സാരിയും ധാവണിയുമൊക്കെ മാറി!! മോഡേൺ ലുക്കിൽ സായ് പല്ലവി, ട്രെയിലർ കാണാം
സായ് പല്ലവി കേന്ദ്രകഥാപാത്രത്തിലെത്തുന്ന തെലുങ്ക് ചിത്രം പിടി പിടി ലെച്ചേ മനസ്സു എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയട ട്രെയിലർ പുറത്ത്.
ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും തെന്നിന്ത്യൻ സിനിമയിലും തന്റേതായ ഇടം കണ്ടെത്താൻ സായ് പല്ലവിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി സായ്ക്ക് തെലുങ്കിലും തമിഴിലും കൈ നിറയെ ആരാധകരാണ്. നാടൻ കഥാപാത്രങ്ങളും അതിമനോഹരമായ നൃത്ത ചുവട് വയ്പ്പിലൂടെ പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് കഴിഞ്ഞിരുന്നു.

സായ് പല്ലവി കേന്ദ്രകഥാപാത്രത്തിലെത്തുന്ന തെലുങ്ക് ചിത്രം പിടി പിടി ലെച്ചേ മനസ്സു എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയട ട്രെയിലർ പുറത്ത്. ശർവാനാന്ദ് സായ് പല്ലവിയുടെ നായികനായി എത്തുന്നത്. അതിമനോഹരമായ പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. രഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാവടയും ധാവണിയും ധരിച്ച് തനിനാടൻ ഗെറ്റപ്പിലാണ് സായ് തെലുങ്ക് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അതിൽ നിന്നൊരു വ്യത്യസ്തമായി മോഡേൺ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുത്. സുഹാസിനി, പ്രിയ രാമൻ എന്നിവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഡിസംബർ 21 നാണ് ചിത്രം റിലീസിനെത്തുന്നത്.
തെലുങ്കിൽ മാത്രമല്ല തമിഴിലും സായ് പല്ലവിയ്ക്ക് സ കൈനിറയെ ചിത്രങ്ങളാണ്. ധനുഷ് ടൊവിനോ തോമസ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മാരി 2ലും സൂര്യ നായികനായി എത്തുന്ന എൻജികെയിവും സായ് പല്ലവയാണ് നായികയായി എത്തുന്നത്. മാരി 2 വും ഡിസംബർ 21 നാണ് റിലീസിനെത്തുന്നത്. മലയാളത്തിൽ ഫഹദിന്റെ നായികയായും സായ് എത്തുന്നുണ്ട്.


Click it and Unblock the Notifications