twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫിദ സംവിധായകനൊപ്പം സായി പല്ലവി വീണ്ടും! നായകനായി നാഗചൈതന്യ! സിനിമയ്ക്ക് തുടക്കമായി

    By Midhun Raj
    |

    സായി പല്ലവിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു തെലുങ്കില്‍ പുറത്തിറങ്ങിയ ഫിദ. ശേഖര്‍ കമ്മുള സംവിധാനം ചെയ്ത ചിത്രം തെന്നിന്ത്യ ഒന്നടങ്കം ഏറ്റെടുത്തൊരു സിനിമ കൂടിയായിരുന്നു. സായി പല്ലവി മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ വരുണ്‍ തേജയായിരുന്നു നായകന്‍. ഇപ്പോഴിതാ ഫിദയുടെ വലിയ വിജയത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമ വരികയാണ്.

    sai pallavi-naga chaitanya,

    നാഗചൈതന്യയാണ് ഇത്തവണ പല്ലവിയുടെ നായകനായി എത്തുന്നത്. കഴിഞ്ഞ ദിവസം സെക്കന്തരാബാദിലായിരുന്നു സിനിമയ്ക്ക് തുടക്കമായത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് സംവിധായകന്‍ തന്റെ പുതിയ സിനിമയുമായി എത്തുന്നത്. വിജയ് സി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നതെന്ന് അറിയുന്നു.

    ഇത്തവണയും ഒരു റൊമാന്റിക്ക് കോമഡി ചിത്രവുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്. ഡിസംബര്‍ അവസാനത്തോടെയാകും സിനിമ തിയ്യേറ്റുകളിലേക്ക് എത്തുക. സൂര്യയ്‌ക്കൊപ്പമുളള എന്‍ജികെയായിരുന്നു സായി പല്ലവിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്ന ചിത്രം. നാഗചൈതന്യയ്ക്ക് പുറമെ റാണ ദഗുപതി ചിത്രത്തിലും നായികയായി സായി പല്ലവി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    വിജയുടെ ബിഗിലിന്റെ മുന്‍പേ തരംഗമാകാന്‍ അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈ! ശ്രദ്ധേയമായി ആദ്യ ഗാനം! കാണൂവിജയുടെ ബിഗിലിന്റെ മുന്‍പേ തരംഗമാകാന്‍ അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈ! ശ്രദ്ധേയമായി ആദ്യ ഗാനം! കാണൂ

    പ്രഭാസിന്റെ സാഹോ വിതരണാവകാശം സ്വന്തമാക്കി യഷ്രാജ് ഫിലിംസ്! വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക് പ്രഭാസിന്റെ സാഹോ വിതരണാവകാശം സ്വന്തമാക്കി യഷ്രാജ് ഫിലിംസ്! വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക്

    English summary
    sai pallavi nagachaithanya movie launched
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X