്ഷപ്പെടുമ്പോൾ ക്യാമറ കണ്ണുകൾ എപ്പോഴും നടിയുടെ നേരെ പതിക്കാറുണ്ട്. ഇതിന്റെ പ്രധാന കാരണം സായിയുടെ ഗെറ്റപ്പാണ്.

സാരിയിലും മറ്റും സിമ്പിൾ ലുക്കിലും ഗെറ്റപ്പിലുമായിരിക്കും കൂടുതലും താരം പ്രത്യക്ഷപ്പെടാറുള്ളത്. ഇത് പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാരിയിൽ പ്രത്യക്ഷപ്പെട്ട നടിയുടെ ചിത്രങ്ങളാണ്. സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന എൻജികെ യുടെ ഓഡിലോഞ്ചിനെത്തിയപ്പോഴാണ് കേളസാരിധരിച്ച് അധിമനോഹരിയായി താരം എത്തിയത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
വിവേക് സംവിധാനം ചെയ്ത അതിരനായിരുന്നു സായ് പല്ലവിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. ഫഹദിന്ഡറെ നായികയായിട്ടാണ് ഇക്കുറി സായ് മലയാള്തിൽ പ്രത്യക്ഷപ്പെട്ടത്. ണികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.


Click it and Unblock the Notifications