»   » സായി പല്ലവിയുടെ സമ്മതത്തിനായി പ്രശസ്ത സംവിധായകന്‍ കാത്തിരിയ്ക്കുന്നു

സായി പല്ലവിയുടെ സമ്മതത്തിനായി പ്രശസ്ത സംവിധായകന്‍ കാത്തിരിയ്ക്കുന്നു

Written By:
Subscribe to Filmibeat Malayalam

മലയാളത്തിലും തമിഴിലും മാത്രമല്ല, തെലുങ്ക് സിനിമാ ലോകത്തും സായി പല്ലവിയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ്. പ്രശസ്ത തെലുങ്ക് സംവിധായകന്‍ ശേഖര്‍ കമ്മുളായുടെ ചിത്രത്തിലേക്ക് സായി പല്ലവിയ്ക്ക് ക്ഷണം.

സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ അനന്തരവനായ വരുണ്‍ തേജ നായകനാകുന്ന ചിത്രത്തിലേക്കാണ് സായി പല്ലവിയെ വിളിച്ചിരിയ്ക്കുന്നത്. ഒരു എന്‍ ആര്‍ ഐ ചെറുപ്പക്കാരനും തെലുങ്കാന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് ചിത്രം.

 sai-pallavi

ഈ കഥാപാത്രം ചെയ്യാന്‍ ഏറ്റവും യോഗ്യ സായി പല്ലവി ആണെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. സായി പല്ലവിയുടെ സമ്മതത്തിനായി കാത്തിരിയ്ക്കുകയാണ് ടീം.

സായി സമ്മതിച്ചാല്‍ ഇത് നടിയുടെ ആദ്യത്തെ തെലുങ്ക് ചിത്രമാവും. നേരത്തെ പ്രേമത്തിന്റെ റീമേക്കില്‍ മലര്‍ മിസിന്റെ വേഷം ചെയ്യാന്‍ സായി പല്ലവിയെ വിളിച്ചിരുന്നു. എന്നാല്‍ പഠനത്തിന്റെ കാര്യം പറഞ്ഞ് സായി അന്ന് പിന്മാറുകയായിരുന്നു.

English summary
Filmmaker Sekhar Kammula is considering actress Sai Pallavi for his upcoming yet-untitled Telugu film with Varun Tej, if sources are anything to go by.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam