»   » ചുവന്ന സാരിയില്‍ ആരാധകരെ ഞെട്ടിച്ച് സായി പല്ലവി, കണ്ണെടുക്കാന്‍ തോന്നുന്നില്ലന്റെ പൊന്നോ...

ചുവന്ന സാരിയില്‍ ആരാധകരെ ഞെട്ടിച്ച് സായി പല്ലവി, കണ്ണെടുക്കാന്‍ തോന്നുന്നില്ലന്റെ പൊന്നോ...

Posted By: Rohini
Subscribe to Filmibeat Malayalam

മുഖം നിറയെ മുഖക്കുരു, അലസമായി പാറിപ്പറന്നു നടക്കുന്ന മുടി.. പരുക്കന്‍ ശബ്ദം... നായികാ സങ്കല്‍പങ്ങളെയെല്ലാം വേരോടെ പിഴുതെറിഞ്ഞാണ് സായി പല്ലവി പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയത്. സായി പല്ലവിയുടെ സൗന്ദര്യത്തില്‍ മലയാളികളും തമിഴരുമെല്ലാം മയങ്ങിവീണു.

പറഞ്ഞ സമയത്ത് ഷൂട്ടിങ് ആരംഭിച്ചില്ല, വിക്രം ചിത്രത്തില്‍ നിന്ന് സായി പല്ലവി ഇറങ്ങിപ്പോയി ?

ഇപ്പോഴിതാ ഫേസ്ബുക്കില്‍ സായി പല്ലവിയുടെ ഒരു ഫോട്ടോ വൈറലാകുന്നു. നടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തിലെ നടിയുടെ ലളിത സൗന്ദര്യമാണ് പ്രേക്ഷകരെ മയക്കുന്നത്.

ഇതാണ് ചിത്രം

ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്നത്. ചുവന്ന സാരിയില്‍ നിഷ്‌കളങ്കമായ ചിരിയോടെ സായി പല്ലവി. കണ്ടു നില്‍ക്കുന്നവര്‍ക്ക് കണ്ണെടുക്കാന്‍ തോന്നുന്നില്ല എന്ന തരത്തിലാണ് ഫേസ്ബുക്കില്‍ ഈ ചിത്രത്തിന് വരുന്ന കമന്റുകള്‍.

സിനിമില്‍ സായി

പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവി സിനിമാ ലോകത്ത് എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടി. തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കലി എന്ന ചിത്രത്തില്‍ അഭിനയിച്ചു.

അടുത്ത റിലീസ്

പഠനത്തിന്റെ തിരക്കില്‍ സായി കുറേ ചിത്രങ്ങള്‍ ഉപേക്ഷിച്ചിരുന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം തെലുങ്കില്‍ ഒരു സിനിമ ഏറ്റെടുത്തു. ഫിദ എന്ന ചിത്രം ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ശേഖര്‍ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അഭിനിച്ചുകൊണ്ടിരിയ്ക്കുന്നത്

തമിഴില്‍ മാധവനൊപ്പം ഒരു ചിത്രത്തിലായി സായി പല്ലവി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. മലയാളത്തില്‍ ഹിറ്റായ ചാര്‍ലിയുടെ റീമേക്കാണ് ഈ ചിത്രം. തമിഴില്‍ അജിത്ത്, വിക്രം എന്നിവരുടെ നായികയായി നടിയെ വിളിച്ചിരുന്നതായി വാര്‍ത്തകളുണ്ട്. എന്നാല്‍ രണ്ട് ചിത്രങ്ങളും സായി നിരസിച്ചത്രെ.

English summary
Sai Pallavi looking Gorgeous in red colour saree

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam